Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'രാഹുലിന്റെ ലഖ്‌നൗ പ്ലേ ഓഫിലുണ്ടാവും', 100 ശതമാനം ഉറപ്പ്, മൂന്ന് കാരണങ്ങളിതാ

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ 26ാം തീയ്യതി ആരംഭിക്കുകയാണ്. നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെയും മുന്‍ ചാമ്പ്യന്മാരായ കെകെആറും തമ്മിലാണ് ഉദ്ഘാടന മത്സരം. വൈകീട്ട് 7.30ന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഇത്തവണ 10 ടീമുകളുള്ളതിനാല്‍ എ,ബി എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളിലായാണ് പോരാട്ടം. ആകെ 70 മത്സരങ്ങളാവും ഗ്രൂപ്പുഘട്ടത്തില്‍ ഉണ്ടാവുക. ഓരോ ടീമിനും 14 മത്സരങ്ങള്‍ വീതം ഗ്രൂപ്പുഘട്ടത്തില്‍ കളിക്കേണ്ടി വരും.

ടീമുകളെല്ലാം ഒന്നിനൊന്ന് കരുത്തരായാണ് ഇത്തവണ പോരാട്ടത്തിനിറങ്ങുന്നത്. മെഗാ ലേലം പൂര്‍ത്തിയായപ്പോള്‍ മികച്ച ടീമുകളെത്തന്നെയാണ് 10 ടീമുകളും സൃഷ്ടിച്ചിരിക്കുന്നത്. ഇത്തവണ ആരൊക്കെ പ്ലേ ഓഫിലുണ്ടാവുമെന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമാണ്. ഗ്രൂപ്പ് എയില്‍ ഉള്ള ടീമുകളെ അപേക്ഷിച്ച് ഗ്രൂപ്പ് ബിയിലെ ടീമുകള്‍ക്ക് കാര്യങ്ങള്‍ അല്‍പ്പം കൂടി എളുപ്പമാണ്.

1

ഇത്തവണ കെ എല്‍ രാഹുല്‍ നയിക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് പ്ലേ ഓഫ് ടിക്കറ്റെടുക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ച് പറയാം. അത്രയും മികച്ച ടീമിനെയാണ് അവര്‍ ഒപ്പം കൂട്ടിയിരിക്കുന്നത്. ലഖ്‌നൗ പ്ലേ ഓഫില്‍ സീറ്റ് നേടുമെന്ന് പറയാനുള്ള മൂന്ന് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ശക്തമായ ഓപ്പണിങ് കൂട്ടുകെട്ട്

ശക്തമായ ഓപ്പണിങ് കൂട്ടുകെട്ട്

ലഖ്‌നൗവിനെ ഇത്തവണ കരുത്തരാക്കുന്നത് അവരുടെ ഓപ്പണിങ് കൂട്ടുകെട്ട് തന്നെയാണ്. കെ എല്‍ രാഹുലും ക്വിന്റന്‍ ഡീകോക്കും ചേര്‍ന്നാവും ഇത്തവണ ലഖ്‌നൗവിനായി ഓപ്പണിങ്ങിലിറങ്ങുക. രണ്ട് പേരും ഒന്നിനൊന്ന് മികച്ച റെക്കോഡുള്ളവരാണ്. ലഖ്‌നൗവിന്റെ നായകനായ രാഹുല്‍ 2018 മുതല്‍ ഓപ്പണറെന്ന നിലയില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. കഴിഞ്ഞ നാല് സീസണിലും 550ന് മുകളില്‍ റണ്‍സ് നേടി ശ്രദ്ധേയ പ്രകടനം നടത്തി കൈയടി നേടാന്‍ രാഹുലിന് സാധിച്ചു.

കരിയറില്‍ 85 ഇന്നിങ്‌സില്‍ നിന്ന് 47.43 ശരാശരിയില്‍ 3273 റണ്‍സാണ് രാഹുല്‍ ഐപിഎല്ലില്‍ നേടിയത്. 132 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മുംബൈ ഇന്ത്യന്‍സ് ഓപ്പണറായിരുന്നു ക്വിന്റന്‍ ഡീകോക്കും മോശമല്ല. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ താരം പവര്‍പ്ലേ മുതലാക്കി കളിക്കാന്‍ മിടുക്കനാണ്. മെഗാ ലേലത്തില്‍ മുംബൈയുടെ വെല്ലുവിളി മറികടന്നാണ് ഡീകോക്കിനെ ലഖ്‌നൗ റാഞ്ചിയത്. രാഹുല്‍ ഡീകോക്ക് കൂട്ടുകെട്ട് മുംബൈയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുമെന്ന കാര്യം ഉറപ്പാണ്.

കരുത്തുറ്റ ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യം

കരുത്തുറ്റ ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യം

ഇത്തവണ ലഖ്‌നൗവിനൊപ്പം മികച്ച ഓള്‍റൗണ്ടര്‍മാരുണ്ട്. ഇത് ടീമിന്റെ കരുത്തുയര്‍ത്തുന്നു. മാര്‍ക്കസ് സ്‌റ്റോയിനിസാണ് അതിലെ പ്രമുഖന്‍. മീഡിയം പേസറായ താരം ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ മിടുക്കനാണ്. മെഗാ ലേലത്തിന് മുമ്പ് തന്നെ സ്റ്റോയിനിസിനെ ലഖ്‌നൗ ടീമിലേക്കെത്തിച്ചിരുന്നു. വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ ഓള്‍റൗണ്ടര്‍ ജേസന്‍ ഹോള്‍ഡറാണ് മറ്റൊരാള്‍. പരിക്കിന്റെ പിടിയിലാണെങ്കിലും താരം ഐപിഎല്ലില്‍ കളിക്കുമെന്നാണ് വിവരം. ടീമിന് മുതല്‍ക്കൂട്ട് തന്നെയാണ് ഹോള്‍ഡര്‍. 34 ഇന്നിങ്‌സില്‍ 39 വിക്കറ്റുകള്‍ ഹോള്‍ഡറുടെ പേരിലുണ്ട്.

മുംബൈ ഇന്ത്യന്‍സിന്റെ വജ്രായുധമായിരുന്ന ക്രുണാല്‍ പാണ്ഡ്യയാണ് മറ്റൊരു ഓപ്പണര്‍. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായ ക്രുണാല്‍ മധ്യനിരയിലെ വിശ്വസ്തനാണ്. മുംബൈക്കൊപ്പം നിരവധി തവണ മാച്ച് വിന്നിങ് പ്രകടനം നടത്താന്‍ ക്രുണാലിന് സാധിച്ചിട്ടുണ്ട്. ദീപക് ഹൂഡയാണ് മറ്റൊരു പ്രധാന ഓള്‍റൗണ്ടര്‍. ഇന്ത്യന്‍ ടീമിലേക്കടക്കം പരിഗണിക്കപ്പെട്ട മാച്ച് വിന്നര്‍ താരമാണ് ഹൂഡ. സ്പിന്‍ ഓള്‍റൗണ്ടറായി കൃഷ്ണപ്പ ഗൗതവും ഒപ്പമുണ്ട്.

ബൗളിങ് നിരയും കൊള്ളാം

ബൗളിങ് നിരയും കൊള്ളാം

ലഖ്‌നൗവിന്റെ ബൗളിങ് നിരയിലെ താരങ്ങളുടെ സമീപകാല ഫോം വലിയ പ്രതീക്ഷ നല്‍കുന്നു. ആവേഷ് ഖാന്‍ ഇന്ത്യന്‍ ടീമിനൊപ്പം തിളങ്ങുന്നു. ദുഷ്മന്ത ചമീര ഇന്ത്യക്കെതിരായ പരമ്പരയില്‍ ശ്രീലങ്കയ്ക്കുവേണ്ടി മികവ് കാട്ടിയിരുന്നു. രവി ബിഷ്‌നോയിയുടെ സ്പിന്‍ മികവും ടീമിന് മുതല്‍ക്കൂട്ടാണ്. ഇംഗ്ലണ്ട് പേസര്‍ മാര്‍ക്ക് വുഡും ടി20യില്‍ മികവ് കാട്ടുന്ന പേസറാണ്. കൂടാതെ ടീമിലെ ഓള്‍റൗണ്ടര്‍മാരെല്ലാം നന്നായി പന്തെറിയുന്നവരുമാണ്. അതുകൊണ്ട് തന്നെ ലഖ്‌നൗ അരങ്ങേറ്റ സീസണില്‍ത്തന്നെ ഞെട്ടിപ്പിച്ചേക്കും.

Story first published: Tuesday, March 8, 2022, 11:26 [IST]
Other articles published on Mar 8, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+