IPL 2022: നിയന്ത്രണം നഷ്ടമായി, ബാറ്റ് വലിച്ചെറിഞ്ഞ് ഗ്രൗണ്ട് വിട്ടു, സംഭവം വെളിപ്പെടുത്തി സഞ്ജു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ പ്രതീക്ഷക്കൊത്ത് ഉയരാനായിട്ടില്ലെങ്കിലും ഐപിഎല്ലില്‍ ആരാധകരുടെ ഇഷ്ട താരമാണ് സഞ്ജു സാംസണ്‍. മലയാളി താരമായ സഞ്ജു ഐപിഎല്ലിലൂടെ വളര്‍ന്ന്് രാജസ്ഥാന്‍ റോയല്‍സിന്റെ നായകനെന്ന നിലയിലാണ് ഇന്നുള്ളത്. വെടിക്കെട്ട് ബാറ്റിങ് ശൈലി ഇഷ്ടപ്പെടുന്ന സഞ്ജു ക്രീസില്‍ നില്‍ക്കുന്ന സമയമത്രെയും ആരാധകര്‍ക്ക് ബാറ്റിങ് വിരുന്നുറപ്പ്. പൊതുവേ ചിരിക്കുന്ന മുഖമായി മാത്രമെ സഞ്ജുവിനെ കാണാറുള്ളു. കളത്തിനകത്തും പുറത്തും ശാന്തന്‍. നായകനായ ശേഷവും വളരെ നിയന്ത്രണത്തോടെ പെരുമാറുന്ന പ്രതിഭയാണ് അദ്ദേഹം.
എന്നാല്‍ ഏതൊരു താരത്തിനും കരിയറില്‍ നിയന്ത്രണം നഷ്ടമാവുന്ന ചില സാഹചര്യം ഉണ്ടാവാറുണ്ട്. ക്യാപ്റ്റന്‍ കൂള്‍ വിശേഷണമുള്ള എംഎസ് ധോണിക്ക് പോലും നിയന്ത്രണം നഷ്ടപ്പെട്ട് ദേഷ്യം പിടിച്ചത് നമ്മള്‍ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ തന്റെ കരിയറില്‍ ഇത്തരത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട് പൊട്ടിത്തെറിച്ച സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് സഞ്ജു സാംസണ്‍. നിയന്ത്രണം നഷ്ടമായി ബാറ്റ് വലിച്ചെറിഞ്ഞ് ഗ്രൗണ്ട് വിട്ട സംഭവമാണ് സഞ്ജു വെളിപ്പെടുത്തിയത്.

'19 വയസുള്ളപ്പോഴാണ് ഞാന്‍ അരങ്ങേറ്റം നടത്തുന്നത്. 25 വയസുള്ളപ്പോള്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ചു. ഈ അഞ്ച് വര്‍ഷങ്ങളായിരുന്നു എന്നെ സംബന്ധിച്ച് വലിയ വെല്ലുവിളി നിറഞ്ഞത്. കേരള ടീമില്‍ നിന്ന് പോലും ഞാന്‍ പുറത്തായി. സ്വയം നിരവധി ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. ഇനിയൊരു തിരിച്ചുവരവ് സാധ്യമാകുമോയെന്ന് ചിന്തിച്ചു. നിങ്ങള്‍ സത്യസന്ധമായാണ് മുന്നോട്ട് പോകുന്നതെങ്കില്‍ ഇത്തരം വെല്ലുവിളികള്‍ തീര്‍ച്ചയായും നേരിടേണ്ടി വരും'- സഞ്ജു പറഞ്ഞു.
സഞ്ജുവിന്റെ പ്രതിഭയില്‍ ആര്‍ക്കും സംശയമില്ലെങ്കിലും അദ്ദേഹത്തിന്റെ സ്ഥിരതയാണ് പ്രശ്‌നം. ഐപിഎല്ലിലടക്കം സഞ്ജുവിന്റെ സ്ഥിരക്കെതിരേ പലപ്പോഴും ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പലപ്പോഴും ക്ഷമ കാട്ടാന്‍ സഞ്ജുവിന് സാധിക്കാറില്ല. ഈ സീസണില്‍ സഞ്ജു നായകനെന്ന നിലയില്‍ ഉത്തരവാദിത്തം കാട്ടുന്നുണ്ടെങ്കിലും ദേശീയ ടീമില്‍ ഇടം പിടിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിട്ടില്ല. ടി20 ലോകകപ്പ് നടക്കാനിരിക്കെ സഞ്ജു കൂടുതല്‍ കരുത്ത് കാട്ടേണ്ടതായുണ്ട്.

'ജീവിതത്തിലെ വെല്ലുവിളി നിറഞ്ഞ ആ അഞ്ച് വര്‍ഷങ്ങളില്‍ പല തവണയും നേരത്തെ പുറത്തായിരുന്നു. ഒരു മത്സരത്തില്‍ വിക്കറ്റ് നഷ്ടമായപ്പോള്‍ എന്റെ നിയന്ത്രണം നഷ്ടമായി. ഡ്രസിങ് റൂമില്‍ മടങ്ങിയെത്തിയ ശേഷം ബാറ്റ് വലിച്ചെറിഞ്ഞു. മത്സരം നടക്കുന്നതിനിടെ സ്റ്റേഡിയം വിട്ടു. ക്രിക്കറ്റ് വിട്ട് വീട്ടിലേക്ക് മടങ്ങിയാലോയെന്ന് പലവട്ടം ചിന്തിച്ചു. ബാറ്റ് എടുത്ത് കേരളത്തിലേക്ക് തിരിച്ചുപോകണം എന്നായിരുന്നു മനസില്‍. മറെയ്ന്‍ ഡ്രൈവില്‍ പോയി കടല്‍ നോക്കി നിന്ന് ആലോചിച്ചു. എന്താണ് സംഭവിക്കുന്നത്. മൂന്ന് നാല് മണിക്കൂര്‍ അവിടെയിരുന്ന് ആലോചിച്ചു. മത്സരശേഷം തിരിച്ച് സ്‌റ്റേഡിയത്തിലേക്കെത്തി പെട്ടെന്ന് ബാറ്റ് അന്വേഷിച്ചു. അത് പൊട്ടിയിരുന്നു. എനിക്ക് വളരെ വിഷമം തോന്നി'-സഞ്ജു പറഞ്ഞു.

കേരള ടീമിനായി കളിക്കവെ അച്ചടക്ക ലംഘനത്തിന് സഞ്ജു നടപടി നേരിട്ടിരുന്നു. അനുവാദമില്ലാതെ ഗ്രൗണ്ട് വിട്ടതിന് വിലക്കടക്കം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീടത് ചര്‍ച്ച ചെയ്ത് പരിഹരിക്കുകയായിരുന്നു. അന്ന് ക്രിക്കറ്റ് വിട്ട് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ച സഞ്ജു പിന്നീട് നടന്നു നീങ്ങിയത് ചരിത്ര വഴികളിലൂടെയാണ്. മറ്റൊരു മലയാളിക്കും സാധിക്കാത്ത നേട്ടമാണ് സഞ്ജു ഇതിനോടകം നേടിയത്. ഇന്ത്യക്കായി പരിമിത ഓവറില്‍ കളിക്കാനും അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു.
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് ഇടം പിടിക്കാന്‍ സാധിക്കുമോയെന്ന് കാത്തിരുന്ന് കാണാം. നിലവിലെ സാഹചര്യത്തില്‍ സാധ്യതകള്‍ കുറവാണ്. ഇത്തവണ രാജസ്ഥാന്‍ റോയല്‍സിനെ കിരീടത്തിലേക്കെത്തിക്കാന്‍ സഞ്ജുവിന് സാധിക്കുമോയെന്നതും കണ്ടറിയാം. നിലവില്‍ ടീമിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications