Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: അസ്ഹറിനും വിഷ്ണുവിനും നിരാശ, വാങ്ങാനാളില്ല!- ബേസില്‍ മുംബൈയില്‍, ആസിഫ് സിഎസ്‌കെയില്‍

1

ഐപിഎല്ലിന്റെ മെഗാ ലേലത്തില്‍ കേരളത്തില്‍ നിന്നുള്ള വിക്കറ്റ് കീപ്പര്‍മാരായ മുഹമ്മദ് അസ്ഹറുദ്ദീനും വിഷ്ണു വിനോദിനും നിരാശ. എന്നാല്‍ കേരളത്തില്‍ നിന്നുള്ള ഫാസ്റ്റ് ബൗളര്‍ ബേസില്‍ തമ്പിയെ മുന്‍ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സും കേരളത്തില്‍ നിന്നുള്ള മറ്റൊരു ഫാസ്റ്റ് ബൗളര്‍ കെഎം ആസിഫിനെ നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സും സ്വന്തമാക്കി. അണ്‍കാപ്ഡ് വിക്കറ്റ് കീപ്പര്‍മാരുടെ ലിസ്റ്റിലായിരുന്നു അസ്ഹറും വിഷ്ണുവും ഉള്‍പ്പെട്ടിരുന്നത്. 20 ലക്ഷം രൂപയായിരുന്നു രണ്ടു പേരുടെയും അടിസ്ഥാന വില. പക്ഷെ ലേലത്തില്‍ ഇരുവരെയും വാങ്ങാന്‍ ആരും താല്‍പ്പര്യം പ്രകടിപ്പിച്ചില്ല.

2

കഴിഞ്ഞ സീസണില്‍ ഐപിഎല്ലിലുണ്ടായിരുന്ന താരങ്ങളാണ് അസ്ഹറും വിഷ്ണുവും. വെടിക്കെട്ട് ബാറ്റര്‍മാര്‍ കൂടിയായ ഇരുവര്‍ക്കും പക്ഷെ അരങ്ങേറാന്‍ അവസരം ലഭിച്ചില്ല. അസ്ഹര്‍ വിരാട് കോലി നയിച്ച റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പമായിരുന്നു. വിഷ്ണുവാകട്ടെ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ കൂടാരത്തിലായിരുന്നു. പക്ഷെ ഇത്തവണ ലേലത്തില്‍ ഇരുവരും തഴയപ്പെടുകയായിരുന്നു.

3

അണ്‍ക്യാപ്പ്ഡ് ഫാസ്റ്റ് ബൗളര്‍മാരുടെ ലിസ്റ്റിലായിരുന്നു ബേസിലും ആസിഫുമുണ്ടായിരുന്നത്. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് ബേസിലിനെ മുംബൈ വാങ്ങിയത്. മറ്റാരും തന്നെ അദ്ദേഹത്തിനായി താല്‍പ്പര്യം പ്രകടിപ്പിക്കാതിരുന്നതോടെ മുംബൈയ്ക്കു എളുപ്പമാവുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായിരുന്നു ബേസില്‍. എന്നാല്‍ 20 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ആസിഫിനെ സിഎസ്‌കെ ടീമിലേക്കു തിരികെ കൊണ്ടു വരികയായിരുന്നു. കഴിഞ്ഞ സീസണിലും അദ്ദേഹം സിഎസ്‌കുടെ ഭാഗമായിരുന്നു.

2017ലാണ് ഗുജറാത്ത് ലയണ്‍സിലൂടെ ബേസില്‍ ഐപിഎല്ലില്‍ അരങ്ങേറിയത്. അന്നു 95 ലക്ഷം രൂപയ്ക്കായിരുന്നു താരത്തെ ലയണ്‍സ് വാങ്ങിയത്. ഐപിഎല്ലില്‍ 20 മല്‍സരങ്ങളില്‍ നിന്നും 17 വിക്കറ്റുകള്‍ ബേസില്‍ നേടിയിട്ടുണ്ട്. 2017ലായിരുന്നു താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. ലയണ്‍സിനു വേണ്ടി സീസണില്‍ 11 വിക്കറ്റുകളാണ് ബേസിലിനു ലഭിച്ചത്. 12 മല്‍സരങ്ങളില്‍ നിന്നായിരുന്നു ഇത്. സീസണിലെ എമേര്‍ജിങ് താരമായും ബേസില്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2018ല്‍ അദ്ദേഹം ഹൈദരാബാദ് ടീമിന്റെ ഭാഗമായി. ഈ വര്‍ഷം നാലു കളിയില്‍ അഞ്ചും 2019ല്‍ മൂന്നു കളിയിലും (വിക്കറ്റില്ല) താരം പന്തെറിഞ്ഞു. 2020ല്‍ ഒരു മല്‍സരം ബേസില്‍ കളിച്ചു.

അതേസമയം, 2018ലെ മെഗാ ലേലത്തിലാണ് 40 ലക്ഷം രൂപയ്ക്കു ആസിഫ് ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തിയത്. ഇതുവരെ മൂന്നു മല്‍സരങ്ങളില്‍ നാലു വിക്കറ്റ് താരം നേടി. ഈ സീസണില്‍ രണ്ടു മല്‍സരങ്ങളില്‍ പന്തെറിഞ്ഞ ആസിഫിനു മൂന്നു വിക്കറ്റ് ലഭിച്ചു. കഴിഞ്ഞ സീസണില്‍ ഒരു കളിയില്‍ ഒരു വിക്കറ്റും ആസിഫ് വീഴ്ത്തി.

Story first published: Saturday, February 12, 2022, 21:29 [IST]
Other articles published on Feb 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+