IPL 2022: ലഖ്‌നൗവിനെ വീഴ്ത്താന്‍ പഞ്ചാബ്- പ്രിവ്യു, കണക്കുകള്‍, സാധ്യതാ ടീം
പൂനെ: ഐപിഎല്ലില്‍ പ്ലേഓഫ് പ്രതീക്ഷകള്‍ വിജയത്തോടെ കൂടുതല്‍ സജീവമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വെള്ളിയാഴ്ച ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും പഞ്ചാബ് കിങ്‌സും ഏറ്റുമുട്ടുന്നത്. രാത്രി 7.30നാണ് കളിയാരംഭിക്കുക. ലഖ്‌നൗവിനേക്കാള്‍ ഈ മല്‍സരം കൂടുതല്‍ നിര്‍ണായകം പഞ്ചാബിനാണ്. ഇരുടീമുകളുടെയും ഒമ്പതാം റൗണ്ട് പോരാട്ടം കൂടിയാണിത്.
എട്ടു മല്‍സരങ്ങളില്‍ നിന്നും അഞ്ചു ജയവും മൂന്നു തോല്‍വിയുമടക്കം 10 പോയിന്റുമായി ലീഗില്‍ നാലാംസ്ഥാനത്താണ് ലഖ്‌നൗ. പഞ്ചാബിനെ തോല്‍പ്പിക്കാനായാല്‍ കെഎല്‍ രാഹുലിനും സംഘത്തിനും മൂന്നാംസ്ഥാനത്തേക്കു കയറാനാവും. പഞ്ചാബാവട്ടെ ലീഗില്‍ ആറാംസ്ഥാനത്തു നില്‍ക്കുകയാണ്. എട്ടു കളികളില്‍ നാലു വീതം ജയവും തോല്‍വിയുമാണ് അവരുടെ പേരിലുള്ളത്. മായങ്ക് അഗര്‍വാള്‍ നയിക്കുന്ന ടീമിന്റെ സമ്പാദ്യം എട്ടു പോയിന്റാണ്.

അവസാന റൗണ്ട് മല്‍സരം വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ലഖ്‌നൗവും പഞ്ചാബും വെള്ളിയാഴ്ച അങ്കത്തട്ടിലെത്തുക. ലഖ്‌നൗ അവസാന കളിയില്‍ അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്തുവിട്ടിരുന്നു. 36 റണ്‍സിന്റെ മികച്ച വിജയമായിരുന്നു അവര്‍ ആഘോഷിച്ചത്. പഞ്ചാബിനെതിരേയും വിജയം ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് എല്‍എസ്ജി.

പഞ്ചാബാവട്ടെ തുടര്‍ച്ചയായ രണ്ടു പരാജയങ്ങള്‍ക്കു ശേഷമാണ് അവസാന റൗണ്ടില്‍ വിജയവഴിയില്‍ മടങ്ങിയെത്തിയത്. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയായിരുന്നു അവര്‍ കീഴടക്കിയത്. ആവേശകരമായ പോരാട്ടത്തില്‍ 11 റണ്‍സിന്റെ നേരി വിജയം പഞ്ചാബ് സ്വന്തമാക്കുകയായിരുന്നു.
ലഖ്‌നൗവിനെതിരേയും പഞ്ചാബിന് ജയം എളുപ്പമാവില്ല. ശക്തമായ ബാറ്റിങ് ലൈനപ്പും മൂര്‍ച്ചയേറിയ ബൗളിങ് നിരയുമാണ് ലഖ്‌നൗവിനുള്ളത്. ബാറ്റിങില്‍ രാഹുലിന്റെ തകര്‍പ്പന്‍ ഫോമും പഞ്ചാബിനു ഭീഷണിയാണ്. ഈ സീസണില്‍ രണ്ടു സെഞ്ച്വറികള്‍ അദ്ദേഹം ഇതിനകം നേടിക്കഴിഞ്ഞു.

കഴിഞ്ഞ രണ്ടു സീസണുകളിലും പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റനായിരുന്ന കെഎല്‍ രാഹുല്‍ തന്റെ മുന്‍ ടീമിനെതിരേ ആദ്യമായി കളിക്കുന്നുവെന്നത് ലഖ്‌നൗ- പഞ്ചാബ് പോരാട്ടത്തെ കൂടുതല്‍ ആവേശകരമാക്കിയിട്ടുണ്ട്. ഈ സീസണില്‍ രണ്ടു ടീമുകളും ആദ്യമായി നേര്‍ക്കുനേര്‍ വരുന്ന മല്‍സരം കൂടിയാണിത്. ഇത്തവണ ഒരു തവണ മാത്രമേ പഞ്ചാബും ലഖ്‌നൗവും ഏറ്റുമുട്ടുകയും ചെയ്യുന്നുള്ളൂ.
ക്യാപ്റ്റന്‍ മായങ്കിനെക്കൂടാതെ ശിഖര്‍ ധവാന്‍, ലിയാം ലിവിങ്സ്റ്റണ്‍, കാഗിസോ റബാഡ എന്നിവരാണ് പഞ്ചാബിന്റെ നിര്‍ണായക താരങ്ങള്‍. ലഖ്‌നൗ നിരയിലെ പ്രധാനപ്പെട്ടവര്‍ ക്യാപ്റ്റന്‍ രാഹുല്‍, ക്രുനാല്‍ പാണ്ഡ്യ, ആയുഷ് ബദോനി, ദീപക് ഹൂഡ, മാര്‍ക്കസ് സ്റ്റോയ്‌നിസ് എന്നിവരാണ്.

സാധ്യതാ ഇലവന്‍
പഞ്ചാബ് കിങ്‌സ്- മായങ്ക് അഗര്‍വാള്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ജോണി ബെയര്‍സ്‌റ്റോ/ ഒഡെയ്ന്‍ സ്മിത്ത്, ലിയാം ലിവിങ്‌സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ഭാനുക രാജപക്‌സെ, റിഷി ധവാന്‍, കാഗിസോ റബാഡ, രാഹുല്‍ ചാഹര്‍, സന്ദീപ് ശര്‍മ, അര്‍ഷ്ദീപ് സിങ്.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), മനീഷ് പാണ്ഡെ, ക്രുനാല്‍ പാണ്ഡ്യ, ദീപക് ഹൂഡ, ആയുഷ് ബദോനി, മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, ജാസണ്‍ ഹോള്‍ഡര്‍, ദുഷ്മന്ത ചമീര, രവി ബിഷ്‌നോയ്, ആവേശ് ഖാന്‍/ മൊഹ്‌സിന്‍ ഖാന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications