Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഗംഭീരം ഗുജറാത്ത്, തുടരെ രണ്ടാം ജയം- ഡല്‍ഹി കീഴടങ്ങി

1

പൂനെ: ഐപിഎല്ലിലെ അരങ്ങേറ്റക്കാരായ ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സിന്റെ സ്വപ്‌നതുല്യമായ പടയോട്ടം തുടരുകയാണ്. തുടര്‍ച്ചയായ രണ്ടാമത്തെ മല്‍സരത്തിലും വിജയിച്ച ടൈറ്റന്‍സ് 100 ശതമാനം വിജയ റെക്കോര്‍ഡ് നിലനിര്‍ത്തുകയും ചെയ്തു. കരുത്തരായ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെയാണ് രണ്ടാം റൗണ്ടില്‍ ടൈറ്റന്‍സ് ഞെട്ടിച്ചത്. 14 റണ്‍സിനാണ് ടൈറ്റന്‍സിന്റെ വിജയം. രാജസ്ഥാന്‍ റോയല്‍സിനെക്കൂടാതെ ഈ സീസണില്‍ റണ്‍സ് പ്രതിരോധിച്ച് വിജയിച്ച രണ്ടാമത്തെ മാത്രം ടീം കൂടിയാണ് ടൈറ്റന്‍സ്.

172 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഹാര്‍ദിക്കും സംഘവും ടൈറ്റന്‍സിനു നല്‍കിയത്. പക്ഷെ റണ്‍ചേസില്‍ ഡിസിക്കു വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ നഷ്ടമായിക്കൊണ്ടിരുന്നു. വലിയ കൂട്ടുകെട്ടുകളൊന്നും അവരുടെ ഇന്നിങ്‌സില്‍ കാണാനായില്ല. ഒമ്പതു വിക്കറ്റിനു 157 റണ്‍സെടുത്ത് ഡിസി മല്‍സരം അടിയറവയ്ക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ റിഷഭ് പന്ത്- ലളിത് യാദവ് സഖ്യം ചേര്‍ന്നെടുത്ത റണ്‍സാണ് അവരുടെ ഇന്നിങ്‌സിലെ ഉയര്‍ന്ന കൂട്ടുകെട്ട്. 61 റണ്‍സ് ഇരുവരും സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ലളിതിന്റെ റണ്ണൗട്ട് കളിയിലെ ടേണിങ് പോയിന്റായി മാറി. പിന്നീട് വലിയ കൂട്ടുകെട്ടുകളൊന്നു ഡിസി ഇന്നിങ്‌സില്‍ കണ്ടില്ല.

2

43 റണ്‍സെടുത്ത നായകന്‍ റിഷഭ് പന്താണ് ഡിസിയുടെ ടോപ്‌സ്‌കോറര്‍. 29 ബോൡ ഏഴു ബൗണ്ടറികളുള്‍പ്പെടെയായിരുന്നു ഇത്. ലളിത് യാദവ് (25), റോമന്‍ പവെല്‍ (20), മന്‍ദീപ് സിങ് (18), കുല്‍ദീപ് യാദവ് (14*), പൃഥ്വി ഷാ (10) എന്നിവരാണ് രണ്ടക്കം കടന്നവര്‍. നാലു വിക്കറ്റുകളെടുത്ത ലോക്കി ഫെര്‍ഗൂസനാണ് ഡിസിയെ തകര്‍ത്തത്. നാലോവറില്‍ 28 റണ്‍സിനാണ് അദ്ദേഹം നാലു വിക്കറ്റുകളെടുത്തത്. മുഹമ്മദ് ഷമി രണ്ടും ഹാര്‍ദിക്കും റാഷിദ് ഖാനും ഓരോ വിക്കറ്റ് വീതമെടുത്തു.

ടോസ് നഷ്ടപ്പെട്ടു ബാറ്റിങിന് അയക്കപ്പെട്ട ഗുജറാത്ത് ടൈറ്റന്‍സിനു ആറു വിക്കറ്റിനു 171 റണ്‍സാണ് നേടാനായത്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ (84) തകര്‍പ്പന്‍ ഫിഫ്റ്റിയാണ് ടൈറ്റന്‍സിന്റെ ഇന്നിങ്‌സിനു അടിത്തറയിട്ടത്. ആദ്യ കളിയില്‍ ഡെക്കായ അദ്ദേഹം ഈ മല്‍സരത്തില്‍ ശക്തമായി തിരിച്ചുവരികയായിരുന്നു. 46 ബോളില്‍ ആറു ബൗണ്ടറികളും നാലു സിക്‌സറുമടക്കമാണ് ഗില്‍ ടീമിന്റെ അമരക്കാരനായത്.

3

ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണ് മറ്റൊരു പ്രധാന സ്‌കോറര്‍. അദ്ദേഹം 31 റണ്‍സെടുത്തു. 27 ബോളില്‍ നാലു ബൗണ്ടറികള്‍ താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. മാത്യു വേഡ് (1), വിജയ് ശങ്കര്‍ (13), ഡേവിഡ് മില്ലര്‍ (20*), രാഹുല്‍ തെവാത്തിയ (14), അഭിനവ് മനോഹര്‍ (1), റാഷിദ് ഖാന്‍ (0*) എന്നിങ്ങനൊണ് മറ്റുള്ളവരുടെ പ്രകടനം. ഡിസിക്കു വേണ്ടി മുസ്തഫിസുര്‍ റഹ്മാന്‍ മൂന്നു വിക്കറ്റുകളെടുത്തപ്പോള്‍ ഖലീല്‍ അഹദ് രണ്ടു വിക്കറ്റുകളും നേടി.

ടൈറ്റന്‍സിന്റെ തുടക്കം മോശമായിരുന്നു. ആദ്യ ഓവറിലെ മൂന്നാമത്തെ ബോളില്‍ തന്നെ വേഡിനെ മുസ്തഫിസുര്‍ പുറത്താക്കി. ടീം സ്‌കോറില്‍ അപ്പോള്‍ രണ്ടു റണ്‍സ് മാത്രമാണുണ്ടായിരുന്നത്. സ്‌കോര്‍ 44ല്‍ വച്ച് ശങ്കറിനെ കുല്‍ദീപ് ബൗള്‍ഡാക്കി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഗില്ലിനു കൂട്ടായി ഹാര്‍ദിക്ക് വന്നത് ടൈറ്റന്‍സിനെ രക്ഷിച്ചു. 65 റണ്‍സ് ഇരുവരും ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. ആദ്യ മല്‍സരത്തിലെ ടീമില്‍ ഒരു മാറ്റവുമായാണ് ഡിസി കളിച്ചത്. കമലേഷ് നാഗര്‍കോട്ടിക്കു പകരം മുസ്തഫിസുര്‍ റഹ്മാന്‍ കളിച്ചു. മറുഭാഗത്ത് ഗുജറാത്ത് ടീമില്‍ മാറ്റമില്ലായിരുന്നു. തുടര്‍ച്ചയായി രണ്ടാം വിജയം ലക്ഷ്യമിട്ടാണ് ഡല്‍ഹിയും ഗുജറാത്തും ഏറ്റുമുട്ടുന്നത്.

ആദ്യ കളിയില്‍ തകര്‍പ്പന്‍ വിജയം നേടിയതിന്റെ ആവേശത്തിലായിരുന്നു ഇരുടീമുകളും ഈ മല്‍സരത്തില്‍ ഇറങ്ങിയത്. അഞ്ചു തവണ ചാംപ്യന്‍മാരായ രോഹിത് ശര്‍യുടെ മുംബൈ ഇന്ത്യന്‍സിനെയായിരുന്നു ഡിസി ആദ്യ കളിയില്‍ തോല്‍പ്പിച്ചത്. ആവേശകരമായ റണ്‍ചേസില്‍ നാലു വിക്കറ്റിനായിരുന്നു ഡിസിയുടെ വിജയം. മല്‍സരത്തില്‍ ഒരു ഘട്ടത്തില്‍ തോല്‍വിയുടെ വക്കിലായിരുന്നു ഡിസി. എന്നാല്‍ അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഡിസി വിജയം പിടിച്ചെടുക്കുകയായിരുന്നു. ബാറ്റിങില്‍ ലളിത് യാദവ് (48*), അക്ഷര്‍ പട്ടേല്‍ (38*), പൃഥ്വി ഷാ (38) എന്നിവരും ബൗളിങില്‍ മൂന്നു വിക്കറ്റുകളുമായി കുല്‍ദീപ് യാദവും ഡിസിയുടെ വിജയശില്‍പ്പികളായിരുന്നു.

മറുഭാഗത്ത് ലീഗിലെ പുതുമുഖങ്ങളായ ടൈറ്റന്‍സ് ആദ്യ കളിയില്‍ മറ്റൊരു അരങ്ങേറ്റക്കാരായ കെഎല്‍ രാഹുലിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെയാണ് ആദ്യ കളിയില്‍ അഞ്ചു വിക്കറ്റിനു ടൈറ്റന്‍സ് തകര്‍ത്തുവിട്ടത്. ഉജ്ജ്വലമായി ബൗള്‍ ചെയ്ത മുഹമ്മദ് ഷമിയായിരുന്നു ജിടിയുടെ വിജയത്തിനു അടിത്തറയിട്ടത്. ഷമിക്ക് മൂന്നു വിക്കറ്റകളെടുത്തു. പ്ലെയര്‍ ഓഫ് ദി മാച്ചായതും അദ്ദേഹമായിരുന്നു. റണ്‍ചേസില്‍ പുറത്താവാതെ നിന്ന രാഹുല്‍ തെവാത്തിയയും (40*) നായകന്‍ ഹാര്‍ദിക്കും (33) ടീമിന്റെ വിജയത്തിനു ചുക്കാന്‍ പിടിച്ചു. മാത്യു വേഡും ഡേവിഡ് മില്ലറും 30 റണ്‍സ് വീതമെടുത്തിരുന്നു.

പ്ലെയിങ് ഇലവന്‍

ഡല്‍ഹി ക്യാപ്പിറ്റല്‍സ്- പൃഥ്വി ഷാ, ടിം സെയ്‌ഫേര്‍ട്ട്, മന്‍ദീപ് സിങ്, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ലളിത് യാദവ്, റോമന്‍ പവെല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ഖലീല്‍ അഹമ്മദ്, മുസ്തഫിസുര്‍ റഹ്മാന്‍.

ഗുജറാത്ത് ടൈറ്റന്‍സ്-ശുഭ്മാന്‍ ഗില്‍, മാത്യു വേഡ് (വിക്കറ്റ് കീപ്പര്‍), വിജയ് ശങ്കര്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, അഭിനവ് മനോഹര്‍, റാഷിദ് ഖാന്‍, ലോക്കി ഫെര്‍ഗൂസന്‍, വരുണ്‍ ആരോണ്‍, മുഹമ്മദ് ഷമി.

Story first published: Saturday, April 2, 2022, 23:34 [IST]
Other articles published on Apr 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+