Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: മാര്‍ക്ക് വുഡ് ഇല്ല, പകരമാര് ? ലഖ്‌നൗവിന് ഈ മൂന്ന് പേരിലൊരാളെ പരിഗണിക്കാം

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ആരംഭിക്കാന്‍ ഇനി ഏഴ് ദിവസം മാത്രമാണ് ബാക്കിയുള്ളത്. 26ന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. ടൂര്‍ണമെന്റിനായി ഫ്രാഞ്ചൈസികള്‍ അവസാന ഘട്ട തയ്യാറെടുപ്പുകള്‍ നടത്തവെ പല താരങ്ങളും പരിക്കിനെത്തുടര്‍ന്നും വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നും പിന്മാറുന്നത് ടീമുകള്‍ക്ക് തിരിച്ചടിയായി മാറിയിട്ടുണ്ട്.

1

ഈ പട്ടികയിലെ അവസാനക്കാരനല്ലെങ്കിലും അവസാനമായി ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ മാര്‍ക്ക് വുഡാണ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയത്. കൈമുട്ടിനേറ്റ പരിക്കാണ് മാര്‍ക്ക് വുഡിനെ തളര്‍ത്തുന്നത്. ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ടെസ്റ്റിനിടെയാണ് മാര്‍ക്ക് വുഡിന് പരിക്കേറ്റത്. ഇതോടെ അദ്ദേഹം ഐപിഎല്ലിനുണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പാവുകയായിരുന്നു. 7.5 കോടിക്ക് ലഖ്‌നൗ സ്വന്തമാക്കിയ മാര്‍ക്ക് വുഡിന്റെ അഭാവം ലഖ്‌നൗവിനെ കാര്യമായി ബാധിക്കുമെന്നുറപ്പാണ്. ചുരുങ്ങിയ ദിവസംകൊണ്ട് മാര്‍ക്ക് വുഡിന്റെ പകരക്കാരനെ കണ്ടെത്തുകയെന്ന വലിയ വെല്ലുവിളിയാണ് ലഖ്‌നൗവിന് മുന്നിലുള്ളത്. ലഖ്‌നൗവിന് പരിഗണിക്കാന്‍ സാധിക്കുന്ന മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍

കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍

ഓസീസ് പേസര്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സനാണ് ലഖ്‌നൗവിന് പരിഗണിക്കാന്‍ കഴിയുന്ന താരങ്ങളിലൊരാള്‍. അവസാന സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഭാഗമായിരുന്നു അദ്ദേഹം. എന്നാല്‍ ഒരു മത്സരം മാത്രമാണ് റിച്ചാര്‍ഡ്‌സന്‍ കളിച്ചത്. ആദ്യ പാദത്തിന്റെ പകുതിവെച്ച് അദ്ദേഹം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഐപിഎല്ലില്‍ 15 മത്സരം മാത്രമാണ് അദ്ദേഹം കളിച്ചതെങ്കിലും ഓസീസിന്റെ പ്രധാന പരിമിത ഓവര്‍ ബൗളര്‍മാരിലൊരാളാണ്. 31കാരനായ താരം അവസാന ബിഗ് ബാഷ് ലീഗിലെ മെല്‍ബണ്‍ റിനീജഡ്‌സിന്റെ വിക്കറ്റ് വേട്ടക്കാരില്‍ മുന്നിലായിരുന്നു. 11 മത്സരത്തില്‍ നിന്ന് 19 വിക്കറ്റാണ് അദ്ദേഹം നേടിയത്. പവര്‍പ്ലേയിലും ഡെത്ത് ഓവറിലും ഒരുപോലെ മികവ് കാട്ടാന്‍ അദ്ദേഹത്തിന് മികവുണ്ട്.

ഷെല്‍ഡോന്‍ കോട്രല്‍

ഷെല്‍ഡോന്‍ കോട്രല്‍

വെസ്റ്റ് ഇന്‍ഡീസ് സ്റ്റാര്‍ പേസര്‍ ഷെല്‍ഡോന്‍ കോട്രല്‍ ഇത്തവണ അണ്‍സോള്‍ഡായി. ഇടം കൈയന്‍ പേസറായ കോട്രല്ലിന് ടി20യില്‍ ഭേദപ്പെട്ട റെക്കോഡാണുള്ളതെങ്കിലും ഐപിഎല്ലില്‍ ആവിശ്യക്കാര്‍ കുറവാണ്. പഞ്ചാബ് കിങ്‌സ് താരമായിരുന്നപ്പോള്‍ രാജസ്ഥാന്റ രാഹുല്‍ തെവാത്തിയ കോട്രലിന്റെ ഒരോവറില്‍ അഞ്ച് സിക്‌സുകള്‍ നേടിയിരുന്നു. ഇതില്‍ പിന്നെയാണ് അദ്ദേഹത്തിന് അവസരം കുറഞ്ഞത്. ന്യൂബോളില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള പേസര്‍മാരിലൊരാളാണ് കോട്രല്‍. തീര്‍ത്തും മാറ്റിനിര്‍ത്തേണ്ട താരമല്ല. ഇത്തവണ ലഖ്‌നൗവിന് പരിഗണിക്കാവുന്ന താരം തന്നെയാണ് കോട്രല്‍.

ആന്‍ഡ്രേ ടൈ

ആന്‍ഡ്രേ ടൈ

ഓസീസ് പേസര്‍ ആന്‍ഡ്രേ ടൈ ഐപിഎല്ലില്‍ പര്‍പ്പിള്‍ ക്യാപ് നേടിയ ബൗളര്‍മാരിലൊരാളാണ്. അവസാന സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ ടൈയും ഉള്‍പ്പെട്ടിരുന്നെങ്കിലും പാതിവഴിയില്‍ ടൂര്‍ണമെന്റില്‍ നിന്ന് മടങ്ങി. ഒരു മത്സരം പോലും കളിച്ചിരുന്നില്ല. അവസാന ബിബിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്താണ് 35കാരനായ ടൈ. 25 വിക്കറ്റാണ് അദ്ദേഹം നേടിയത്. 27 ഐപിഎല്ലില്‍ നിന്ന് 40 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. 17 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ടീം

ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ടീം

നിലനിര്‍ത്തിയവര്‍-കെഎല്‍ രാഹുല്‍, മാര്‍ക്കസ് സ്റ്റോയ്നിസ്, രവി ബിഷ്നോയ്. ലേലത്തില്‍ വാങ്ങിയവര്‍-ക്വിന്റണ്‍ ഡി കോക്ക്, മനീഷ് പാണ്ഡെ, ജേസണ്‍ ഹോള്‍ഡര്‍, ദീപക് ഹൂഡ, ക്രുനാല്‍ പാണ്ഡ്യ, മാര്‍ക്ക് വുഡ്, അവേശ് ഖാന്‍, അങ്കിത് രാജ്പൂത്, കെ ഗൗതം, ദുഷ്മന്ത ചമീര, ഷഹബാസ് നദീം, മനന്‍ വോറ, മൊഹ്‌സിന്‍ ഖാന്‍, ആയുഷ് ബഡോണി, കൈല്‍ മയേഴ്സ്, കരണ്‍ ശര്‍മ്മ, എവിന്‍ ലൂയിസ്, മായങ്ക് യാദവ്.

Story first published: Saturday, March 19, 2022, 18:14 [IST]
Other articles published on Mar 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+