
ഈ സീസണില്‍ ഇതുവരെ കളിച്ച അഞ്ചു മല്‍സരങ്ങളില്‍ നിന്നും 23.40 ശരാശരിയില്‍ 117 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 148.10 എന്ന സ്‌ട്രൈക്ക് റേറ്റാണ് സഞ്ജുവിനുള്ളത്. ഒരേയൊരു ഫിഫ്റ്റിയാണ് താരം നേടിയത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള അടുത്ത മല്‍സരത്തിനു റോയല്‍സ് തയ്യാറെടുക്കവെയാണ് പ്രകടനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ സഞ്ജുവിനോടു ചോപ്ര ഉപദേശിച്ചിരിക്കുന്നത്.

സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിനായി റണ്‍സ് നേടിയേ തീരൂ. എല്ലാ സീസണിലും സഞ്ജു ബാബ വെടിക്കെട്ടോടെയാണ് തുടങ്ങാറുള്ളത് പിന്നെ അതു താഴേക്കു പോവുകയും ചെയ്യുന്നു. ഈ വര്‍ഷവും അങ്ങനെ തന്നെയാണ്. കഥയില്‍ വലിയ മാറ്റമൊന്നുമില്ല. മികച്ച രീതിയിലായിരുന്നു സഞ്ജു സീസണ്‍ ആരംഭിച്ചത്. പിന്നീട് ഗ്രാഫ് താഴേക്കു പോയി. സ്വയം തന്നെയും ടീമിനെയും അദ്ദേഹം ഉയര്‍ത്തേണ്ട സമയമായിരിക്കുകയാണ്. ക്യാപ്റ്റന്റെ ഇന്നിങ്‌സ് സഞ്ജു കളിക്കണമെന്നും ആകാശ് ചോപ്ര ആവശ്യപ്പെട്ടു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായിട്ടാണ് രാജസ്ഥാന്‍ റോയല്‍സ് ഈ സീസണിലെ ആദ്യ മല്‍സരത്തില്‍ കൊമ്പുകോര്‍ത്തത്. ഈ കളിയില്‍ ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി സഞ്ജു സാംസണ്‍ കസറുകയും ചെയ്തിരുന്നു. 27 ബോളില്‍ നിന്നും അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം അദ്ദേഹം റോയല്‍സിന്റെ ടോപ്‌സ്‌കോററായി മാറിയിരുന്നു. റോയല്‍സ് 61 റണ്‍സിന്റെ ആധികാരിക വിജയം കൊയ്ത മല്‍സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായതും അദ്ദേഹം തന്നെയായിരുന്നു.
തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ സഞ്ജുവിന് ഈ ഫോം ആവര്‍ത്തിക്കാനായില്ല. 30, 8, 13, 11 എന്നിങ്ങനെയായിരുന്നു നാലു മല്‍സരങ്ങളില്‍ അദ്ദേഹത്തിന്റെ സ്‌കോറുകള്‍.

സഞ്ജു സാംസണിനെക്കൂടാതെ മറ്റൊരു മലയാളി താരവും രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണറുമായ ദേവ്ദത്ത് പടിക്കലും സ്വന്തം പ്രകടനമുയര്‍ത്താന്‍ ശ്രമിക്കണമെന്നു ആകാശ് ചോപ്ര നിര്‍ദേശിച്ചു. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ നിന്നും ഈ സീസണില്‍ റോയല്‍സിലേക്കു വന്ന ദേവ്ദത്തിനു പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാനായിട്ടില്ല.
41, ഏഴ്, 37, 29, 0 എന്നിങ്ങനെയാണ് ഇതുവരെ കളിച്ച അഞ്ചു മല്‍സരങ്ങളില്‍ താരത്തിന്റെ സ്‌കോറുകള്‍. റോയല്‍സ് ബാറ്റിങ് ജോസ് ബട്‌ലര്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവരെ അമിതമായി ആശ്രയിക്കുന്നതായി ചോപ്ര ചൂണ്ടിക്കാട്ടി.

അവസാനത്തെ മല്‍സരത്തില്‍ ദേവ്ദത്ത് പടിക്കല്‍ സ്‌കോര്‍ ചെയ്തില്ല. പക്ഷെ അദ്ദേഹം സ്‌കോര്‍ ചെയ്യുമെ്ന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ദേവ്ദത്ത് ഇനി പെര്‍ഫോം ചെയ്യാന്‍ തുടങ്ങുകയും വേണം. ജോസ് ബട്‌ലര്‍ വളരെ മികച്ച ബാറ്റിങാണ് കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. അവസാനത്തെ മല്‍സരമെടുത്താലും ബട്‌ലര്‍ മാത്രമാണ് ബാറ്റിങില്‍ ആധിപത്യത്തോടെ കളിച്ചത്. മറ്റു ബാറ്റര്‍മാരെല്ലാം കാര്യമായി ഒന്നും ചെയ്തില്ല. ബട്‌ലറെക്കൂടാതെ ഷിംറോണ്‍ ഹെറ്റ്‌മെയറും മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പക്ഷെ ദേവ്ദത്ത്, സഞ്ജു, റാസ്സി വാന്‍ഡര്‍ഡ്യുസെന്‍ എന്നിവരും ബാറ്റിങില്‍ പിന്തുണ നല്‍കണം. കാരണം കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമായി മാറിക്കൊണ്ടിരിക്കുകയാണെന്നും ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി.
ഒരു ഘടത്തില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തുണ്ടായിരുന്ന ടീമായിരുന്നു റോയല്‍സ്. എന്നാല്‍ ഇപ്പോള്‍ അവര്‍ അഞ്ചാംസ്ഥാനത്താണ്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും മൂന്നു ജയവും രണ്ടു തോല്‍വിയുമടക്കം എട്ടു പോയിന്റാണ് റോയല്‍സിനുള്ളത്.


Click it and Unblock the Notifications