
ഐപിഎല്‍ കരിയറില്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി മാത്രമാണ് മലിംഗ കളിച്ചത്. 2019ലെ ഫൈനലില്‍ അവസാന പന്തില്‍ മുംബൈക്ക് വിജയം നേടിക്കൊടുത്ത് വിരമിക്കല്‍ പ്രഖ്യാപിച്ച മലിംഗ ഇപ്പോള്‍ ഏവരെയും ആവേശത്തിലാക്കിയാണ് പുതിയ റോളില്‍ തിരിച്ചെത്തിയിരിക്കുന്നത്. പേസര്‍മാര്‍ക്ക് മലിംഗയുടെ ഉപദേശം കരുത്താവുമെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട് തന്നെ എതിരാളികള്‍ ഇത്തവണ രാജസ്ഥാനെ കൂടുതല്‍ ഭയക്കണം.
122 മത്സരത്തില്‍ നിന്ന് 170 വിക്കറ്റുമായി ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്താണ് മലിംഗ. അദ്ദേഹം ടൂര്‍ണമെന്റിലേക്ക് തിരിച്ചെത്തുന്നത് മുംബൈ ഇന്ത്യന്‍സിനൊപ്പം പുതിയ റോളിലായിരിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നതെങ്കിലും രാജസ്ഥാന്‍ മുംബൈയെ ഞെട്ടിച്ചിരിക്കുകയാണെന്ന് പറയാം. രാജസ്ഥാന്‍ മുഖ്യ പരിശീലകനും മുന്‍ ശ്രീലങ്കന്‍ നായകനും ഇതിഹാസവുമായ കുമാര്‍ സംഗക്കാരയുടെ ഇടപെടല്‍ മലിംഗയെ രാജസ്ഥാനിലേക്കെത്തിച്ചതിന് പിന്നിലുണ്ടെന്ന് തന്നെ പറയാം.

ടി20 ഫോര്‍മാറ്റില്‍ വലിയ അനുഭവസമ്പത്തുള്ള താരമാണ് മലിംഗ. ശ്രീലങ്കയ്ക്കായി 84 ടി20യില്‍ നിന്ന് 107 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്. ബിബിഎല്‍ അടക്കമുള്ള മറ്റ് ഫ്രാഞ്ചൈസി ക്രിക്കറ്റിലും അദ്ദേഹം കളിച്ചിട്ടുണ്ട്. 13 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് അദ്ദേഹത്തിന്റെ ഐപിഎല്ലിലെ മികച്ച ബൗളിങ് പ്രകടനം. ഒരു തവണ മാത്രമാണ് അദ്ദേഹത്തിന് നാല് വിക്കറ്റ് പ്രകടനം നടത്താന്‍ സാധിച്ചിരിക്കുന്നത്. 2014ലെ ടി20 ലോകകപ്പില്‍ ശ്രീലങ്കയെ കിരീടം ചൂടിച്ച നായകനാണ് മലിംഗ.

മുംബൈ ഇന്ത്യന്‍സിനൊപ്പം ബൗളിങ് പരിശീലകനായി മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാനാണുള്ളത്. അതുകൊണ്ട് തന്നെ പുതിയൊരു ബൗളിങ് പരിശീലകനെ തല്‍ക്കാലം മുംബൈ പരിഗണിച്ചേക്കില്ല. രാജസ്ഥാനൊപ്പം ഇത്തവണ മികച്ച ബൗളര്‍മാരുണ്ട്. അതുകൊണ്ട് തന്നെ മലിംഗയുടെ ഉപദേശങ്ങള്‍ അവരെ കൂടുതല്‍ കരുത്തരാക്കും. ട്രന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, നതാന്‍ കോള്‍ട്ടര്‍ നെയ്ല്‍, നവദീപ് സൈനി തുടങ്ങിയവരാണ് രാജസ്ഥാന്‍ നിരയിലെ പ്രമുഖ പേസര്‍മാര്‍.

കൂടാതെ പാഡി അപ്റ്റനെ ടീം കാറ്റലിസ്റ്റായും രാജസ്ഥാന്‍ നിയമിച്ചു. 2013-2015വരെ ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു അദ്ദേഹം 2019ലും ടീമിനൊപ്പമുണ്ടായിരുന്നു. ഇത്തവണ മികച്ച അടിത്തറയുമായാണ് രാജസ്ഥാന്റെ വരവ്. അതുകൊണ്ട് തന്നെ എതിരാളികള്‍ ഇത്തവണ രാജസ്ഥാനെ കരുതിത്തന്നെയിറങ്ങണം. മെഗാ ലേലത്തെ നന്നായി ഉപയോഗിക്കാന്‍ രാജസ്ഥാന് സാധിച്ചിരുന്നു.
രാജസ്ഥാന്‍ റോയല്‍സ് ടീം: നിലനിര്‍ത്തിയവര്‍- സഞ്ജു സാംസണ്‍, യശസ്വി ജയ്സ്വാള്‍, ജോസ് ബട്ലര്‍. ലേലത്തില്‍ വാങ്ങിയവര്‍- ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ഷിംറോണ്‍ ഹെറ്റ്മെയര്‍, ദേവ്ദത്ത് പടിക്കല്‍, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചാഹല്‍, റിയാന്‍ പരാഗ്, കെസി കരിയപ്പ, നവ്ദീപ് സൈനി, ഒബേദ് മക്കോയ്, അനുനയ് സിംഗ്, കുല്‍ദീപ് സെന്‍, കരുണ്‍ നായര്‍, ധ്രുവ് ജുറെല്‍, തേജസ് ബറോക്ക, കുല്‍ദിപ് യാദവ്, കുല്‍ദീപ് യാദവ്, ശുഭം ഗര്‍വാല്‍, ജെയിംസ് നീഷാം, നഥാന്‍ കൗള്‍ട്ടര്‍ നൈല്‍, റാസി വാന്‍ഡര്‍ ഡ്യുസ്സെന്‍, ഡാരില്‍ മിച്ചല്‍.


Click it and Unblock the Notifications












