Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ബൂം ബൂം ലൂയിസ്, ചെന്നൈയെ വലിച്ചുകീറി ലഖ്‌നൗ, 6 വിക്കറ്റിന്റെ ഗംഭീര ജയം

മുംബൈ: ഐപിഎല്ലില്‍ ഇന്നത്തെ ആവേശം നിറഞ്ഞ പോരാട്ടത്തില്‍ ചെന്നെെക്കെതിരെ ലഖ്‌നൗവിന് ജയം. ആറ് വിക്കറ്റിനാണ് ലഖ്‌നൗ വിജയിച്ചത്. എവിന്‍ ലൂയിസിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ലഖ്‌നൗവിന് അപ്രതീക്ഷിത ജയം സമ്മാനിച്ച. 23 പന്തില്‍ ലൂയിസ് 55 റണ്‍സുമായി പുറത്താവാതെ നിന്നു. ശിവം ദുബെ എറിഞ്ഞ 19ാം ഓവറില്‍ 25 റണ്‍സാണ് പിറന്നത്. ഈ ഓവറാണ് കളി മാറ്റിമറിച്ചത്. ചെന്നൈ ഉയര്‍ത്തിയ 211 വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗവിന് ഗംഭീര തുടക്കമാണ് ലഭിച്ചത്. ക്യാപ്റ്റന്‍ രാഹുലും ക്വിന്റണ്‍ ഡികോക്കും ചേര്‍ന്ന് തകര്‍ത്തടിക്കുകയായിരുന്നു. രാഹുല്‍ 26 പിന്തില്‍ 40 റണ്‍സടിച്ചു. മൂന്ന് സിക്‌സറും രണ്ട് ബൗണ്ടറിയും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു.

1

ഡികോക്ക് 45 പന്തില്‍ 61 റണ്‍സടിച്ച് ടീമിന്റെ ടോപ് സ്‌കോററാവാനും ഡികോക്കിന് സാധിച്ചു. ഡികോക്ക് 9 ബൗണ്ടറിയിച്ചു. ഓപ്പണിംഗില്‍ 10.2 ഓവറില്‍ 99 റണ്‍സാണ് ഇവര്‍ ചേര്‍ത്തത്. മത്സരത്തില്‍ ലഖ്‌നൗവിന് ബാറ്റിംഗിന് അടിത്തറയിടത്തും ഈ കൂട്ടുകെട്ടാണ്. രാഹുലിനെ പുറത്താക്കി പ്രിട്ടോറിയസാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് വന്ന മനീഷ് പാണ്ഡെ വീണ്ടും നിരാശപ്പെടുത്തി. അഞ്ച് റണ്‍സിന് താരം പുറത്തായി. എന്നാല്‍ ദീപക് ഹൂഡ, ആയുഷ് ബദോനി എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ലൂയിസ് ടീമിനെ വിജയത്തില്‍ എത്തിക്കുകയായിരുന്നു. ഹൂഡ എട്ട് പന്തില്‍ 13 റണ്‍സും, ബദോനി 9 പന്തില്‍ 19 റണ്‍സുമെടുത്തു. ചെന്നൈ നിരയിലെ ബൗളര്‍മാരെല്ലാം നിരാശപ്പെടുത്തി. പ്രിട്ടോറിയസിന് രണ്ട് വിക്കറ്റ് ലഭിച്ചു. തുഷാറിനും ബ്രാവോയ്ക്കും ഓരോ വിക്കറ്റ് കിട്ടി.

നേരത്തെ 211 റണ്‍സ് വിജയലക്ഷ്യമാണ് സിഎസ്‌കെ ഉയര്‍ത്തിയിരിക്കുന്നത്. ആദ്യ മത്സരത്തിലെ പോരായ്മ പരിഹരിച്ച സിഎസ്‌കെ ബാറ്റിംഗ് നിര അക്ഷരാര്‍ത്ഥത്തില്‍ താണ്ഡവമാടുകയായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ റോബിന്‍ ഉത്തപ്പയാണ് ടീമിന്റെ ടോപ് സ്‌കോറര്‍, മോയിന്‍ അലി, ശിവം ദുബെ, അമ്പാട്ടി റായുഡു എന്നിവരും സ്‌കോറിലേക്ക് സംഭാവനകള്‍ നല്‍കി. നേരത്തെ ടോസ് നേടിയ ലഖ്‌നൗ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ലഖ്‌നൗ ടീമില്‍ ഒരു മാറ്റമാണ് വരുത്തിയത്. ആന്‍ഡ്രൂ ടൈ ടീമില്‍ തിരിച്ചെത്തി. അതേസമയം സിഎസ്‌കെ നിരയില്‍ മൂന്ന് മാറ്റങ്ങളാണ് ഉള്ളത്. കഴിഞ്ഞ മത്സരം കളിക്കാതിരുന്ന മോയിന്‍ അലി ടീമില്‍ തിരിച്ചെത്തി.

കഴിഞ്ഞ കളിയില്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത കോണ്‍വേ ഇത്തവണ ടീമിന് പുറത്തായി. അതേസമയം രാഹുല്‍ ബൗളിംഗ് തിരഞ്ഞെടുത്തത് കൂടുതല്‍ ജയം ഈ പിച്ചില്‍ നേടിയത് രണ്ടാമത് ബാറ്റ് ചെയ്തിരുന്നവരാണ് എന്നത് കൊണ്ടാണ്. ഇരു ടീമുകളും ആദ്യ മത്സരം തോറ്റതാണ്. അതേസമയം റുതുരാജ് ഗെയ്ക്ക്വാദ് ഈ മത്സരത്തിലും പരാജയപ്പെട്ടു. നാല് പന്തില്‍ നിന്ന് ഒരു റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. സ്‌കോര്‍ 28ല്‍ നില്‍ക്കെയായിരുന്നു താരം പുറത്തായത്. പിന്നീട് ഉത്തപ്പയും മോയിന്‍ അലിയും ചേര്‍ന്ന് തകര്‍ത്തടിക്കുകയായിരുന്നു. 27 പന്തിലാണ് ഉത്തപ്പ 50 റണ്‍സെടുത്തത്. എട്ട് ബൗണ്ടറിയും ഒരു സിക്‌സറും താരം പറത്തി.

മോയിന്‍ അലി 22 പിന്തില്‍ 35 റണ്‍സെടുത്തു. നാല് ഫോറും സിക്‌സറും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ഇവര്‍ പുറത്താവുമ്പോള്‍ പത്തോവറില്‍ 101 റണ്‍സ് എന്ന നിലയിലായിരുന്നു ചെന്നൈ. പിന്നീട് ശിവം ദുബെയുടെയും അമ്പാട്ടി റായിഡുവിന്റെയും ഗംഭീര വെടിക്കെട്ടാണ് കണ്ടത്. 30 പന്തില്‍ 49 റണ്‍സ് ദുബെ നേടി. അഞ്ച് ബൗണ്ടറിയും രണ്ട് സിക്‌സറും താരം നേടി. 60 റണ്‍സിന്റെ കൂട്ടുകെട്ടാണ് റായിഡുവിായി ചേര്‍ന്ന് അഞ്ചോവര്‍ കൊണ്ട് ദുബെ ഉണ്ടാക്കിയത്. റായിഡു 20 പിന്തില്‍ 27 റണ്‍സെടുത്തു. രണ്ട് വീതം ഫോറും സിക്്‌സും റായിഡു അടിച്ചു. രവീന്ദ്ര ജഡേജ 9 പന്തില്‍ 17, എംഎസ് ധോണി 6 പന്തില്‍ 16 എന്നിവരും തിളങ്ങി.

ലഖ്‌നൗ ബൗളര്‍മാരില്‍ ഏറ്റവും തിളങ്ങിയത് രവി ബിഷ്‌ണോയ് ആണ്. നാലോവറില്‍ 24 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു ബിഷ്‌ണോയ്. ആന്‍ഡ്രൂ ടൈ, ആവേശ് ഖാന്‍ എന്നിവരും രണ്ട് വീതം വിക്കറ്റെടുത്തു. എന്നാല്‍ ധാരാളം റണ്‍സ് ഇവര്‍ വഴങ്ങി. ടൈ നാലോവറില്‍ 41 റണ്‍സും, ആവേശ് ഖാന്‍ നാലോവറില്‍ 38 റണ്‍സും വഴങ്ങി. ദുഷ്മന്ത ചമീര നാലോവറില്‍ 49 റണ്‍സാണ് വഴങ്ങിയത്.

Story first published: Friday, April 1, 2022, 0:11 [IST]
Other articles published on Apr 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+