Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022:'ക്രിക്കറ്റിലെ ഭ്രാന്തനായ താരം', തെവാത്തിയയെ വാഴ്ത്തി ആരാധകര്‍, ട്വിറ്റര്‍ പ്രതികരണങ്ങള്‍

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലെ ഏറ്റവും ആവേശകരമായ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ ഗുജറാത്ത് ടൈറ്റന്‍സ് ആറ് വിക്കറ്റിന് തോല്‍പ്പിച്ചിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തപ്പോള്‍ അവസാന പന്തിലാണ് ഗുജറാത്തിന്റെ തകര്‍പ്പന്‍ ജയം. അവസാന രണ്ട് പന്തില്‍ ഗുജറാത്തിന് ജയിക്കാന്‍ 12 റണ്‍സ് വേണ്ടപ്പോള്‍ ഒഡെയ്ന്‍ സ്മിത്തിന്റെ രണ്ട് പന്തും സിക്‌സര്‍ പറത്തി രാഹുല്‍ തെവാത്തിയയാണ് ഗുജറാത്തിന് ത്രില്ലിങ് ജയം സമ്മാനിച്ചത്.

ഇപ്പോഴിതാ തെവാത്തിയയുടെ ഫിനിഷിങ് മികവിനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് ആരാധകര്‍. പ്രമുഖ താരങ്ങളടക്കം അദ്ദേഹത്തിന്റെ പ്രകടനത്തെ പുകഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്. ക്രിക്കറ്റിലെ ഭ്രാന്തനായ താരമെന്നാണ് ആരാധകര്‍ തെവാത്തിയയെ വിശേഷിപ്പിച്ചിരിക്കുന്നത്. അവിശ്വസിനീയമായ കാര്യങ്ങള്‍ സമ്മര്‍ദ്ദ ഘട്ടത്തില്‍ ചെയ്യാന്‍ കെല്‍പ്പുള്ള അപൂര്‍വ്വം പ്രതിഭകളിലൊരാളാണ് തെവാത്തിയ. രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുമ്പോള്‍ പഞ്ചാബ് കിങ്‌സിനെതിരേ തന്നെ തെവാത്തിയ ഇത്തരമൊരു അവിസ്മരണീയ പ്രകടനം കാഴ്ചവെച്ചിരുന്നു. അന്ന് വെസ്റ്റ് ഇന്‍ഡീസിന്റെ ഷെല്‍ഡോന്‍ കോട്രല്ലായിരുന്നെങ്കില്‍ ഇന്ന് ആ സ്ഥാനത്ത് വെസ്റ്റ് ഇന്‍ഡീസിന്റെ ഒഡെയ്ന്‍ സ്മിത്താണ് നാണം കെട്ടത്.

1

ഐപിഎല്ലിന്റെ ചരിത്രത്തില്‍ അവസാന രണ്ട് പന്തുകള്‍ സിക്‌സര്‍ നേടി കളി ജയിപ്പിക്കുന്ന രണ്ടാമത്തെ താരമാണ് തെവാത്തിയ. നേരത്തെ സിഎസ്‌കെ മുന്‍ നായകന്‍ എംഎസ് ധോണിയാണ് ഈ നേട്ടത്തിലെത്തിയത്. തെവാത്തിയയുടെ ബാറ്റിങ്ങ് മികവിനെ പ്രശംസിച്ച് വീരേന്ദര്‍ സെവാഗും ട്വീറ്റ് ചെയ്തു. 'ലോര്‍ഡ് തെവാത്തിയ' എന്നാണ് സെവാഗ് വിശേഷിപ്പിച്ചത്. പഞ്ചാബ് കിങ്‌സിന്റെ ഡഗൗട്ടില്‍ തെവാത്തിയയുടെ ഒരു സ്റ്റാറ്റിയു വെക്കണമെന്നും 13 റണ്‍സ് ജയിക്കാന്‍ വേണ്ടപ്പോള്‍ സ്മിത്തിന്റെ ഓവര്‍ ത്രോ ബുദ്ധി ശൂന്യതയാണെന്നുമാണ് സെവാഗ് കുറിച്ചത്.

ഇന്ത്യന്‍ ടീമില്‍ ഗില്ലിനും പൃഥ്വി ഷാക്കും ബിഷ്‌നോയ്ക്കും യഷ് ധൂലിന് വലിയ കരിയറുണ്ട്. ഇവര്‍ ലോകത്തെ അടക്കിഭരിക്കും. എന്റെ തെവാത്തിയ്ക്ക് എവിടെയെങ്കിലും ഏതെങ്കിലുമൊരു മത്സരത്തില്‍ ഇന്ത്യ അവസരം നല്‍കണം എന്നാണ് അഭിഷേഖ് മുഖര്‍ജിയെന്ന ആരാധകന്‍ കുറിച്ചത്. രാഹുല്‍ നയിച്ചാലും ആര് നയിച്ചാലും പഞ്ചാബിന്റെ അന്തകനാവാന്‍ തെവാത്തിയ ഒരു വഴി കണ്ടിട്ടുണ്ടാവുമെന്നാണ് ഗുര്‍കീരത് സിങ് ഗില്‍ പറഞ്ഞത്.

2

നാലാം പന്തിലേത് സ്മിത്തിന്റേത് നിര്‍ണ്ണായക ഓവര്‍ ത്രോയായിരുന്നു. എക്‌സ്ട്രാ റണ്‍സിലൂടെ തെവാത്തിയയെ സ്‌ട്രൈക്കിലെത്തിച്ചു. ഒരു യോര്‍ക്കര്‍ പോലും 20ാം ഓവറില്‍ സ്മിത്ത് എറിഞ്ഞില്ല. ഗുജറാത്ത് ടൈറ്റല്‍സ് നന്നായി ചെയ്തു. ശുബ്മാന്‍ ഗില്ലിന്റേത് തകര്‍പ്പന്‍ ബാറ്റിങ്. രാഹുല്‍ തെവാത്തിയുടേത് സമ്മര്‍ദ്ദഘട്ടത്തെ അലിയിപ്പിക്കുന്ന ബാറ്റിങ്ങായിരുന്നു എന്നാണ് വസിം ജാഫര്‍ പറഞ്ഞത്. രാഹുല്‍ തെവാത്തിയ vs പഞ്ചാബ്, വെസ്റ്റ് ഇന്‍ഡീസ് ഫാസ്റ്റ് ബൗളര്‍. മഹത്തരം, സാധ്യമാകാത്തതായി ഒന്നുമില്ലെന്നാണ് ആകാശ് ചോപ്ര കുറിച്ചത്.

3

രണ്ട് പന്തില്‍ 12 റണ്‍സ്, രണ്ട് സിക്‌സ്, രാഹുല്‍ തെവാത്തിയ എന്ന പേര് മറക്കേണ്ട എന്നാണ് വെങ്കടേഷ് പ്രസാദ് കുറിച്ചത്. ബാറ്റുകൊണ്ട് തെവാത്തിയ സൂപ്പര്‍സ്റ്റാറാണ് എന്നാണ് ഭവാനയെന്ന ആരാധകന്‍ കുറിച്ചത്. തെവാത്തിയക്ക് മാത്രം സാധിക്കുന്ന കാര്യമാണെന്നാണ് മറ്റൊരു ആരാധകന്‍ കുറിച്ചത്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഭ്രാന്തനായ താരമെന്നാണ് തെവാത്തിയയെ മറ്റൊരു ആരാധകന്‍ വിശേഷിപ്പിച്ചത്. സമ്മര്‍ദ്ദമില്ലാതെ അവന് തിളങ്ങാനാവില്ലെന്നും ആരാധകന്‍ ചൂണ്ടിക്കാട്ടുന്നു. പഞ്ചാബ് കിങ്‌സിനോട് രാഹുല്‍ തെവാത്തിയക്ക് വ്യക്തിപരമായ എന്തോ പ്രശ്‌നമുണ്ടെന്നാണ് കരുതുന്നതെന്നാണ് മറ്റൊരു ആരാധകന്‍ പറയുന്നത്.

എന്തായാലും പഞ്ചാബിനെതിരേ തെവാത്തിയയുടെ പ്രകടനം ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. ഇത്രയും സമ്മര്‍ദ്ദ ഘട്ടത്തില്‍ തിളങ്ങുകയെന്നത് എളുപ്പമല്ല. തെവാത്തിയ ഗുജറാത്തിനെ വിജയിപ്പിച്ചപ്പോള്‍ ഡഗൗട്ടിലിരുന്ന് നായകന്‍ ഹര്‍ദിക് പാണ്ഡ്യ ചിരിച്ചതില്‍നിന്ന് തന്നെ എല്ലാം വ്യക്തം.

Story first published: Saturday, April 9, 2022, 8:44 [IST]
Other articles published on Apr 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+