Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ലഖ്‌നൗവും അഹമ്മദാബാദും പുതിയ ഫ്രാഞ്ചൈസികള്‍, ഉടമകളെ അറിയാം

1

ഐപിഎല്ലിന്റെ അടുത്ത രണ്ടു ഫ്രാഞ്ചൈസികള്‍ ഏതൊക്കെയായിരിക്കുമെന്ന സസ്‌പെന്‍സ് അവസാനിച്ചു. ലഖ്‌നൗ, അഹമ്മദാബാദ് നഗരങ്ങളില്‍ നിന്നാണ് പുതിയ രണ്ടു ഫ്രാഞ്ചൈസികളെത്തിയിരിക്കുന്നത്. ആര്‍പി സഞ്ജീവ് ഗോയെങ്ക (ആര്‍പിഎസ്ജി) ഗ്രൂപ്പും മുന്‍ ഫോര്‍മുല വണ്‍ പ്രൊമോട്ടര്‍മാരായ സിവിസി ക്യാപ്പിറ്റല്‍സ് ഗ്രൂപ്പുമാണ് ഫ്രാഞ്ചൈസികളുടെ ഉടമസ്ഥാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ലേലത്തില്‍ 7,090 കോടിയുമായി ആര്‍പി സഞ്ജീവ് ഗോയെങ്ക ഗ്രൂപ്പ് ഒന്നാമതെത്തി. 5166 കോടി ഓഫര്‍ ചെയ്ത സിവിസി ക്യാപ്പിറ്റല്‍ രണ്ടാമതെത്തുകയും ചെയ്തു. ലഖ്‌നൗ ഫ്രാഞ്ചൈസിയെയാണ് ആര്‍പിഎസ്ജി സ്വന്തമാക്കിയതെങ്കില്‍ അഹമ്മദാബാദ് ഫ്രാഞ്ചൈസിയെ സിവിസി ക്യാപ്പിറ്റല്‍സും കൈക്കലാക്കുകയായിരുന്നു. നേരത്തേ അദാനി ഗ്രൂപ്പിനായിരുന്നു അഹമ്മദാബാദ് ഫ്രാഞ്ചൈസിയെ സ്വന്തമാക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ടാണ് സിവിസി ക്യാപ്പിറ്റല്‍സ് ഫ്രാഞ്ചൈസിയുടെ ഉടമസ്ഥാവകാശം നേടിയെടുത്തത്. ലക്‌സംബെര്‍ഗ് കേന്ദ്രീകരിച്ചുള്ള സ്വകാര്യ ഇക്വിറ്റി കമ്പനിയാണ് സിവിസി ക്യാപ്പിറ്റല്‍. സ്റ്റീവ് കോള്‍ട്ടസ്, ഡൊണാള്‍ഡ് മക്കെന്‍സി, റോളി വാന്‍ റപ്പാര്‍ഡ് എന്നിവരാണ് ഗ്രൂപ്പിന്റെ സാരഥികള്‍. 75 ബില്ല്യണ്‍ ഡോളര്‍ വരുമാനമുള്ള കമ്പനി കൂടിയാണിത്.

പുതിയ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി താല്‍പ്പര്യം പ്രകടിപ്പിച്ച് 10 ഗ്രൂപ്പുകളായിരുന്നു മല്‍സരരംഗത്തുണ്ടായിരുന്നത്. എന്നാല്‍ അപേക്ഷ സമര്‍പ്പിക്കാന്‍ അല്‍പ്പം വൈകിയെന്ന കാരണത്തെ തുടര്‍ന്ന് റിഥി സ്‌പോര്‍ട്‌സ് അയോഗ്യരാക്കപ്പെട്ടതോടെ മല്‍സരം ഒമ്പതു പേരിലേക്കു ചുരുങ്ങി. ഇംഗ്ലീഷ് ഫുട്‌ബോളിലെ അതികായന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഉടമകളായ ഗ്ലേസേഴ്‌സ് കുടുംബവും രംഗത്തുണ്ടായിരുന്നു. ലാന്‍സര്‍ ഗ്രൂപ്പെന്ന ബാനറിലായിരുന്നു അവര്‍ അപേക്ഷ നല്‍കിയത്. പക്ഷെ ലേലത്തില്‍ വന്‍ തുക ഓഫര്‍ ചെയ്യുന്നതില്‍ അവര്‍ പരാജയപ്പെടുകയായിരുന്നു.

2

സഞ്ജീവ് ഗോയെങ്ക ഗ്രൂപ്പിന് ഐപിഎല്ലില്‍ ഇതു രണ്ടാമൂഴമാണ്. നേരത്തേ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സെന്ന ടീമിന്റെ ഉടമകളായിരുന്നു ആര്‍പിഎസ്ജി ഗ്രൂപ്പ്. ഐപിഎല്ലിലേക്കു മടങ്ങിയെത്താന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നു രാജീവ് ഗോയെങ്ക പ്രതികരിച്ചു. ഇതു ദൈര്‍ഘ്യമേറിയ കാത്തിരിപ്പായിരുന്നു. ഈ ബിഡിനു വേണ്ടി ഞങ്ങള്‍ വളരെയേറെ പ്ലാനിങ് നടത്തിയിരുന്നു. ഇതില്‍ പങ്കാളിയായ എല്ലാവരോടും നന്ദി അറിയിക്കുകയാണ്. അതിശയകരമായ തിരിച്ചുവരവാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

സിവിസി ക്യാപ്പിറ്റല്‍സ് ഗ്രൂപ്പിലേക്കു വരികയാണെങ്കില്‍ ആഗോളതലത്തിലെ ഏറ്റവും വലിയ കായിക നിക്ഷേപകരില്‍ ഒന്നാണ്. നേരത്തേ ഫോര്‍മുല വണ്ണില്‍ അവര്‍ ഓഹരിയുടമകളായിരുന്നു. അടുത്തിടെ സ്‌പെയിനിലെ മുന്‍നിര ഫുട്‌ബോള്‍ ലീഗായ ലാ ലിഗയില്‍ ചെറിയ തോതില്‍ നിക്ഷേപം നടത്തുകയും ചെയ്തിരുന്നു. വോളിബോള്‍, വിവിധ കായിക സംരഭങ്ങള്‍ എന്നിവയിലും ഈ ഗ്രൂപ്പിനു പങ്കാളിത്തമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയമായിരിക്കും ഐപിഎല്ലിന്റെ അടുത്ത സീസണില്‍ അവരുടെ ഫ്രാഞ്ചൈസിയുടെ ഹോംഗ്രൗണ്ട്.

Story first published: Monday, October 25, 2021, 20:25 [IST]
Other articles published on Oct 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+