Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഫൈനലിലെത്തിയാല്‍ ടൈറ്റന്‍സിനു ഹോംഗ്രൗണ്ടില്‍ കളിക്കാം! പ്ലേഓഫ് വേദികള്‍ ഉടനറിയാം

1

ഐപിഎല്ലിന്റെ 15ാം സീസണിലെ പ്ലേഓഫിന്റെയും ഫൈനലിന്റെയു വേദികള്‍ ബിസിസിഐ വൈകാതെ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ലീഗ് മല്‍സരങ്ങളുടെ വേദികള്‍ മാത്രമേ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളൂ. മേയ് 22നാണ് ലീഗ് ഘട്ടം പൂര്‍ത്തിയാവുന്നത്. അതിനു ശേഷമാണ് രണ്ടു പ്ലേഓഫുകളും ഫൈനലും നടക്കുക. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അഹമ്മദാബാദ്, ലഖ്‌നൗ എന്നിവയായിരിക്കും പ്ലേഓഫിനു ആതിഥേയത്വം വഹിക്കുകയെന്നാണ് വിവരം. നേരത്തേ അഹമ്മദാബാദിലായിരിക്കും പ്ലേഓഫും ഫൈനലുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അഹമ്മദാബാദിനൊപ്പം ലഖ്‌നൗവും ഇപ്പോള്‍ വേദിയായി പരിഗണിക്കപ്പെട്ടിരിക്കുകയാണ്.

ഇപ്പോള്‍ നടക്കുന്ന ഐപിഎല്ലിലെ പുതിയ രണ്ടു ടീമുകള്‍ ലഖ്‌നൗ, അഹമ്മദാബാദ് എന്നീ നഗരങ്ങളില്‍ നിന്നുള്ളവയാണ്. അതുകൊണ്ടു തന്നെയാണ് ഇവരുടെ നാട്ടില്‍ പ്ലേഓഫ് നടത്താനുള്ള നീക്കം ബിസിസിഐ നടത്തുന്നത്. ലഖ്‌നൗവില്‍ നിന്നും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും അഹമ്മദാബാദില്‍ നിന്നും ഗുജറാത്ത് ടൈറ്റന്‍സുമാണ് ലീഗില്‍ മാറ്റുരയ്ക്കുന്നത്. ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ടൈറ്റന്‍സ് കളിച്ച രണ്ടു മല്‍സരങ്ങളിലും ജയിച്ച് തുടക്കം ഗംഭീരമാക്കിയിട്ടുണ്ട്. കെഎല്‍ രാഹുല്‍ ക്യാപ്റ്റനായ ലഖ്‌നൗവാകട്ടെ ആദ്യ മല്‍സരത്തില്‍ തോറ്റെങ്കിലും രണ്ടാമത്തെ മല്‍സരത്തില്‍ നിലവിലെ ചചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തകര്‍ത്ത് ടൂര്‍ണമെന്റിലെ കന്നി വിജയം കുറിച്ചിരുന്നു.

2

ക്വാളിഫയര്‍ 1, എലിമിനേറ്റര്‍, ക്വാളിഫയര്‍ 2, ഫൈനല്‍ എന്നിങ്ങനെയാണ് ടൂര്‍ണമെന്റിലെ പ്ലേഓഫ് മല്‍സരങ്ങളുടെ ഘടന. ക്വാളിഫയര്‍ വണ്ണില്‍ ജയിക്കുന്നവര്‍ നേരിട്ടു ഫൈനലില്‍ കടക്കും. തോല്‍ക്കുന്നവര്‍ക്കു ഒരു അവസരം കൂടി ലഭിക്കും. എലിമിനേറ്ററില്‍ ജയിക്കുന്ന ടീമുമായി അവര്‍ക്കു ക്വാളിഫയര്‍ രണ്ടില്‍ ഏറ്റുമുട്ടാം. ഇതില്‍ വിജയിക്കുന്നവരായിരിക്കും രണ്ടാമത്തെ ഫൈനലിസ്റ്റ്. ലീഗ് ഘട്ടത്തിലെ പോയിന്റ് പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്നവരാണ് ക്വാളിഫയര്‍ വണ്ണില്‍ ഏറ്റുമുട്ടുക. മൂന്നും നാലും സ്ഥാനക്കാര്‍ എലിമിനേറ്ററിലും കൊമ്പുകോര്‍ക്കും.

ഇത്തവണ ക്വാളിഫയര്‍ വണ്‍, എലിമിനേറ്റര്‍ പോരാട്ടങ്ങള്‍ക്കായിരിക്കും ലഖ്‌നൗ വേദിയാവുക. ക്വാളിഫയര്‍ രണ്ട്, ഫൈനല്‍ എന്നിവ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലുമായിരിക്കും. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാവുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹാര്‍ദിക് ക്യാപ്റ്റനായ ഗുജറാത്ത് ഇത്തവണ ഫൈനലിലേക്കു മുന്നേറുകയാണെങ്കില്‍ അവര്‍ക്കു ഹോംഗ്രൗണ്ടില്‍ കലാശപ്പോരാട്ടത്തില്‍ കളിക്കാന്‍ സാധിക്കുമെന്ന പ്രത്യേകത കൂടിയുണ്ട്.

3

നിലവില്‍ മഹാരാഷ്ട്രയിലാണ് ലീഗ് ഘട്ടത്തിലെ മുഴുവന്‍ മല്‍സരങ്ങളും നടക്കുന്നത്. മുംബൈയിലെ വാംഖഡെ, ബ്രാബണ്‍, നാവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയം, പൂനെയിലെ എംസിഎ സ്റ്റേഡിയം എന്നീവിടങ്ങളിലായിട്ടാണ് ലീഗ് മല്‍സരങ്ങള്‍ പുരോഗമിക്കുന്നത്. 10 ടീമുകളെ അഞ്ചു പേര്‍ വീതമുള്ള രണ്ടു ഗ്രൂപ്പുകളിലായി തിരിച്ചിരിക്കുകയാണ്. സീസണില്‍ ആകെ 74 മല്‍സരങ്ങളാണുള്ളത്. ഇതില്‍ 70 ലീഗ് മല്‍സരങ്ങളാണ് ഇപ്പോള്‍ മഹാരാഷ്ട്രയില്‍ നടക്കുന്നത്.

Story first published: Monday, April 4, 2022, 16:56 [IST]
Other articles published on Apr 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+