IPL 2022: 'നീ പക വീട്ടുകയാണോ ?', രണ്ട് കളി, കെകെആറിനെതിരേ കുല്‍ദീപിന് എട്ട് വിക്കറ്റ്

മുംബൈ: അവസാന സീസണില്‍ ബെഞ്ചിലിരുത്തുകയും അവസരം നല്‍കാതെ അധിക്ഷേപിച്ച് കൈയൊഴിഞ്ഞ കെകെആറിനോട് കുല്‍ദീപ് യാദവിന്റെ മധുര പ്രതികാരം. രണ്ട് മത്സരത്തില്‍ നിന്ന് എട്ട് വിക്കറ്റാണ് കുല്‍ദീപ് വീഴ്ത്തിയത്. രണ്ട് തവണയും നാല് വിക്കറ്റ് പ്രകടനം നടത്തിയാണ് തന്റെ മുന്‍ ടീമിനോട് കുല്‍ദീപ് പ്രതികാരം തീര്‍ത്തത്. അവഗണിച്ചവര്‍ക്ക് മുന്നില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ ഇന്ത്യന്‍ ടീമിലേക്കുള്ള ശക്തമായ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ് കുല്‍ദീപ്.
കെകെആറിനെതിരായ ആദ്യ പാദത്തില്‍ നാല് ഓവറില്‍ 35 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് കുല്‍ദീപ് വീഴ്ത്തിയത്. കെകെആര്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, പാറ്റ് കമ്മിന്‍സ്, സുനില്‍ നരെയ്ന്‍, ഉമേഷ് യാദവ് എന്നിവരെയാണ് ആദ്യ പാദത്തില്‍ കുല്‍ദീപ് പുറത്താക്കിയത്. ഈ മത്സരത്തില്‍ കുല്‍ദീപിന്റെ മിന്നും പ്രകടനത്തോടെ 44 റണ്‍സിന്റെ തകര്‍പ്പന്‍ ജയവും ഡല്‍ഹി നേടിയെടുത്തത്. ഈ മത്സരത്തിലൂടെത്തന്നെ തന്നെ ഒഴിവാക്കിയതിന്റെ മധുര പ്രതികാരം വീട്ടാന്‍ കുല്‍ദീപിനായി.

എന്നാല്‍ ഇതുകൊണ്ടൊന്നും കുല്‍ദീപിന്റെ ദേഷ്യം തീര്‍ന്നില്ല. രണ്ടാം പാദത്തിലെ നേര്‍ക്കുനേര്‍ പോരാട്ടത്തിലും കെകെആറിന്റെ അന്തകനായത് കുല്‍ദീപാണ്. മൂന്ന് ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അദ്ദേഹം നാല് വിക്കറ്റ് നേടിയത്. ഒരോവര്‍ കൂടി ലഭിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. ഇത്തവണയും കെകെആര്‍ നായകന്‍ ശ്രേയസ് അയ്യരെ പുറത്താക്കിയ ചൈനാമാന്‍ സ്പിന്നര്‍ ബാബ ഇന്ദ്രജിത്ത്, സുനില്‍ നരെയ്ന്‍, അപകടകാരിയായ ആന്‍ഡ്രേ റസല്‍ എന്നിവരെയാണ് കുല്‍ദീപ് മടക്കിയത്.

കുല്‍ദീപിന്റെ പ്രകടനമാണ് വലിയ സ്‌കോര്‍ നേടുന്നതില്‍ നിന്ന് കെകെആറിനെ തടുത്തത്. തകര്‍പ്പന്‍ പ്രകടനത്തോടെ ഇത്തവണത്തെ കൂടുതല്‍ വിക്കറ്റ് നേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയരാനും കുല്‍ദീപിനായി. എട്ട് മത്സരത്തില്‍ നിന്ന് 17 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ഇത്തവണ രണ്ട് തവണ നാല് വിക്കറ്റ് പ്രകടനം നടത്തിയ ഏക ബൗളറും കുല്‍ദീപാണ്. എട്ട് മത്സരത്തില്‍ നിന്ന് 18 വിക്കറ്റുമായി യുസ് വേന്ദ്ര ചഹാലാണ് വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്ത് നില്‍ക്കുന്നത്. ആര്‍സിബി വിട്ട ചഹാല്‍ ഇത്തവണ രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ്.

മികച്ച പ്രകടനത്തോടെ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലേക്കുള്ള തിരിച്ചുവരവ് പ്രതീക്ഷയിലാണ് കുല്‍ദീപ്. ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ്. യുസ് വേന്ദ്ര ചഹാലിന് സ്പിന്നറെന്ന നിലയില്‍ സ്ഥാനം ഉറപ്പാണ്. എന്നാല്‍ ടീമില്‍ സജീവമല്ലാത്ത കുല്‍ദീപിന്റെ കാര്യത്തില്‍ ഇപ്പോഴും ഉറപ്പ് പറയാറായിട്ടില്ല. എന്നാല്‍ ഇതേ മികവ് തുടര്‍ന്നാല്‍ ഇന്ത്യക്ക് കുല്‍ദീപിനെ എളുപ്പത്തില്‍ തഴയാനാവില്ല. ഡല്‍ഹി പ്രതീക്ഷക്കൊത്ത് ഉയരാത്ത സാഹചര്യത്തിലും കുല്‍ദീപിന്റെ പ്രകടനം ശ്രദ്ധ പിടിച്ചുപറ്റുന്നതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications