For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ലഖ്‌നൗവിനെ ആര്‍സിബി വീഴ്ത്തും, കാരണം കാര്‍ത്തിക്! എന്തു കൊണ്ടെന്നറിയാം

ജയിക്കുന്നവര്‍ ക്വാളിഫയര്‍ രണ്ടിലേക്കു മുന്നേറും

ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള എലിമിനേറ്റര്‍ പോരാട്ടത്തിനു വേദിയാവുന്നത് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ്. ഇരുടീമുകളെയും സംബന്ധിച്ച് ഇതൊരു നോക്കൗട്ട് പോരാട്ടമാണ്. തോല്‍ക്കുന്ന ടീമിനു ടൂര്‍ണമെന്റിനോടു ഗുഡ്‌ബൈ പറയേണ്ടി വരും. ജയിക്കുന്നവര്‍ രാജസ്ഥാന്‍ റോയല്‍സുമായുള്ള ക്വാളിഫയര്‍ രണ്ടിലേക്കു യോഗ്യത നേടുകയും ചെയ്യും.

1

പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്താണ് കെഎല്‍ രാഹുലിന്റെ ലഖ്‌നൗ പ്ലേഓഫില്‍ കടന്നത്. എന്നാല്‍ പോയിന്‍റ് പട്ടിയിലെ നാലാംസ്ഥാനക്കാരായിരുന്നു ഫഫ് ഡുപ്ലെസിയുടെ ആര്‍സിബി. എലിമിനേറ്റര്‍ പോരാട്ടത്തില്‍ ലഖ്‌നൗവിനെ പരാജയപ്പെടുത്തി ബാംഗ്ലൂര്‍ ക്വാളിഫയര്‍ രണ്ടിലേക്കു മുന്നേറിയേക്കും. ഇതിന്റെ കാരണമറിയാം.

2

ഐപിഎല്‍ ചരിത്രമെടുത്താല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നാലാമത്തെ എലിമിനേറ്റര്‍ പോരാട്ടമാണ് ഇത്തവണത്തേത്. ഇതുവരെ കളിച്ച മൂന്ന് എലിമിനേറ്ററുകളില്‍ ഒന്നില്‍ മാത്രമേ ആര്‍സിബി വിജയിക്കാനായിട്ടുള്ളൂ. 2015ല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേയായിരുന്നു ഇത്. 2020ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും കഴിഞ്ഞ തവണ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിനോടും ആര്‍സിബി പരാജയം രുചിച്ചു.

3

ഇവയില്‍ റോയല്‍സുമായുള്ള ആദ്യ മല്‍സരവും ശേഷിച്ച രണ്ടു മല്‍സരങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം ഒരു താരത്തിന്റെ സാന്നിധ്യമായിരുന്നു. വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്ക് ആണത്. 2015ല്‍ റോയല്‍സിനെതിരേ ജയിക്കുമ്പോള്‍ ഡികെ ആര്‍സിബിയുടെ പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. പക്ഷെ പിന്നീടുള്ള രണ്ടു തവണയും ടീമിന്റെ ഭാഗവുമായിരുന്നില്ല. എന്നാല്‍ ഇത്തവണ കാര്‍ത്തിക് വീണ്ടും ടീമിലുണ്ടെന്നതാണ് ആര്‍സിബിക്കു ആഹ്ലാദം നല്‍കുന്ന കാര്യം.

4

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഒഴിവാക്കിയ ശേഷം പഴയ തട്ടകമായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലേക്കു മടങ്ങിയെത്തയ ദിനേശ് കാര്‍ത്തിക് തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്. ഫിനിഷറുടെ പുതിയ റോളില്‍ ഡികെ കസറുകയാണ്. വിരമിച്ച സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സിന്റെ അഭാവം ആര്‍സിബിയെ ബാധിക്കാതിരുന്നതിന്റെ പ്രധാന കാരണം കാര്‍ത്തികിന്റെ മിന്നുന്ന പ്രകടനമാണ്.
14 മല്‍സരങ്ങളില്‍ നിന്നും 57.40 എന്ന മികച്ച ശരാശരിയില്‍ 191.33 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റോടെ അദ്ദേഹം നേടിയത് 287 റണ്‍സാണ്. ഒരു ഫിഫ്റ്റി ഇതിലുള്‍പ്പെടുന്നു. ഈ സീസണില്‍ ആര്‍സിബിക്കായി കൂടുതല്‍ റണ്‍സെടുത്ത മൂന്നാമത്തെ താരവും കാര്‍ത്തികാണ്.

5

2015ലെ ഐപിഎല്‍ എലിമിനേറ്റര്‍ പോരാട്ടത്തിലേക്കു പോവുകയാണെങ്കില്‍ 71 റണ്‍സിനായിരുന്നു രാജസ്ഥാന്‍ റോയല്‍സിനെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തകര്‍ത്തുവിട്ടത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നാലു വിക്കറ്റിനു 180 റണ്‍സെന്ന മികച്ചൊരു ടോട്ടല്‍ പടുത്തുയര്‍ത്തി. 66 റണ്‍സെടുത്ത എബി ഡിവില്ലിയേഴ്‌സായിരുന്നു ടോപ്‌സ്‌കോറര്‍. മന്‍ദീപ് സിങ് പുറത്താവാതെ 54 റണ്‍സെുത്തു. ദിനേശ് കാര്‍ത്തികിനു ബാറിങില്‍ കാര്യമായ സംഭാവന നല്‍കാനായില്ല. എട്ടു റണ്‍സ് മാത്രമെടുത്ത് അദ്ദേഹം പുറത്തായി.
മറുപടി ബാറ്റിങില്‍ ഒരോവല്‍ ബാക്കിനില്‍ക്കെ വെറും 109 റണ്‍സിന് സ്റ്റീന് സ്മിത്ത് നായകനായ റോയല്‍സ് ഓള്‍ഔട്ടായി. 42 റണ്‍സെടുത്ത അജിങ്ക്യ രഹാനെയാണ് റോയല്‍സിനെ 100 കടക്കാന്‍ സഹായിച്ചത്.

എലിമിനേറ്ററിലെ സാധ്യതാ ടീം

എലിമിനേറ്ററിലെ സാധ്യതാ ടീം

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍) എവിന്‍ ലൂയിസ്, ദീപക് ഹൂഡ, ക്രുനാല്‍ പാണ്ഡ്യ, മാര്‍ക്കസ് സ്റ്റോയ്‌നിസ്, ജേസണ്‍ ഹോള്‍ഡര്‍, കൃഷ്ണപ്പ ഗൗന്തം, മൊഹ്സിന്‍ ഖാന്‍, ആവേശ് ഖാന്‍, രവി ബിഷ്നോയ്.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- വിരാട് കോലി, ഫഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), രജത് പാട്ടിദാര്‍, ഗ്ലെന്‍ മാക്സ്വെല്‍, ദിനേശ് കാര്‍ത്തിക്, മഹിപാല്‍ ലോംറോര്‍, ഷഹബാസ് അഹമ്മദ്, വനിന്ദു ഹസരംഗ, ഹര്‍ഷല്‍ പട്ടേല്‍

Story first published: Wednesday, May 25, 2022, 14:25 [IST]
Other articles published on May 25, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+