For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: 'ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്', ഔദ്യോഗിക പേരായി, രാഹുലും-ഗംഭീറും ഒന്നിക്കുന്നു

2016ല്‍ സിഎസ്‌കെയ്ക്ക് വിലക്ക് ലഭിച്ചപ്പോള്‍ പകരക്കാരായെത്തിയ റൈസിങ് പൂനെ സൂപ്പര്‍ ജയന്റിന്റെ ഉടമകളാണ് ലഖ്‌നൗ ടീമിനെ ഇറക്കിയിരിക്കുന്നത്

1

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലൂടെ വരവറിയിക്കാന്‍ തയ്യാറെടുക്കുന്ന ലഖ്‌നൗ ടീമിന്റെ ഔദ്യോഗിക പേര് പുറത്തുവിട്ടു. 'ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് ' എന്നാണ് ടീമിന്റെ പേര്. 2016ല്‍ സിഎസ്‌കെയ്ക്ക് വിലക്ക് ലഭിച്ചപ്പോള്‍ പകരക്കാരായെത്തിയ റൈസിങ് പൂനെ സൂപ്പര്‍ ജയന്റിന്റെ ഉടമകളാണ് ലഖ്‌നൗ ടീമിനെ ഇറക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സെന്ന പേരിട്ടിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയാണ് ലഖ്‌നൗ ടീം തങ്ങളുടെ ഔദ്യോഗിക പേര് പുറത്തുവിട്ടിരിക്കുന്നത്.

ടീമിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും അതുകൊണ്ട് തന്നെ ഏറ്റവും അനുയോജ്യമായ പേരാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നും ലഖ്‌നൗ ടീം ഉടമകളിലൊരാളായ ഡോക്ടര്‍ സഞ്ജീവ് ഗോയങ്ക പറഞ്ഞു. ടീമിന്റെ ചെയര്‍മാനായ ഗോയങ്ക തന്നെയാണ് പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2017ല്‍ റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സ് ഫൈനലില്‍ കളിച്ചിരുന്നു. 2016ല്‍ എംഎസ് ധോണി ടീമിനെ നയിച്ചപ്പോള്‍ 2017ല്‍ സ്റ്റീവ് സ്മിത്താണ് ടീമിനെ നയിച്ചത്. ഈ പേര് ഐശ്വര്യമാണെന്ന് നേരത്തെ തന്നെ ഫൈനല്‍ കളിച്ച് തെളിയിക്കപ്പെട്ടതുകൊണ്ടാവണം ടീമിന്റെ ഉടമകള്‍ ലഖൗന് ടീമിന് ഈ പേര് നല്‍കിയിരിക്കുന്നത്.

1

ലഖ്‌നൗ ടീമിനെ നയിക്കുന്നത് കെ എല്‍ രാഹുലാണ്. അവസാന സീസണില്‍ പഞ്ചാബ് കിങ്‌സ് നായകനായിരുന്നു അദ്ദേഹം ടീം നായകസ്ഥാനം രാജിവെച്ച ശേഷമാണ് ലഖ്‌നൗവിലേക്കെത്തിയത്. 17 കോടിയാണ് പ്രതിഫലം. നായകനെന്ന നിലയില്‍ കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാതിരുന്ന രാഹുല്‍ ലഖ്‌നൗ ടീമിനൊപ്പം എന്ത് അത്ഭുതമാവും കാട്ടുകയെന്നത് കണ്ടറിയണം. ഡല്‍ഹി ക്യാപിറ്റല്‍സ് കൈവിട്ട മാര്‍ക്കസ് സ്റ്റോയിനിസാണ് ലഖ്‌നൗ ടീമിലെ മറ്റൊരാള്‍. 9.2 കോടിയാണ് അദ്ദേഹത്തിന് ലഭിച്ചത്. നാല് കോടിക്കാണ് യുവതാരം രവി ബിഷ്‌നോയിയെ ലഖ്‌നൗ സ്വന്തമാക്കിയത്. പഞ്ചാബില്‍ രാഹുലിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിച്ചിരുന്ന താരമാണ് സ്പിന്നറായ ബിഷ്‌നോയ്.

മുന്‍ സിംബാബ് വെ നായകന്‍ ആന്‍ഡി ഫ്‌ളവറാണ് ലഖ്‌നൗ ടീമിന്റെ മുഖ്യ പരിശീലകന്‍. പഞ്ചാബ് കിങ്‌സിന്റെ വൈസ് ക്യാപ്റ്റനായി പ്രവര്‍ത്തിച്ചിരുന്ന താരം ഇത്തവണ മുഖ്യ പരിശീലകനായാണ് ലഖ്‌നൗ ടീമിനൊപ്പം ഇറങ്ങുന്നത്. മുന്‍ കെകെആര്‍ നായകനും ടീമിനെ രണ്ട് തവണ കിരീടം ചൂടിച്ച ക്യാപ്റ്റനുമായ ഗൗതം ഗംഭീറിനെ ഇത്തവണ ലഖ്‌നൗ ടീം ഉപദേഷ്ടാവാക്കിയിട്ടുണ്ട്. കര്‍ക്കശക്കാരനായ ഗംഭീറിന്റെ സാന്നിധ്യം ടീമിന് ഗുണം ചെയ്യുമോ അതോ ലഖ്‌നൗ ടീം നായകന്‍ കെ എല്‍ രാഹുലുമായി ഉടക്കില്‍ അവസാനിക്കുമോയെന്ന് കണ്ടറിയണം.

2

പുതിയതായി എത്തുന്ന അഹമ്മദാബാദ് ടീമും തങ്ങളുടെ ഔദ്യോഗിക പേര് വെളിപ്പെടുത്താനുണ്ട്. മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയ ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയാണ് അഹമ്മദാബാദിന്റെ വരവ്. ടീമിന്റെ ഔദ്യോഗിക പേര് വരും ദിവസം തന്നെ പ്രഖ്യാപിച്ചേക്കും. ഫെബ്രുവരി 12,13 തീയ്യതികളില്‍ ബംഗളൂരുവിലാണ് മെഗാ താരലേലം. ഇത്തവണ ഇന്ത്യയില്‍ത്തന്നെ അടച്ചിട്ട സ്റ്റേഡിയത്തിലാവും ടൂര്‍ണമെന്റ് നടത്തുകയെന്നതാണ് ലഭിക്കുന്ന സൂചന.

3

കോവിഡ് തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നടത്തിയാല്‍ എത്രത്തോളം സഹകരണം വിദേശ താരങ്ങളില്‍ നിന്ന് ലഭിക്കുമെന്നത് സംശയമാണ്. അവസാന സീസണില്‍ ഇന്ത്യയില്‍ ടൂര്‍ണമെന്റ് നടത്തിയിട്ട് പാതിവഴിയില്‍ നിര്‍ത്തിവെക്കേണ്ട അവസ്ഥ വന്നിരുന്നു. രണ്ടാം പാദം യുഎഇയില്‍ നടത്തിയാണ് ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കിയത്. ഇത്തവണ എന്താവും അവസ്ഥയെന്ന് കണ്ട് തന്നെ അറിയണം. എന്തായാലും മെഗാ ലേലത്തില്‍ വാശിയേറിയ പോരാട്ടം തന്നെ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. 10 ടീമുകള്‍ പങ്കെടുക്കുന്ന ലേലത്തില്‍ ഇത്തവണ വലിയ താരനിര തന്നെയുണ്ടെന്നതാണ് ലേലത്തെ കൂടുതല്‍ ആവേശകരമാക്കുന്നത്.

Story first published: Monday, January 24, 2022, 21:07 [IST]
Other articles published on Jan 24, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+