For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: 'ഇനിയും മനീഷ് ടീമില്‍ വേണ്ട', മോശം പ്രകടനത്തിന് രൂക്ഷ വിമര്‍ശനം, പ്രതികരണങ്ങള്‍

നാലാം നമ്പറിലിറങ്ങിയ മനീഷ് 10 പന്തില്‍ 11 റണ്‍സുമായാണ് പുറത്തായത്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ മനീഷ് പാണ്ഡെയുടെ മോശം ഫോം തുടരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ലഖ്‌നൗവിന്റെ നാലാം നമ്പറിലിറങ്ങിയ മനീഷ് 10 പന്തില്‍ 11 റണ്‍സുമായാണ് പുറത്തായത്. റൊമാരിയോ ഷിഫേര്‍ഡിനെ ഓരോ ഫോറും സിക്‌സും പറത്തിയ മനീഷിനെ ഇതേ ഓവറില്‍ത്തന്നെ ഷിഫേര്‍ഡ് പുറത്താക്കുകയും ചെയ്തു. രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് ടീം സമ്മര്‍ദ്ദം നേരിടുന്ന സമയത്ത് ബാറ്റിങ്ങിനെത്തിയ മനീഷ് ഉത്തരവാദിത്തം കാട്ടേണ്ട സമയത്ത് അനാവശ്യമായി വിക്കറ്റ് വലിച്ചെറിയുകയായിരുന്നു.

മനീഷിനെപ്പോലൊരു ഉത്തരവാദിത്തപ്പെട്ട താരത്തില്‍ നിന്ന് കൂടുതല്‍ മികച്ച പ്രകടനം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അതിനൊത്തുയരാന്‍ മനീഷിന് സാധിക്കുന്നില്ല. അവസാന സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭാഗമായിരുന്ന മനീഷിനെ മെഗാ ലേലത്തിന് മുമ്പ് ടീം ഒഴിവാക്കിയിരുന്നു. ഇതോടെ ലേലത്തില്‍ ലഖ്‌നൗ മനീഷിനെ സ്വന്തമാക്കി. ലഖ്‌നൗ ഉപദേഷ്ടാവായ ഗൗതം ഗംഭീറിന്റെ കെകെആറിലെ മുന്‍ സഹതാരമാണ് മനീഷ്. ഇതാണ് മോശം ഫോമിലായിരുന്നിട്ടും മനീഷിനെ ലഖ്‌നൗവിലെത്തിച്ചത്.

1

ഇപ്പോള്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തി താരം ടീമിന് ബാധ്യതയായിരിക്കുകയാണ്. അവസാന ആറ് മത്സരത്തിലെ മനീഷിന്റെ പ്രകടനം പരിശോധിച്ചാല്‍ 11, 5, 6, 69*, 13, 17 എന്നിങ്ങനെയാണ് മനീഷിന്റെ അവസാന ആറ് മത്സരത്തിലെ സ്‌കോര്‍. ഒരു അര്‍ധ സെഞ്ച്വറി പ്രകടനം മാറ്റിനിര്‍ത്തിയാല്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനം. ഇനിയും മനീഷ് ടീമില്‍ വേണ്ടെന്നാണ് കൂടുതല്‍ ആരാധകരും പ്രതികരിക്കുന്നത്. ഫോമിലേക്കെത്താന്‍ സമയമെടുക്കുന്ന താരമാണ് മനീഷ്. ടി20 ഫോര്‍മാറ്റില്‍ അതിവേഗത്തില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ മനീഷിനാവുന്നില്ലെന്നതാണ് വസ്തുത.

1

പവര്‍പ്ലേയില്‍ പ്രതീക്ഷക്കൊത്ത പ്രകടനമല്ല ഹൈദരാബാദിനെതിരേ ലഖ്‌നൗ കാഴ്ചവെച്ചത്. പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റുകള്‍ ലഖ്‌നൗവിന് നഷ്ടമായി. ക്വിന്റന്‍ ഡീകോക്ക് (1), എവിന്‍ ലൂയിസ് എന്നിവരെ മടക്കിയ വാഷിങ്ടണ്‍ സുന്ദറാണ് ലഖ്‌നൗവിന്റെ ടോപ് ഓഡറിനെ തകര്‍ത്തത്. രണ്ടാം ഓവറില്‍ത്തന്നെ സുന്ദറെ കൊണ്ടുവന്ന ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്യംസണിന്റെ ക്യാപ്റ്റന്‍സി ബ്രില്യന്‍സിനും കൈയടിക്കാതെ വയ്യ. ആദ്യ മത്സരത്തില്‍ നന്നായി തല്ലുകൊണ്ട് ബൗളറായിരുന്നു സുന്ദര്‍.

1

ഹൈദരാബാദിനായി പേസര്‍ ഉമ്രാന്‍ മാലിക് തീപ്പൊരി പേസ് ആവര്‍ത്തിക്കുകയാണ്. ലഖ്‌നൗവിനെതിരേ മണിക്കൂറില്‍ 151.8 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞാണ് ഉമ്രാന്‍ മാലിക് ഞെട്ടിച്ചത്. 140 ആണ് താരത്തിന്റെ ശരാശരി പേസ്. രാജസ്ഥാനായി ആദ്യ മത്സരത്തിലും മികച്ച ബൗളിങ് പ്രകടനം നടത്താന്‍ ഉമ്രാന്‍ മാലിക്കിനായിരുന്നു.

Story first published: Monday, April 4, 2022, 20:48 [IST]
Other articles published on Apr 4, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+