Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: കന്നിയങ്കത്തില്‍ ആര് ജയിക്കും ? ലഖ്‌നൗ x ഗുജറാത്ത്, രാഹുലും ഹര്‍ദിക്കും നേര്‍ക്കുനേര്‍

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ (27-3-2022) നടക്കുന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും ഗുജറാത്ത് ടൈറ്റന്‍സും നേര്‍ക്കുനേര്‍. ഇത്തവണ പുതിയതായി എത്തിയ ടീമുകളാണ് ലഖ്‌നൗവും ഗുജറാത്തും. അതുകൊണ്ട് തന്നെ കന്നി ജയം ആര് നേടുമെന്നത് കാത്തിരുന്ന് കാണാം. വൈകീട്ട് 7.30ന് നടക്കുന്ന മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഹോട്ട് സ്റ്റാറിലും തത്സമയം കാണാനാവും. കെ എല്‍ രാഹുലും ഹര്‍ദിക് പാണ്ഡ്യയും അടുത്ത സുഹൃത്തുക്കളാണ്. എന്നാല്‍ ഇത്തവണ ക്യാപ്റ്റന്മാരായി നേര്‍ക്കുനേര്‍ എത്തുന്നുവെന്നതാണ് ആവേശം ഉയര്‍ത്തുന്ന മറ്റൊരു കാര്യം.

രാഹുലും സംഘവും ഡബിള്‍ സ്‌ട്രോങ്

രാഹുലും സംഘവും ഡബിള്‍ സ്‌ട്രോങ്

പഞ്ചാബ് കിങ്‌സ് വിട്ട് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കെത്തിയ കെ എല്‍ രാഹുലിന് ഈ സീസണ്‍ നിര്‍ണ്ണായകമാണ്. നായകനായി തിളങ്ങേണ്ടത് രാഹുലിന് വളരെ പ്രധാനപ്പെട്ടതാണ്. പഞ്ചാബിനൊപ്പം രണ്ട് സീസണില്‍ ക്യാപ്റ്റനായിട്ടും കാര്യമായൊന്നും ചെയ്യാന്‍ രാഹുലിനായിരുന്നില്ല. 44 മാത്രമായിരുന്നു വിജയ ശതമാനം. ഇത്തവണ മികച്ച താരനിര ലഖ്‌നൗവിനൊപ്പമുള്ളതിനാല്‍ രാഹുലിന് നായകനായി മികവ് കാട്ടാന്‍ സാധിച്ചേക്കും.

മാര്‍ക്കസ് സ്റ്റോയിനിസ്, രവി ബിഷ്‌നോയ് എന്നിവരെ മെഗാ ലേലത്തിന് മുമ്പ് നിലനിര്‍ത്തിയ ലഖ്‌നൗ മനീഷ് പാണ്ഡെ, ക്രുണാല്‍ പാണ്ഡ്യ, ജേസന്‍ ഹോള്‍ഡര്‍, ക്വിന്റന്‍ ഡീകോക്ക്, ദീപക് ഹൂഡ എന്നിവരെയെല്ലാം ഒപ്പം കൂട്ടിയിട്ടുണ്ട്. ആവേഷ് ഖാന്‍ ഉള്‍പ്പെടുന്ന മോശമില്ലാത്ത ബൗളിങ് നിരയിലും ലഖ്‌നൗവിനുണ്ട്. അതെല്ലാം ഫലപ്രദമായി ഉപയോഗിക്കാന്‍ രാഹുലിന് സാധിക്കുമോയെന്ന് കണ്ടറിയാം.

ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ടീം

ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ടീം

കെഎല്‍ രാഹുല്‍, മാര്‍ക്കസ് സ്റ്റോയ്നിസ്, രവി ബിഷ്നോയ്, ക്വിന്റണ്‍ ഡി കോക്ക്, മനീഷ് പാണ്ഡെ, ജേസണ്‍ ഹോള്‍ഡര്‍, ദീപക് ഹൂഡ, ക്രുനാല്‍ പാണ്ഡ്യ, മാര്‍ക്ക് വുഡ്, അവേശ് ഖാന്‍, അങ്കിത് രാജ്പൂത്, കെ ഗൗതം, ദുഷ്മന്ത ചമീര, ഷഹബാസ് നദീം, മനന്‍ വോറ, മൊഹ്‌സിന്‍ ഖാന്‍, ആയുഷ് ബഡോണി, കൈല്‍ മയേഴ്സ്, കരണ്‍ ശര്‍മ്മ, എവിന്‍ ലൂയിസ്, മായങ്ക് യാദവ്.

ഹര്‍ദിക്കിന് കാര്യങ്ങള്‍ എളുപ്പമല്ല

ഹര്‍ദിക്കിന് കാര്യങ്ങള്‍ എളുപ്പമല്ല

ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യക്ക് കാര്യങ്ങള്‍ എളുപ്പമല്ല. അവസാന സീസണില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന ഹര്‍ദിക്കിനെ ഗുജറാത്ത് നായകനായി ടീമിലേക്കെത്തിക്കുകയായിരുന്നു. ഇത്തവണ വലിയ ടീം കരുത്ത് ഗുജറാത്തിന് അവകാശപ്പെടാനാവില്ല. അതുകൊണ്ട് ഹര്‍ദിക്കിന് കാര്യങ്ങള്‍ എളുപ്പമല്ല. നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്തുള്ള ഹര്‍ദിക്കിന് ഇത്തവണത്തെ ഐപിഎല്ലില്‍ തിളങ്ങിയാലേ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ സാധിക്കുകയുള്ളു. എന്നാല്‍ നായകനായുള്ള സമ്മര്‍ദ്ദത്തെ അതിജീവിച്ച് ഹര്‍ദിക്കിന് തിളങ്ങാനാവുമോയെന്ന് കണ്ടറിയാം.

ഗുജറാത്ത് ടൈറ്റന്‍സ് ടീം

ഗുജറാത്ത് ടൈറ്റന്‍സ് ടീം

ഹാര്‍ദിക് പാണ്ഡ്യ, റാഷിദ് ഖാന്‍, ശുഭ്മാന്‍ ഗില്‍, ജേസണ്‍ റോയ്, മുഹമ്മദ് ഷമി, ലോക്കി ഫെര്‍ഗൂസണ്‍, അഭിനവ് സദരംഗനി, രാഹുല്‍ തെവാതിയ, നൂര്‍ അഹമ്മദ്, ആര്‍ സായ് കിഷോര്‍, ഡൊമിനിക് ഡ്രേക്ക്സ്, ജയന്ത് യാദവ്, വിജയ് ശങ്കര്‍, ദര്‍ശന്‍ നല്‍കാണ്ടെ, യഷ് ദയാല്‍, അല്‍സാറി ജോസഫ്, പ്രദീപ് സാങ്വാന്‍, ഡേവിഡ് മില്ലര്‍, വൃധിമാന്‍ സാഹ, മാത്യു വേഡ്, ഗുര്‍കീരത് സിംഗ്.

കരുതിയിരിക്കേണ്ട താരങ്ങള്‍ ഇവര്‍

കരുതിയിരിക്കേണ്ട താരങ്ങള്‍ ഇവര്‍

മത്സരത്തില്‍ നിര്‍ണ്ണായകമാവാന്‍ സാധ്യതയുള്ള ചില താരങ്ങളുണ്ട്. ലഖ്‌നൗവില്‍ കെ എല്‍ രാഹുല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ക്വിന്റന്‍ ഡീകോക്ക് എന്നിവരുടെ പ്രകടനത്തെ കരുതിയിരിക്കണം. ഗുജറാത്തില്‍ ഹര്‍ദിക് പാണ്ഡ്യ, റാഷിദ് ഖാന്‍, മാത്യു വേഡ് എന്നിവരുടെ പ്രകടനവും നിര്‍ണ്ണായകമായേക്കും. രണ്ട് കൂട്ടര്‍ക്കും വിജയ തുടക്കം അഭിമാന പ്രശ്‌നമാണ്. ടീം കരുത്തില്‍ ഗുജറാത്തിനെക്കാള്‍ ഒരുപടി മുന്നില്‍ ലഖ്‌നൗ തന്നെയാണ്.

സാധ്യതാ പ്ലേയിങ് 11

സാധ്യതാ പ്ലേയിങ് 11

ലഖ്‌ന: കെ എല്‍ രാഹുല്‍, ക്വിന്റന്‍ ഡീകോക്ക്, എവിന്‍ ലെവിസ്, ദീപക് ഹൂഡ, ക്രുണാല്‍ പാണ്ഡ്യ, മനീഷ് പാണ്ഡെ, കൃഷ്ണപ്പ ഗൗതം, ആന്‍ഡ്രേ ടൈ, രവി ബിഷ്‌നോയ്, ആവേഷ് ഖാന്‍, ദുഷ്മന്ത ചമീര.

ഗുജറാത്ത്: ശുബ്മാന്‍ ഗില്‍, മാത്യു വേഡ്, അഭിനവ് സദരംഗനി, റഹ്‌മാനുല്ല ഗുര്‍ബാസ്, ഗുര്‍കീരത് സിങ് മാന്‍, ഹര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, ലോക്കി ഫെര്‍ഗൂസന്‍, മുഹമ്മദ് ഷമി

Story first published: Sunday, March 27, 2022, 10:32 [IST]
Other articles published on Mar 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+