Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഫൈനലില്‍ 130ല്‍ ഒതുങ്ങി, നാണക്കേടിന്റെ പട്ടികയില്‍ രാജസ്ഥാനും, സിഎസ്‌കെ ടോപ്

1

അഹമ്മദാബാദ്: വലിയ പ്രതീക്ഷകളുമായി ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഫൈനലിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് പ്രതീക്ഷിച്ച സ്‌കോറല്ല സ്വന്തമാക്കാനായത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സാണ് നേടിയത്. ജോസ് ബട്‌ലര്‍ (39) ടോപ് സ്‌കോററായപ്പോള്‍ യശ്വസി ജയ്‌സ്വാളാണ് (22) രണ്ടാമത്തെ പ്രധാന സ്‌കോറര്‍. ഇവര്‍ രണ്ട് പേരും മാത്രമാണ് 20 റണ്‍സില്‍ കൂടുതല്‍ സ്‌കോര്‍ നേടിയത് എന്നതില്‍ നിന്ന് തന്നെ രാജസ്ഥാന്റെ തകര്‍ച്ച എത്രത്തോളമെന്ന് വ്യക്തം.

1

മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹര്‍ദിക് പാണ്ഡ്യയും രണ്ട് വിക്കറ്റ് നേടിയ സായ് കിഷോറുമാണ് രാജസ്ഥാനെ വന്‍ തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്. ഫൈനലില്‍ 130ല്‍ ഒതുങ്ങിയതോടെ നാണക്കേടിന്റെ പട്ടികയിലേക്ക് രാജസ്ഥാന്‍ റോയല്‍സും എത്തിപ്പെട്ടിരിക്കുകയാണ്. ഐപിഎല്‍ ഫൈനലില്‍ ഏറ്റവും കുറഞ്ഞ ടോട്ടല്‍ നേടുന്ന നാലാമത്തെ ടീമെന്ന റെക്കോഡാണ് സഞ്ജുവും സംഘത്തേയും തേടിയെത്തിയത്. നേരിയ വ്യത്യാസത്തിലാണ് രാജസ്ഥാന്‍ വലിയ നാണക്കേടില്‍ നിന്ന് രക്ഷപെട്ടത്.

നാല് തവണ ചാമ്പ്യന്മാരായ എംഎസ് ധോണിയുടെ സിഎസ്‌കെയാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 2013ലെ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ 125 റണ്‍സിനാണ് സിഎസ്‌കെ ഓള്‍ഔട്ടായത്. മുംബൈ മുന്നോട്ട് വെച്ച 149 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെയാണ് 125 എന്ന നിലയിലേക്ക് സിഎസ്‌കെ തകര്‍ന്നത്. 23 റണ്‍സിന് ജയിച്ച് സീസണില്‍ മുംബൈ കിരീടം നേടുകയും ചെയ്തു.

2

ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സാണ്. 2017ലെ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ 128 റണ്‍സാണ് അവര്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 129 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ പൂനെ 128ല്‍ ഒതുങ്ങി. ഒരു റണ്‍സിന് ജയം മുംബൈക്ക്. അവസാന ഓവര്‍ ത്രില്ലറില്‍ മിച്ചല്‍ ജോണ്‍സന്‍ മുംബൈക്ക് ജയം നേടിക്കൊടുക്കുകയായിരുന്നു.

3

ഇതേ മത്സരത്തില്‍ മുംബൈ നേടിയ 129 റണ്‍സാണ് ഈ റെക്കോഡ് ബുക്കില്‍ മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്ത് രാജസ്ഥാന്‍ എത്തിയപ്പോള്‍ ആര്‍സിബി അഞ്ചാമനായി. 2009ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരായ ഫൈനലില്‍ 137 റണ്‍സാണ് ആര്‍സിബിക്ക് നേടാനായത്. ഡെക്കാന്‍ മുന്നോട്ട് വെച്ച 143 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിക്ക് 137 റണ്‍സാണ് നേടാനായത്.

Story first published: Sunday, May 29, 2022, 22:57 [IST]
Other articles published on May 29, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+