Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ടൂര്‍ണമെന്റിനു രണ്ടു വേദികള്‍- ലീഗ് ഘട്ടം മഹാരാഷ്ട്രയില്‍, പ്ലേഓഫ് ഗുജറാത്തിലേക്ക്

1
IPL 2022: Maharashtra set to host all league games, playoff in Ahmedabad, says report

ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണ്‍ രണ്ടിടങ്ങളിലായി നടത്താന്‍ ബിസിസഐയുടെ നീക്കം. ലീഗ് ഘട്ട മല്‍സരങ്ങള്‍ മഹാരാഷ്ട്രയിലും പ്ലേഓഫ് പോരാട്ടം ഗുജറാത്തിലും നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. വ്യാഴാഴ്ച ബിസിസിഐ ഒഫീഷ്യലുകള്‍ യോഗം ചേര്‍ന്നിരുന്നു. ഐപിഎല്ലിന്റെ 15ാം സീസണ്‍ ഇന്ത്യയില്‍ വച്ചു തന്നെ നടത്താന്‍ ഈ യോഗത്തില്‍ ധാരണയാവുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ സാഹചര്യം കൂടുതല്‍ മോശമായാല്‍ മാത്രം ടൂര്‍ണമെന്റ് വിദേശത്തേക്കു മാറ്റിയാല്‍ മതിയെന്നും യോഗത്തിനു ശേഷം ബിസിസിഐ തീരുമാനിച്ചിരുന്നു. രാജ്യത്തു കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മുഴുവന്‍ മല്‍സരങ്ങളും ഒരേയിടത്തു തന്നെ നടത്താനും ബിസിസിഐ ആലോചിച്ചിരുന്നു.

മഹാരാഷ്ട്രയിലെ നാലു വേദികളിലായിരിക്കും ലീഗ് ഘട്ട മല്‍സരങ്ങള്‍ നടന്നേക്കുക. മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയം, ബ്രാബണ്‍ സ്‌റ്റേഡിയം, നാവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയം, പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം എന്നീവിടങ്ങളില്‍ മല്‍സരങ്ങള്‍ നടക്കാനാണ് സാധ്യത. പ്ലേഓഫ് മല്‍സരങ്ങള്‍ കഴിഞ്ഞ വര്‍ഷം പുതുക്കിപ്പണിത അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലും നടന്നേക്കും. എന്നാല്‍ ഇതു സംബന്ധിച്ച് ബിസിസിഐ അന്തിമ തീരുമാനമെടുത്തില്ല. വൈകാതെ തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവാനാണ് സാധ്യത.

സ്റ്റേഡിയത്തിലേക്കു കാണികളെ പ്രവേശിപ്പിക്കില്ലെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ 25 ശതമാനം കാണികളെ സ്‌റ്റേഡിയത്തില്‍ പ്രവേശിപ്പിച്ചേക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ മഹാരാഷ്ട്രയിലെ കൊവിഡ് സാഹചര്യം അപ്പോഴേക്കും നിയന്ത്രണ വിധേയമായെങ്കില്‍ മാത്രമേ ഇതു സാധിക്കുകയുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സാധാരണയായി ഏപ്രില്‍, മേയ് മാസങ്ങളിലായിട്ടാണ് ഐപിഎല്‍ നടക്കാറുള്ളത്. എന്നാല്‍ ഇത്തവണ മാര്‍ച്ച് അവസാനത്തോടെ തന്നെ ടൂര്‍ണമെന്റ് ആരംഭിക്കുന്ന തരത്തിലാണ് ബിസിസിഐയുടെ നീക്കം. ഐപിഎല്ലിന്റെ മെഗാ താരലേലമാണ് അടുത്തതായി നടക്കാനിരിക്കുന്നത്. അടുത്ത മാസം 12, 13 തിയ്യതികളിലായി ബെംഗളൂരുവിലാണ് ലേലം. പുതിയ ഫ്രാഞ്ചസൈകിളായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, അഹമ്മദാബാദ് എന്നിവയടക്കം 10 ടീമുകള്‍ ലേലത്തില്‍ കളിക്കാര്‍ക്കു വേണ്ടി രംഗത്തിറങ്ങും.

2

കഴിഞ്ഞ സീസണിലെ ഐപിഎല്‍ ഇന്ത്യയിലും യുഎയിലുമായിട്ടാണ് നടത്തിയത്. ടൂര്‍ണമെന്റ് ഇന്ത്യയില്‍ നടത്താനായിരുന്നു ബിസിസിഐ തീരുമാനിച്ചത്. പക്ഷെ സീസണിന്റെ പകുതിയാവുമ്പോഴേക്കും പല ഫ്രാഞ്ചൈസികളിലെയും കളിക്കാരും ഒഫീഷ്യലുകളും കൊവിഡ് ബാധിതരായതോടെ ടൂര്‍ണമെന്റ് നിര്‍ത്തി വയ്ക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരാവുകയായിരുന്നു. തുടര്‍ന്നാണ് ഫൈനലുള്‍പ്പെടെ സീസണിലെ ശേഷിച്ച മല്‍സരങ്ങള്‍ യുഎഇയിലേക്കു മാറ്റിയത്. ടൂര്‍ണമെന്റ് ഇവിടെ വിജയകരമായി പൂര്‍ത്തിയാക്കാനും സാധിച്ചിരുന്നു.

Story first published: Sunday, January 30, 2022, 17:16 [IST]
Other articles published on Jan 30, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+