വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഉമ്രാനേ നീ തീര്‍ന്നു! ഇനി ലോക്കിയാണ് രാജാവ്

സീസണിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ് ലോക്കി

1

ഐപിഎല്ലിന്റെ 15ാം സീസണിലെ പുതിയ വേഗരാജാവായിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ ന്യൂസിലാന്‍ഡ് സ്പീഡ് സ്റ്റാര്‍ ലോക്കി ഫെര്‍ഗൂസന്‍. നേരത്തേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അണ്‍ക്യാപ്ഡ് ഇന്ത്യന്‍ പേസര്‍ ഉമ്രാന്‍ മാലിക്കിന്റെ പേരിലായിരുന്നു റെക്കോര്‍ഡ്. ഇതാണ് ഫൈനലില്‍ ലോക്കി പഴങ്കഥയാക്കിയത്.

നേരത്ത മണിക്കൂറില്‍ 157 കിമി വേഗതയില്‍ ബൗള്‍ ചെയ്തായിരുന്നു ഉമ്രാന്‍ റെക്കോര്‍ഡിട്ടത്. ഈ സീസണില്‍ ഇനിയാരും ഇതു തിരുത്തില്ലെന്നു ഉറപ്പിച്ചിരിക്കെയാണ് രാജസ്ഥാന്‍ റോയല്‍സുമായുള്ള ഫൈനലില്‍ ലോക്കിയുടെ തീയുണ്ട വന്നത്, വേഗം 157.3 കിമി. റോയല്‍സ് ഇന്നിങ്‌സിലെ അഞ്ചാമത്തെ ഓവറിലായിരുന്നു ലോക്കിയുടെ അതിവേഗ ബോള്‍. മല്‍സത്തില്‍ താരത്തിന്റെ കന്നി ഓവറായിരുന്നു ഇത്. അഞ്ചാം ഓവറിലെ അവസാന ബോളിലാണ് ലോക്കി 157.3 കിമി വേഗതയില്‍ പന്തെറിഞ്ഞ് എല്ലാവരെയും സ്തബ്ധരാക്കിയത്.

2

രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ ജോസ് ബട്‌ലറായിരുന്നു ഈ ബോള്‍ നേരിട്ടത്. ഓഫ്സ്റ്റംപിന് പുറത്തേക്കുപോയ യോര്‍ക്കര്‍ ലെങ്ത് ബോളായിരുന്നു ഇത്. ബട്‌ലര്‍ അതു ഓഫ്‌സൈഡിലേക്കു വഴി കാണിക്കാന്‍ ശ്രമിച്ചെങ്കിലും മിസ്സാവുകയായിരുന്നു. ഈ സീസണില്‍ 155 കിമിക്കു മുകളില്‍ വേഗതയില്‍ ബൗള്‍ ചെയ്ത രണ്ടു താരങ്ങള്‍ ലോക്കിയും ഉമ്രാനും മാത്രമാണ്. വേഗമേറിയ മറ്റു ബോളുകള്‍ ഡല്‍ഹി ക്യാപ്പറ്റല്‍സിന്റെ ആന്റിച്ച് നോര്‍ക്കിയ (152.6 കിമി), ഗുജറാത്ത് ടൈറ്റന്‍സിന്റെ അല്‍സാറി ജോസഫ് (151.8 കിമി), ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മൊഹ്‌സിന്‍ ഖാന്‍ (151 കിമി) എന്നിവരുടെ വകയായിരുന്നു.

Story first published: Sunday, May 29, 2022, 21:17 [IST]
Other articles published on May 29, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X