Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL : 'ഒറ്റ ഫോട്ടോ കൊണ്ട് വൈറല്‍', ആരാധകരുടെ ഹൃദയം കീഴടക്കിയ ഗ്യാലറിയിലെ സുന്ദരികളിതാ

1

മുംബൈ: ഐപിഎല്‍ മത്സരത്തിന് എപ്പോഴും വലിയ ആരാധക പിന്തുണയാണ് ലഭിക്കാറുണ്ട്. ഗ്രൗണ്ട് നിറഞ്ഞ് കാണികളോടെയാണ് ഒട്ടുമിക്ക മത്സരങ്ങളും നടക്കാറ്. ഗ്യാലറിയില്‍ ടീമുകള്‍ക്ക് പിന്തുണ അറിയിച്ച് പല പ്രമുഖരും എത്താറുണ്ട്. ഇതില്‍ സിനിമാ താരങ്ങളും മോഡലുകളും ഉള്‍പ്പെടും. ഗ്യാലറിയില്‍ ടീമുകള്‍ക്ക് പിന്തുണ അറിയിച്ചെത്തുന്ന ഇത്തരം മോഡലുകള്‍ക്ക് ആരാധകര്‍ക്കിടയിലും വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ഗ്യാലറയിലിരിക്കുന്ന ഒറ്റ ചിത്രംക്കൊണ്ട് ക്രിക്കറ്റ് ആരാധകരുടെ മനസില്‍ ഇടം പിടിച്ച ഇത്തരത്തിലുള്ള ചില സുന്ദരികളുണ്ട്. താരങ്ങളെപ്പോലെ ആരാധകര്‍ക്ക് സുപരിചിതമായി മാറിയ ഈ സുന്ദരികളെക്കുറിച്ചറിയാം.

ആരതി ബേദി

ആരതി ബേദി

ഇത്തവണത്തെ സീസണിലൂടെ ആരാധക മനം കീഴടക്കിയ സുന്ദരിയാണ് ആരതി ബേദി. കെകെആറും ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം കാണാനെത്തിയാണ് ആരതി ആരാധക മനസിലേക്ക് ചേക്കേറിയത്. ആരതിയുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മത്സരം കാണാന്‍ വെള്ള ടോപ്പിലെത്തിയ ആരതി ആരാണെന്ന ചോദ്യം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. പിന്നീട് പ്രശ്‌സത അഭിനത്രിയും മോഡലും ഡാന്‍സറുമെല്ലാമാണ് ആരതിയെന്ന് വ്യക്തമായത്. മൃഗസ്‌നേഹിയും പരിസ്ഥിതി സ്‌നേഹിയുമാണ് ആരതിയെന്ന് താരത്തിന്റെ സാമൂഹ്യ മാധ്യമങ്ങളിലെ ചിത്രങ്ങളിലൂടെ വ്യക്തം. എന്തായാലും ആരാധകരുടെ ക്യൂട്ടി ഗേളായി ആരതി മാറിക്കഴിഞ്ഞു.

കാവ്യാ മാരന്‍

കാവ്യാ മാരന്‍

കാവ്യാ മാരന്‍ ആരാധകര്‍ക്ക് പരിചയപ്പെടുത്തല്‍ വേണ്ടാത്ത മുഖമാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സിഇഒയായ കാവ്യാ മാരന്‍ മെഗാ ലേലത്തില്‍ ടീമിനൊപ്പം എത്താറുണ്ട്. കൂടാതെ ഒട്ടുമിക്ക മത്സരങ്ങളിലും ഗ്യാലറിയില്‍ കാവ്യാ മാരന്‍ ഹൈദരാബാദിന് പിന്തുണ അറിയിച്ച് എത്താറുണ്ട്. കാവ്യയുടെ ചിത്രങ്ങള്‍ക്ക് എപ്പോഴും ആരാധകര്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. കലാനിധി മാരന്റെ മകളായ കാവ്യ ഇത്തവണയും ഹൈദരാബാദിന്റെ മത്സരം കാണാനെത്തിയിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും ടീം പ്രതീക്ഷക്കൊത്ത് ഉയരാതിരുന്നപ്പോള്‍ കാവ്യയുടെ നിരാശയോടെയുള്ള ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിന്നു.

ആശ്രിതാ ഷെട്ടി

ആശ്രിതാ ഷെട്ടി

അഭിനേത്രിയെന്ന നിലയില്‍ ആരാധകര്‍ക്ക് സുപരിചിതയായ ആശ്രിതാ ഷെട്ടി പല തവണ ഐപിഎല്‍ മത്സരങ്ങള്‍ കാണാനെത്തിയിട്ടുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് പിന്തുണ അറിയിച്ചാണ് കൂടുതലും താരം ഗ്യാലറയിലെത്തിയത്. മനീഷ് പാണ്ഡെയുടെ ഭാര്യയാണ് ആശ്രിത. ഹൈദരാബാദിനായി മനീഷ് കളിക്കുന്ന സമയത്താണ് ഈ പ്രണയം ആരംഭിച്ചത്. എന്നാല്‍ മനീഷ് ഇപ്പോള്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പമാണ്. വിവാഹ ശേഷം അധികം ആശ്രിതയെ ഗ്യാലറയില്‍ കണ്ടിട്ടില്ല. എന്നാല്‍ ഗ്യാലറിയിലെത്തി ആരാധക മനം കീഴടക്കിയ സുന്ദരികളിലൊരാളാണ് ആശ്രിത.

റിയാന ലാല്‍വാനി

റിയാന ലാല്‍വാനി

മോഡലിങ് രംഗത്ത് തിളങ്ങി നില്‍ക്കുന്ന റിയാന ലാല്‍വാനിയും ഐപിഎല്‍ മത്സരം കാണാനെത്തി ആരാധക മനസില്‍ ഇടം പിടിച്ചവരിലൊരാളാണ്. 2020ലെ മുംബൈ ഇന്ത്യന്‍സ് - പഞ്ചാബ് കിങ്‌സ് മത്സരം കാണാനെത്തിയാണ് റിയാന ആരാധകര്‍ക്കിടയില്‍ വൈറലായത്. ഇളം നീള ടീ ഷര്‍ട്ടുമിട്ട് ഗ്യാലറയില്‍ മത്സരം കണ്ട റിയാനയുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു. സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തിന്റെ ആവേശത്തോടൊപ്പം തന്നെ ആരാധകര്‍ക്കിടയില്‍ റിയാനയുടെ ചിത്രങ്ങളും വൈറലായി എന്നതാണ് എടുത്തു പറയേണ്ടത്.

അതിധി ഹുണ്ടിയ

അതിധി ഹുണ്ടിയ

മുംബൈ ഇന്ത്യന്‍സിന്റെ കടുത്ത ആരാധികയായ മോഡലാണ് അതിധി ഹുണ്ടിയ. മുംബൈയുടെ മത്സരങ്ങള്‍ കാണാന്‍ ഹുണ്ടിയ ഒന്ന് രണ്ട് തവണ എത്തിയിട്ടുമുണ്ട്. 2019ലെ മുംബൈ ഇന്ത്യന്‍സ് - ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫൈനല്‍ മത്സരം കാണാന്‍ അതിധി എത്തിയപ്പോഴുള്ള ചിത്രങ്ങളാണ് വൈറലായത്. 2017ലെ ഫെമിന മിസ് ഇന്ത്യയുടെ ഫൈനലിസ്റ്റയാ മോഡലാണ് അതിധി. മുംബൈ ഇന്ത്യന്‍സിന്റെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ കിഷന്റെ കാമുകിയാണ് അതിധി. ഇരുവരും തമ്മിലുള്ള ചിത്രങ്ങളെല്ലാം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. എന്തായാലും ഗ്യാലറിയിലെത്തി ചിത്രങ്ങളിലൂടെ ആരാധകരുടെ ഇടയില്‍ വൈറലാവാന്‍ അതിധിക്ക് സാധിച്ചു.

Story first published: Wednesday, May 11, 2022, 16:05 [IST]
Other articles published on May 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+