IPL 2022: ഈ അഞ്ച് പേര്‍ക്ക് ഇത് ലാസ്റ്റ് സീസണ്‍, ഇനി അവസരമില്ല, അണ്‍സോള്‍ഡാവും

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. പ്ലേ ഓഫിലേക്കുള്ള പോരാട്ടങ്ങള്‍ കടുക്കുകയാണ്. ആരൊക്കെ ആദ്യ നാലില്‍ ഇടം പിടിക്കുമെന്ന് പ്രവചിക്കാനാവാത്ത അവസ്ഥ. ഇത്തവണത്തെ സീസണ്‍ പല പ്രമുഖര്‍ക്കും മറക്കാനാഗ്രഹിക്കുന്ന അധ്യായമാണ്. മുംബൈ ഇന്ത്യന്‍സ്, സിഎസ്‌കെ ടീമുകള്‍ക്കൊന്നും നിലം തൊടാനായില്ല. പല സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാരും തീര്‍ത്തും നിരാശപ്പെടുത്തിയ സീസണ്‍ കൂടിയായിരുന്നു ഇത്.
ഇത്തവണത്തെ സീസണ്‍ ചില താരങ്ങളെ സംബന്ധിച്ച് അവസാന അവസരമാണ്. ഇനിയൊരു സീസണ്‍ കൂടി ഇവര്‍ക്ക് അവസരം ലഭിച്ചേക്കില്ല. ഇത്തരത്തില്‍ അടുത്ത സീസണിന് മുമ്പ് ടീമുകള്‍ ഒഴിവാക്കാനും അണ്‍സോള്‍ഡാവാനും സാധ്യതയുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

അജിന്‍ക്യ രഹാനെ
ഇന്ത്യയുടെ സീനിയര്‍ ബാറ്റ്‌സ്മാന്‍ അജിന്‍ക്യ രഹാനെയെ ഇനിയൊരു സീസണില്‍ കൂടി കാണാന്‍ സാധിച്ചേക്കില്ല. മുന്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ ഇത്തവണ കെകെആറിന്റെ ഓപ്പണറായിരുന്നു. ആദ്യ മത്സരത്തില്‍ തിളങ്ങി പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് രഹാനെയുടെ പ്രകടനം താഴോട്ട് പോയി. ഏഴ് മത്സരത്തില്‍ നിന്ന് 133 റണ്‍സാണ് രഹാനെയുടെ പേരിലുള്ളത്. 44 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 19 ശരാശരിയും 103.90 സ്‌ട്രൈക്കറേറ്റുമാണ് രഹാനെക്കുള്ളത്. മെല്ലപ്പോക്ക് ബാറ്റിങ്ങുകൊണ്ട് നിരാശപ്പെടുത്തുന്ന രഹാനെക്ക് ഇനിയൊരു സീസണില്‍ കൂടി അവസരം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഈ സീസണോടെ കെകെആര്‍ ഒഴിവാക്കിയാല്‍ താരത്തെ വാങ്ങാന്‍ ഇനിയൊരു ടീം തയ്യാറായേക്കില്ല.

ഡാരില്‍ മിച്ചല്‍
രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഇത്തവണ അവസരം ലഭിച്ച താരമാണ് ന്യൂസീലന്‍ഡ് ഓള്‍റൗണ്ടര്‍ ഡാരില്‍ മിച്ചല്‍. അവസരം ലഭിച്ചപ്പോഴൊന്നും പ്രതീക്ഷക്കൊത്ത് തിളങ്ങാന്‍ ഡാരില്‍ മിച്ചലിനായിട്ടില്ല. അതുകൊണ്ട് തന്നെ ഡാരില്‍ മിച്ചലിനെ രാജസ്ഥാന്‍ ഒഴിവാക്കുമെന്ന കാര്യം ഉറപ്പാണ്. മെല്ലപ്പോക്ക് ബാറ്റിങ് കാഴ്ചവെച്ച താരത്തെ ഇനിയൊരു സീസണിലേക്ക് ആരും പരിഗണിച്ചേക്കില്ല. ടി20 ഫോര്‍മാറ്റില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാനാവാത്ത താരമാണ് മിച്ചല്‍. അതുകൊണ്ട് തന്നെ ഇനിയൊരു അവസരം അദ്ദേഹത്തിന് ലഭിക്കാന്‍ സാധ്യത വളരെ കുറവാണെന്ന് തന്നെ പറയാം. രണ്ട് മത്സരത്തില്‍ നിന്ന് 33 റണ്‍സാണ് അദ്ദേഹം ഇത്തവണ നേടിയത്. നിലവില്‍ പ്ലേയിങ് 11ന് പുറത്താണ് മിച്ചലുള്ളത്.

ഷെല്‍ഡോന്‍ ജാക്‌സന്‍
ഇത്തവണ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് കെകെആര്‍ പരിഗണിച്ച താരമാണ് ഷെല്‍ഡോന്‍ ജാക്‌സന്‍. അവസരം നല്‍കിയെങ്കിലും മുതലാക്കാന്‍ താരത്തിനായില്ല. കീപ്പറെന്ന നിലയില്‍ ഭേദപ്പെട്ട് നിന്നെങ്കിലും ബാറ്റ്‌സ്മാനെന്ന നിലയില്‍ തീര്‍ത്തും നിരാശപ്പെടുത്തി. ഓപ്പണറായും മധ്യനിരയിലുമെല്ലാം പരിഗണിക്കപ്പെട്ട താരം അഞ്ച് മത്സരത്തില്‍ നിന്ന് നേടിയത് വെറും 23 റണ്‍സ്. 12 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഈ മോശം പ്രകടനം വിലയിരുത്തുമ്പോള്‍ ഷെല്‍ഡോന്‍ ജാക്‌സനെ കെകെആര്‍ ഈ സീസണോടെ ഒഴിവാക്കിയേക്കും. അടുത്ത സീസണില്‍ വാങ്ങാന്‍ ആരും തയ്യാറായേക്കില്ല.

ടൈമല്‍ മില്‍സ്
മുംബൈ ഇന്ത്യന്‍സ് ഇത്തവണ പരിഗണിച്ച ഇംഗ്ലണ്ട് പേസറാണ് ടൈമല്‍ മില്‍സ്. ഇടം കൈയന്‍ പേസര്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. പാതിവഴിയില്‍ പരിക്കേറ്റ് താരം ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. എന്നാല്‍ കളിക്കാന്‍ അവസരം ലഭിച്ചപ്പോഴൊന്നും പ്രതീക്ഷക്കൊത്തുയരാന്‍ മില്‍സിനായില്ല. അഞ്ച് മത്സരത്തില്‍ നിന്ന് ആറ് വിക്കറ്റ് നേടിയപ്പോള്‍ 11.17 ആണ് ഇക്കോണമി. റണ്‍സ് വിട്ടുകൊടുക്കാന്‍ മടിയില്ലാത്തതിനാല്‍ത്തന്നെ മില്‍സിനെ അടുത്ത സീസണിന് മുംബൈ ഒഴിവാക്കുമെന്നുറപ്പ്. അടുത്ത സീസണില്‍ മില്‍സിനെ മറ്റൊരു ടീം പരിഗണിക്കാനുള്ള സാധ്യതയും കുറവാണ്.

വിജയ് ശങ്കര്‍
ത്രീഡി പ്ലേയര്‍ വിശേഷണമുള്ള ഓള്‍റൗണ്ടറാണ് വിജയ് ശങ്കര്‍. എന്നാല്‍ ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം തീര്‍ത്തും നിരാശപ്പെടുത്തി. ആദ്യ മത്സരങ്ങളില്‍ ടീമിന്റെ മൂന്നാം നമ്പറില്‍ വിജയ് ആയിരുന്നു. എന്നാല്‍ മോശം പ്രകടനത്തോടെ സീറ്റ് തെറിച്ചു. നാല് മത്സരങ്ങളില്‍ നിന്ന് 19 റണ്‍സാണ് അദ്ദേഹം നേടിയത്. ഈ സീസണോടെ വിജയിയെ ഗുജറാത്ത് ഒഴിവാക്കും. അടുത്ത സീസണില്‍ താരത്തെ ആരും വാങ്ങാനും സാധ്യതയില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications