For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: 'മലയാളികളോടാണോ കളി', സഞ്ജു - ദേവ്ദത്ത് വെടിക്കെട്ട് വൈറല്‍, പ്രതികരണങ്ങളിതാ

രാജസ്ഥാന്റെ ജയം ആരാധകരെ സംബന്ധിച്ച് വലിയ ആവേശം നല്‍കുന്നതാണ്. പ്രത്യേകിച്ച് മലയാളി ആരാധകര്‍ക്ക്

1

പൂനെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് വിജയത്തുടക്കം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 61 റണ്‍സിനാണ് സഞ്ജുവും സംഘവും തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഹൈദരാബാദിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുക്കാനെ സാധിച്ചുള്ളു. രാജസ്ഥാന്റെ ജയം ആരാധകരെ സംബന്ധിച്ച് വലിയ ആവേശം നല്‍കുന്നതാണ്. പ്രത്യേകിച്ച് മലയാളി ആരാധകര്‍ക്ക്.

1

കാരണം രാജസ്ഥാന്‍ നായകനും മലയാളിയുമായ സഞ്ജു സാംസണും ഹാഫ് മലയാളിയായ ദേവ്ദത്ത് പടിക്കലും അത്യുഗ്രന്‍ പ്രകടനമാണ് ഹൈദരാബാദിനെതിരേ കാഴ്ചവെച്ചിരിക്കുന്നത്. 27 പന്ത് നേരിട്ട് മൂന്ന് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 55 റണ്‍സാണ് സഞ്ജു നേടിയത്. ദേവ്ദത്ത് 29 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 41 റണ്‍സും സ്വന്തമാക്കി. ഇരുവരുടെയും ബാറ്റിങ് വെടിക്കെട്ട് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. പ്രമുഖര്‍ ഉള്‍പ്പെടെ പലരും ഇരുവരുടെയും ബാറ്റിങ്ങിനെ ട്വിറ്ററിലൂടെ പ്രശംസിച്ചിട്ടുണ്ട്.

1

മലയാളികളോടാണോ കളിയെന്നാണ് ചില ആരാധകര്‍ പ്രതികരിച്ചിരിക്കുന്നത്. സഞ്ജുവും ദേവ്ദത്തും മലയാളികളായതിനാല്‍ത്തന്നെ രണ്ട് പേരുടെയും പ്രകടനം മലയാളി ആരാധകരെ വളരെയധികം സന്തോഷിപ്പിച്ചിട്ടുണ്ടെന്ന് പ്രതികരണങ്ങളില്‍ നിന്ന് വ്യക്തം. സാമൂഹ്യ മാധ്യമങ്ങളിലെ തള്ളല്‍ മാത്രമല്ലെന്നും സംതുലിതമായ ടീമാണ് ഇത്തവണ രാജസ്ഥാന്റേതെന്നും ആരാധകര്‍ പറയുന്നു. രാജസ്ഥാനെപ്പോലെ ആദ്യത്തെ ഏഴ് പേരും നന്നായി ബാറ്റ് ചെയ്യുന്ന മറ്റൊരു ടീമുമില്ലെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

സഞ്ജുവിന്റെ ബാറ്റിങ് കാണുമ്പോള്‍ കണ്ണെടുക്കാന്‍ തോന്നുന്നില്ലെന്നാണ് മറ്റൊരു പ്രതികരണം. നായകന്റെ സമ്മര്‍ദ്ദമില്ലാതെ കളിച്ച സഞ്ജു അനായാസം സ്‌കോര്‍ ഉയര്‍ത്തി. സ്പിന്നിനെ നന്നായി നേരിട്ട സഞ്ജു നേടിയ അഞ്ച് സിക്‌സില്‍ നാലെണ്ണവും സ്പിന്നര്‍മാര്‍ക്കെതിരേയായിരുന്നു. ബാക് ഫൂട്ടില്‍ നന്നായി ബാറ്റ് ചെയ്യാനുള്ള തന്റെ കഴിവ് എന്തെന്ന് വീണ്ടും സഞ്ജു തെളിയിച്ചിരിക്കുകയാണ്.

2

സഞ്ജുവിന്റെ ബാറ്റിങ്ങിനെക്കുറിച്ച് ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞത് ഇങ്ങനെയാണ് ' മുന്നില്‍ നിന്ന് നയിക്കുകയാണ് സഞ്ജു. ബാക് ഫൂട്ടിലെ ഷോട്ടുകള്‍ അസാധ്യം. ക്രിസ് ശ്രീകാന്ത് ട്വിറ്ററില്‍ കുറിച്ചത് ' ദൈവമേ എന്തൊരു പ്രതിഭയാണിത്. നിങ്ങളുടെ ബാറ്റിങ്ങില്‍ നിന്ന് എനിക്ക് കണ്ണെടുക്കാനെ തോന്നുന്നില്ല' എന്നായിരുന്നു. മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്ങും സഞ്ജുവിനെ പ്രശംസിച്ചു. 'രാജസ്ഥാന്റെ പ്രകടനം ഗംഭീരം. സഞ്ജുവിന്റെ പ്രകടനം ശ്രദ്ധേയമായി. യുസ് വേന്ദ്ര ചഹാല്‍ നന്നായി പന്തെറിഞ്ഞു. എന്റെ മനസില്‍ ചഹാലാണ് കളിയിലെ താരം' - ഹര്‍ഭജന്‍ കുറിച്ചു.

3

നായകനെന്ന നിലയിലും കൈയടി നേടുന്ന പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. ഫീല്‍ഡ് സെറ്റ് ചെയ്യുന്നതിലും ബൗളിങ് ചെയ്ഞ്ച് വരുത്തുന്നതിലുമെല്ലാം സഞ്ജു മിടുക്കുകാട്ടി. പ്രധാനമായും ചഹാലിനെ ഉപയോഗിച്ചത്. കൃത്യ സമയത്ത് ചഹാലിനെ പന്തേല്‍പ്പിച്ചതാണ് ഹൈദരാബാദ് മധ്യനിരയെ തകര്‍ത്തത്. ആര്‍ അശ്വിനെയും ഫലപ്രദമായി ഉപയോഗിച്ചു. നതാന്‍ കോള്‍ട്ടര്‍ നെയ്ല്‍ മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ അല്‍പ്പം തല്ലുവാങ്ങിയത്. മൂന്ന് ഓവറില്‍ 48 റണ്‍സ് അദ്ദേഹം വഴങ്ങി.

4

നിരവധി റെക്കോഡുകളും സഞ്ജു നേടി. രാജസ്ഥാന്റെ സിക്‌സര്‍ വേട്ടക്കാരില്‍ തലപ്പത്തേക്കെത്താന്‍ സഞ്ജുവിനായി. 110 സിക്‌സുകളാണ് സഞ്ജുവിന്റെ പേരിലുള്ളത്. 105 സിക്‌സുകള്‍ നേടിയ ഷെയ്ന്‍ വാട്‌സന്റെ റെക്കോഡിനെയാണ് സഞ്ജു മറികടന്നത്. കൂടാതെ 2020ന് ശേഷം സ്പിന്നിനെതിരേ കൂടുതല്‍ സിക്‌സെന്ന റെക്കോഡിലും സഞ്ജു തലപ്പത്തെത്തി. 26 സിക്‌സാണ് സഞ്ജു നേടിയത്. 20 സിക്‌സുമായി ശിഖര്‍ ധവാനാണ് രണ്ടാം സ്ഥാനത്തുള്ളത്. കൂടാതെ രാജാസ്ഥാനായി കൂടുതല്‍ തവണ 200 പ്ലസ് സ്‌ട്രൈക്കറേറ്റില്‍ കളിച്ച താരമെന്ന റെക്കോഡില്‍ യൂസഫ് പഠാനൊപ്പം തലപ്പത്തെത്താനും സഞ്ജുവിനായി. നാല് തവണ വീതമാണ് ഇരുവരും ഈ നേട്ടത്തിലെത്തിയത്.

5

ദേവ്ദത്ത് പടിക്കല്‍ അവസാന സീസണില്‍ ആര്‍സിബിയുടെ ഓപ്പണറായിരുന്നു. ഇത്തവണ രാജസ്ഥാന്‍ നാലാം നമ്പറിലാണ് ദേവ്ദത്തിനെ ഉപയോഗിച്ചത്. മെല്ലപ്പോക്ക് ബാറ്റിങ്ങിന്റെ പഴി പല തവണ കേട്ടിട്ടുള്ള ദേവ്ദത്ത് രാജസ്ഥാനൊപ്പമുള്ള ആദ്യ മത്സരത്തില്‍ത്തന്നെ ഈ ചീത്തപ്പേര് തിരുത്തി. പേസിനെയും സ്പിന്നിനെയും നന്നായി കളിക്കാന്‍ ദേവ്ദത്തിനായി.

Story first published: Wednesday, March 30, 2022, 9:08 [IST]
Other articles published on Mar 30, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+