Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഒരോവറില്‍ മൂന്ന്, ആകെ 4 വിക്കറ്റ്! കെകെആറിനോടു കുല്‍ദീപിന്റെ പ്രതികാരം

ഐപിഎല്ലില്‍ തന്റെ കഴിവില്‍ വിശ്വാസമര്‍പ്പികാതെ തഴഞ്ഞ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു മധുരപ്രതികാരം ചെയ്തിരിക്കുകയാണ് സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്. ഒരോവറില്‍ മൂന്നു വിക്കറ്റുള്‍പ്പെടെ നാലു വിക്കറ്റുകളാണ് കെകെആറിനെതിരായ മല്‍സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് താരമായ കുല്‍ദീപ് പിഴുതത്. നാലോവറില്‍ 35 റണ്‍സ് വിട്ടുകൊടുത്തായിരുന്നു ഇത്.

കുല്‍ദീപിന്‍റെ മാജിക്കല്‍ ബൗളിങ് ഡിസിക്കു തകര്‍പ്പന്‍ വിജയം സമ്മാനിക്കുകയും ചെയ്തു. പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും കുല്‍ദീപാണ്. 44 റണ്‍സിനായിരുന്നു കൊല്‍ക്കത്തയെ റിഷഭ് പന്തിന്‍റെ ഡിസി കെട്ടുകെട്ടിച്ചത്. 216 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ കെകെആര്‍ രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെ 171 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു. തന്‍റെ മുന്‍ ടീമിനെതിരായ ശ്രേയസിന്‍റെ ആദ്യത്തെ മല്‍സരം തോല്‍വിയില്‍ കലാശിക്കുകയും ചെയ്തു.

1

16ാം ഓവറിലായിരുന്നു കെകെആറിനെ സ്തബ്ധരാക്കിയ കുല്‍ദീപിന്റെ വിക്കറ്റ് വേട്ട. ഹാട്രിക്ക് ലഭിച്ചില്ലെങ്കിലും മൂന്നു വിക്കറ്റുകള്‍ അദ്ദേഹം ഈ ഓവറില്‍ പോക്കറ്റിലാക്കി. അഞ്ചു വിക്കറ്റിനു 137 റണ്‍സെന്ന നിലയിലായിരുന്നു കെകെആര്‍ ഓവര്‍ ആരംഭിച്ചത്. ക്രീസിലുണ്ടായിരുന്നത് അപകടകാരികളായ ആന്ദ്രെ റസ്സലും (3*) പാറ്റ് കമ്മിന്‍സും (4*). ആദ്യത്തെ മൂന്നു ബോളില്‍ കുല്‍ദീപ് വിട്ടുകൊടുത്തത് ഒരു റണ്‍സ് മാത്രം. രണ്ടാമത്തെ ബോള്‍ വൈഡായി മാറിയതോടെയായിരുന്നു

2

മൂന്നാമത്തെ ബോളില്‍ അപകടകാരിയായ കമ്മിന്‍സിനെ കുല്‍ദീപ് പുറത്താക്കി. തൊട്ടുമുമ്പത്തെ കളിയില്‍ വെറും 14 ബോളില്‍ ഫിഫ്റ്റിയടിച്ച് റെക്കോര്‍ഡിട്ട ഓസീസ് സൂപ്പര്‍ താരത്തെ അദ്ദേഹം വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. കമ്മിന്‍സ് ഡിആര്‍എസ് വിളിച്ചെങ്കിലും തേര്‍ഡ് അംപയറുടെ തീരുമാനവും കുല്‍ദീപിനും ഡിസിക്കും അനുകൂലമായിരുന്നു. അടുത്ത ബോളില്‍ സുനില്‍ നരെയ്ന്‍ ബൗണ്ടറിയടിച്ചു. പക്ഷെ കുല്‍ദീപ് പതറിയില്ല. തൊട്ടടുത്ത ബോളില്‍ നരെയ്‌നെ പവലിയനിലേക്ക് അയച്ചു. ഡീപ്പ് എക്‌സ്ട്രാ കവറില്‍ റോമന്‍ പവെലായിരുന്നു ക്യാച്ചെടുത്തത്.

3

രണ്ടു വിക്കറ്റ് കൊണ്ടും കുല്‍ദീപ് തൃപ്തനായില്ല. ഓവറിലെ അവസാന ബോളില്‍ പുതുതായി ക്രീസിലെത്തിയ ഉമേഷ് യാദവിനെ അദ്ദേഹം ഗോള്‍ഡന്‍ ഡെക്കാക്കി. സ്വന്തം ബൗളിങില്‍ അവിശ്വസനീയ ഡൈവിങ് ക്യാച്ചാണ് കുല്‍ദീപെടുത്തത്. ഗൂഗ്ലിയായിരുന്നു ഉമേഷിനെതിരേ കുല്‍ദീപ് പരീക്ഷിച്ചത്. സ്വീപ്പ് ഷോട്ടിനു ശ്രമിച്ച ഉമേഷിന്റെ ടൈമിങ് പാളി. ബോള്‍ വായുവില്‍ കുത്തനെ ഉയര്‍ന്നു. വിക്കറ്റിനു പിന്നില്‍ നിന്നും ക്യാച്ചെടുക്കാന്‍ റിഷഭ് പന്ത് കുതിച്ചെത്തിയെങ്കിലും കുല്‍ദീപ് സ്വയം ഇതെടുക്കുകയായിരുന്നു.

4

മിഡ് ഓണിലേക്കു പോയ ബോള്‍ കുല്‍ദീപ് മുന്നോട്ട് ഡൈവ് ചെയ്ത് തന്റെ വിരല്‍ത്തുമ്പുകള്‍ കോര്‍ത്ത് സുരക്ഷിതമായി ഗ്രൗണ്ടിലേക്കു ലാന്‍ഡ് ചെയ്യുകയായിരുന്നു. ലോകം കീഴടക്കിയ ആഹ്ലാദമായിരുന്നു അപ്പോള്‍ കുല്‍ദീപിന്. മുഷ്ടി ചുരുട്ടി ആഘോഷിച്ച അദ്ദേഹത്തെ ഡിസി താരങ്ങള്‍ വാരിപ്പുണര്‍ന്നു. പവെല്‍ എടുത്തുയര്‍ത്തിയപ്പോള്‍ കൈവിരല്‍ കാണികളിലേക്കു ചൂണ്ടിയാണ് കുല്‍ദീപ് കെകെആറിനോടുള്ള തന്റെ പ്രതികാരം അടയാളപ്പെടുത്തിയത്. ഇതോടെ അഞ്ചിനു 137 റണ്‍സെന്ന നിലയില്‍ നിന്നും കെകെആര്‍ എട്ടിനു 143ലേക്കു കൂപ്പുകുത്തുകയും ചെയ്തു.

5

കളിയില്‍ കെകെആര്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ വിലപ്പെട്ട വിക്കറ്റും കുല്‍ദീപിനു തന്നെയായിരുന്നു. 13ാം ഓവറിലാണ് ശ്രേയസിനെ അദ്ദേഹം വീഴ്ത്തിയത്. ശ്രേയസ് ക്രീസിലുണ്ടായിരുന്നപ്പോള്‍ കെകെആറിനു വിജയപ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ കുല്‍ദീപ് കെകെആറിനെ ജയിക്കാന്‍ വിട്ടില്ല. നാലാമത്തെ ബോളില്‍ സിക്‌സര്‍ പറത്തി ശ്രേയസ് തന്റെ ഫിഫ്റ്റി തികച്ചിരുന്നു. കെകെആര്‍ കുപ്പായത്തിലെ കന്നി ഫിഫ്റ്റിയായിരുന്നു ഇത്. പക്ഷെ അടുത്ത ബോളില്‍ തന്നെ അദ്ദേഹത്തെ ശ്രേയസ് മടക്കി. ക്രീസിനു പുറത്തേക്കിറങ്ങി ഷോട്ടിനു മുതിര്‍ന്ന ശ്രേയസിനെ റിഷഭ് പന്ത് സ്റ്റംപ് ചെയ്യുകയായിരുന്നു.

Story first published: Sunday, April 10, 2022, 19:59 [IST]
Other articles published on Apr 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+