For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: 'തോല്‍വികളില്‍ നിന്ന് പഠിക്കും, ശക്തമായി തിരിച്ചുവരും', സഞ്ജു സാംസണ്‍ പറയുന്നു

ഗുജറാത്ത് മുന്നോട്ടുവെച്ച 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന് 155 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ മികച്ച പ്രകടനം തന്നെയാണ് രാജസ്ഥാന്‍ റോയല്‍സ് കാഴ്ചവെക്കുന്നത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവും രണ്ട് തോല്‍വിയുമടരക്കം വഴങ്ങി നിലവില്‍ മൂന്നാം സ്ഥാനത്താണ് രാജസ്ഥാനുള്ളത്. അവസാന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് 37 റണ്‍സിന് രാജസ്ഥാന്‍ തോറ്റിരിക്കുകയാണ്. ഗുജറാത്ത് മുന്നോട്ടുവെച്ച 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന് 155 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

ആര്‍ അശ്വിനെ മൂന്നാമതിറക്കിയതുള്‍പ്പെടെ അനാവശ്യ പരീക്ഷണങ്ങള്‍ നടത്തിയതാണ് രാജസ്ഥാന്റെ തോല്‍വിക്ക് കാരണമായത്. ഇപ്പോഴിതാ ഗുജറാത്തിനെതിരായ തോല്‍വിയെക്കുറിച്ച് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. 'തെറ്റുകളില്‍ നിന്ന് പഠിക്കുകയാണ് പ്രധാനമെന്നും ശക്തമായി തിരിച്ചുവരുമെന്നുമാണ് സഞ്ജു പറഞ്ഞിരിക്കുന്നത്.

1

'തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ശക്തമായി തിരിച്ചെത്തുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അവസാന സീസണില്‍ മൂന്നാം നമ്പറിലാണ് ഞാന്‍ കളിച്ചത്. എന്നാല്‍ ടീമിന്റെ ഫ്‌ളക്‌സിബിലിറ്റിക്ക് വേണ്ടിയാണ് നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ കളിക്കാന്‍ ഇത്തവണ തീരുമാനിച്ചത്. അത് ടീമിന്റെ സാഹചര്യത്തിനനുസരിച്ചിരിക്കും. മൂന്നാം നമ്പറില്‍ ദേവ്ദത്ത് പടിക്കലാണ് ആദ്യ മൂന്ന് മത്സരത്തിലും കളിച്ചത്. ടീമിന്റെ പ്ലേയിങ് 11 അനുസരിച്ച് ബാറ്റിങ് ഓഡറും മാറും'- സഞ്ജു പറഞ്ഞു.

മൂന്നാം നമ്പറിലാണ് സഞ്ജു ബാറ്റ്‌സ്മാനെന്ന നിലയില്‍ കൂടുതല്‍ ശോഭിക്കുന്നത്. ഓപ്പണറെന്ന നിലയിലും മോശമല്ല. എന്നാല്‍ നാലാം നമ്പറിലേക്ക് ക്യാപ്റ്റനെന്ന നിലയില്‍ എത്തുമ്പോള്‍ സഞ്ജുവിന് പ്രതീക്ഷക്കൊത്ത് റണ്‍സ് നേടാനാവുന്നില്ല. അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള ബാറ്റ്‌സ്മാനാണ് സഞ്ജു. ബാക് ഫൂട്ടില്‍ നന്നായി കളിക്കുന്ന താരം മധ്യ ഓവറുകളില്‍ റണ്‍നിരക്ക് താഴാതെ മുന്നോട്ട് കൊണ്ടുപോകാന്‍ കെല്‍പ്പുള്ളവനാണ്.

2

എന്നാല്‍ ഇപ്പോള്‍ നായകനെന്ന ഉത്തരവാദിത്തത്തോടെ കളിക്കുമ്പോള്‍ പലപ്പോഴും സഞ്ജുവിന് ഈ മികവ് കാട്ടാന്‍ സാധിക്കാതെ പോവുന്നു. ഗുജറാത്തിനെതിരേ 11 പന്തില്‍ 11 റണ്‍സാണ് സഞ്ജു നേടിയത്. ഇല്ലാത്ത റണ്‍സിന് ശ്രമിച്ച് താരം റണ്ണൗട്ടാവുകയായിരുന്നു. സഞ്ജുവിന്റെ റണ്ണൗട്ടാണ് മത്സരഗതിയെ മാറ്റിമറിച്ചതെന്ന് പറയാം. മൂന്നാം നമ്പറില്‍ ആര്‍ അശ്വിനെ പരീക്ഷിച്ചത് പാളിയതിനാല്‍ത്തന്നെ സഞ്ജുവില്‍ നിന്ന് വലിയ പ്രകടനം പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ അവസരത്തിനൊത്ത് ഉയരാന്‍ രാജസ്ഥാന്‍ നായകനായില്ല.

3

സ്റ്റാര്‍ പേസര്‍ ട്രന്റ് ബോള്‍ട്ട് ഇല്ലാതെയാണ് രാജസ്ഥാന്‍ ഗുജറാത്തിനെ നേരിട്ടത്. ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനായ താരം ഡെത്ത് ഓവറിലും മോശമല്ലാത്ത പ്രകടനം നടത്തുന്നുണ്ട്. ഗുജറാത്തനെതിരേ ബോള്‍ട്ടിന്റെ പരിചയസമ്പത്ത് മിസ് ചെയ്‌തെന്ന് സഞ്ജു സാംസണ്‍ പറഞ്ഞു. 'ഗുജറാത്തിന്റെ വിജയത്തില്‍ അവരുടെ ബാറ്റ്‌സ്മാന്‍മാര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ഹര്‍ദിക് നന്നായി കളിച്ചു. മില്ലര്‍ നന്നായി ഫിനിഷ് ചെയ്തു. വിക്കറ്റുകള്‍ തുടരെ നഷ്ടപ്പെടാതിരുന്നിരുന്നെങ്കില്‍ മറികടക്കാന്‍ സാധിക്കുന്ന വിജയലക്ഷ്യമായിരുന്നു ഇത്. ഞങ്ങള്‍ക്കതിനുള്ള ടീം കരുത്തുണ്ട്. പവര്‍പ്ലേയില്‍ ബോള്‍ട്ടിന്റെ അനുഭവസമ്പത്തിനെ മിസ് ചെയ്തു. ശക്തമായി തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഹര്‍ദിക്കിന്റെ മികച്ച ദിനമായിരുന്നു'- സഞ്ജു കൂട്ടിച്ചേര്‍ത്തു.

4

ഹര്‍ദിക്കിന്റെ ഐപിഎല്‍ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് കണ്ടത്. 52 പന്തുകള്‍ നേരിട്ട് 87 റണ്‍സാണ് ഹര്‍ദിക് നേടിയത്. എട്ട് ഫോറും നാല് സിക്‌സും ഉള്‍പ്പെടെയായിരുന്നു ഗുജറാത്ത് നായകന്റെ അപരാജിത ഇന്നിങ്‌സ്. 167.30 സ്‌ട്രൈക്കറേറ്റിലായിരുന്നു ഹര്‍ദിക്കിന്റെ പ്രകടനം. ബാറ്റുകൊണ്ട് മാത്രമല്ല പന്തുകൊണ്ടും അദ്ദേഹം തിളങ്ങി. 2.3 ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് ഹര്‍ദിക് നേടിയത്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ന്യൂബോളുകൊണ്ടും സഞ്ജു മികവ് കാട്ടി. പവര്‍പ്ലേയില്‍ നന്നായി പന്തെറിയാനും അദ്ദേഹം മികവ് കാട്ടുന്നു. നായകനെന്ന നിലയില്‍ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം അദ്ദേഹം കാഴ്ചവെക്കുന്നുണ്ട്. അരങ്ങേറ്റക്കാരായെത്തി ഹര്‍ദികിന്റെ ഗുജറാത്ത് കപ്പുയര്‍ത്തുമോയെന്നത് കാത്തിരുന്ന് തന്നെ കാണണം.

Story first published: Friday, April 15, 2022, 15:32 [IST]
Other articles published on Apr 15, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+