Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഇത്തവണ ഫ്‌ളോപ്പുകള്‍, എന്നാലും ഇവര്‍ അടുത്ത സീസണില്‍ ജിടിയിലുണ്ടാവും

ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സ് കന്നി ഐപിഎല്‍ സീസണില്‍ തന്നെ കിരീടത്തിനു കൈയെത്തും ദൂരത്ത് എത്തിനില്‍ക്കുകയാണ്. കപ്പുയര്‍ത്താന്‍ ഇനി അവര്‍ക്കു വേണ്ടത് ഒരേയൊരു വിജയം മാത്രമാണ്. ഞായറാഴ്ച നടക്കാനിനിരിക്കുന്ന കലാശപ്പോരിലെ എതിരാളികളെ കാത്തിരിക്കുകയാണ് ടൈറ്റന്‍സ്. കഴിഞ്ഞ ദിവസം നടന്ന ക്വാളിഫയര്‍ വണ്ണില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിനെ ഏഴു വിക്കറ്റിനു തകര്‍ത്താണ് ജിടിയുടെ ഫൈനല്‍ പ്രവേശനം.

1

ക്യാപ്റ്റന്‍ ഹാര്‍ദിക്കുള്‍പ്പെടെ ചില താരങ്ങളുടെ മിന്നുന്ന പ്രകടനമാണ് ഈ സീസണില്‍ ജിടിയുടെ കുതിപ്പിനു കരുത്ത് പകര്‍ന്നത്. ചില താരങ്ങള്‍ക്കു ലഭിച്ച അവസരം വേണ്ട രീതിയില്‍ വിനിയോഗിക്കാനുമായില്ല. എങ്കിലും ഇവരില്‍ ചിലരെ അടുത്ത സീസണിലും ടൈറ്റന്‍സ് നിലനിര്‍ത്താന്‍ തന്നെയാണ് സാധ്യത. ആരൊക്കെയായിരിക്കും ഈ കളിക്കാരെന്നു നമുക്ക് പരിശോധിക്കാം.

അഭിനവ് മനോഹര്‍

അഭിനവ് മനോഹര്‍

തുടക്കത്തില്‍ പ്രതീക്ഷ നല്‍കിയ ശേഷം പിന്നീട് ഇതു നിലനിര്‍ത്താന്‍ സാധിക്കാതെ ഗുജറാത്ത് ടൈറ്റന്‍സിന്റെ പ്ലെയിങ് ഇലവനില്‍ സ്ഥാനം നഷ്ടമായ താരമാണ് അണ്‍ക്യാപ്ഡ് ഇന്ത്യന്‍ ബാറ്റര്‍ അഭിനവ് മനോഹര്‍. ഈ സീസണില്‍ ഇതുവരെ ടൈറ്റന്‍സ് കളിച്ച 15 മല്‍സരങ്ങളില്‍ എട്ടെണ്ണത്തില്‍ അഭിനവ് പ്ലെയിങ് ഇലവന്റെ ഭാഗമായിരുന്നു. ഇവയില്‍ നിന്നും 18 ശരാശരിയില്‍ നേടാനാത് 108 റണ്‍സ് മാത്രമാണ്. 43 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 144 എന്ന മോശമല്ലാത്ത സ്‌ട്രൈക്ക് റേറ്റ് അഭിനവിനുണ്ടായിരുന്നു. 14 ബൗണ്ടറികളും മൂന്നു സിക്‌സറുമാണ് താരം നേടിയത്.
പ്രതിഭയുള്ള ബാറ്റര്‍ തന്നെയാണ് അഭിനവ്. അതുകൊണ്ടു അടുത്ത സീസണിലും അദ്ദേഹത്തെ ജിടി തങ്ങള്‍ക്കൊപ്പം നിലനിര്‍ത്താനാണ് സാധ്യത. വരാനിരിക്കുന്ന സീസണില്‍ ടീമിലെ നിര്‍ണായക താരങ്ങളിലൊരാളായി മാറാന്‍ അഭിനവിനായക്കും.

മാത്യു വേഡ്

മാത്യു വേഡ്

ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ മാത്യു വേഡിനു പ്രതീക്ഷിച്ചതു പോലെയൊരു ഇംപാക്ട് ഗുജറാത്ത് ടൈറ്റന്‍സില്‍ സൃഷ്ടിക്കാനായിട്ടില്ല. രാജസ്ഥാന്‍ റോയല്‍സുമായുള്ള ക്വാളിഫയര്‍ വണ്ണിലും അദ്ദേഹം ടീമിലുണ്ടായിരുന്നു. 35 റണ്‍സാണ് മല്‍സരത്തില്‍ വേഡ് നേടിയത്.

4

ഈ സീസണില്‍ ഒമ്പതു മല്‍സരങ്ങളിലാണ് അദ്ദേഹത്തെ ടൈറ്റന്‍സ് കളിപ്പിച്ചത്. ഇവയില്‍ നിന്നും 16.55 ശരാശരിയില്‍ 116.40 സ്‌ട്രൈക്ക് റേറ്റോടെ സ്‌കോര്‍ ചെയ്തത് 149 റണ്‍സുമാണ്. 23 ബൗണ്ടറികളടിച്ച വേഡിന് പക്ഷെ ഒരേയൊരു സിക്‌സര്‍ മാത്രമേ പായിക്കാനായുള്ളൂ. ക്വാളിഫയര്‍ വണ്ണില്‍ നേടിയ 35 റണ്‍സ് തന്നെയാണ് ഉയര്‍ന്ന സ്‌കോര്‍.
വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അനുഭവസമ്പത്തുള്ള മാച്ച് വിന്നര്‍മാരില്‍ ഒരാളാണ് വേഡ്. അതുകൊണ്ടു തന്നെ ഈ സീസണിലെ മോശം പ്രകടനത്തിന്റെ പേരില്‍ മാത്രം അദ്ദേഹത്തെ ടൈറ്റന്‍സ് ഒഴിവാക്കിയേക്കില്ല. അടുത്ത സീസണില്‍ ഒരസരം കൂടി വേഡിന് ജിടി നല്‍കിയേക്കും.

ദര്‍ശന്‍ നല്‍ക്കാണ്ഡെ

ദര്‍ശന്‍ നല്‍ക്കാണ്ഡെ

ഫാസ്റ്റ് ബൗളര്‍ യഷ് ദയാല്‍ ഈ സീസണിലെ ചില മല്‍സരങ്ങളില്‍ പുറത്തിരുന്നപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് പരീക്ഷിച്ച ഫാസ്റ്റ് ബൗളര്‍മാരാണ് വരുണ്‍ ആരോണ്‍, പ്രദീപ് സാങ്വാന്‍, ദര്‍സന്‍ നല്‍ക്കാണ്ഡെ എന്നിവര്‍. ഇക്കൂട്ടത്തില്‍ സാങ്വാന്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചിരുന്നു. എന്നാല്‍ മറ്റു രണ്ടു പേസര്‍മാരും തീര്‍ത്തും നിരാശപ്പെടുത്തി. വയസ്സിന്റെ കാര്യത്തിലെ പ്രശ്‌നം കാരണം വരുണിനെ സീസണ് ഇടയില്‍ തന്നെ ടൈറ്റന്‍സ് റിലീസ് ചെയ്തിരുന്നു.

6

എന്നാല്‍ യുവതാരമായ നല്‍ക്കാണ്ഡെയ്ക്കു ടൈറ്റന്‍സ് അടുത്ത സീസണില്‍ കൂടി അവസരം നല്‍കിയേക്കും. ഇത്തവണ വെറും രണ്ടു മല്‍സരങ്ങളില്‍ മാത്രമാണ് താരത്തിനു അവസരം ലഭിച്ചത്. ഇവയില്‍ നിന്നും 11.41 എന്ന മോശം ഇക്കോണമി റേറ്റില്‍ രണ്ടു വിക്കറ്റുകള്‍ മാത്രമേ നല്‍ക്കാണ്ഡെയ്ക്കു വീഴ്ത്താനായുള്ളൂ.

Story first published: Wednesday, May 25, 2022, 17:46 [IST]
Other articles published on May 25, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+