For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കുല്‍ദീപിന്റെ മടങ്ങിവരവ് ഇംപോസിബിള്‍; ടി20 ലോകകപ്പ് സ്വപ്‌നം കാണേണ്ട, സെലക്ടമാര്‍ ഇവര്‍ക്കൊപ്പം

By Vaisakhan MK

മുംബൈ: ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തുക ദുഷ്‌കരമായിരിക്കുമെന്ന് റിപ്പോര്‍ട്ട്. 24 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കുല്‍ദീപ് ഫോമിലേക്ക് മടങ്ങിയെത്തിയത്. ഐപിഎല്ലിന്റെ ഈ സീസണില്‍ ഗംഭീര പ്രകടനമായിരുന്നു താരം നടത്തിയത്. നാല് പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡുകളാണ് ഈ സീസണില്‍ താരം സ്വന്തമാക്കിയത്. 21 വിക്കറ്റുകള്‍ വീഴ്ത്തി. ടോപ് ഫൈവ് വിക്കറ്റ് വേട്ടക്കാരില്‍ കുല്‍ദീപുമുണ്ട്. ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുമെന്ന് ഇതോടെ അഭ്യൂഹങ്ങളുമുണ്ടായിരുന്നു. എന്നാല്‍ അത് എളുപ്പമാകില്ലെന്നാണ് വിവരം. മറ്റ് രണ്ട് താരങ്ങള്‍ക്കാണ് സെലക്ടര്‍മാര്‍ പ്രാമുഖ്യം നല്‍കുന്നത്.

1

യുസവേന്ദ്ര ചാഹലിനെയും കുല്‍ദീപ് ബിഷ്‌ണോയിയെയുമാണ് സെലക്ടര്‍മാര്‍ പരിഗണിക്കുന്നത്. ഇതിന് നിരവധി കാരണങ്ങളുണ്ട്. കുല്‍ദീപിനേക്കാള്‍ മികച്ച ഇക്കോണമിയിലാണ് ഇവര്‍ പന്തെറിയുന്നത്. ബിഷ്‌ണോയ് ലഖ്‌നൗവിന് വേണ്ടി മികച്ച പ്രകടനം നടത്തിയിരുന്നു. അതിലുപരി ഒരു യുവതാരത്തെ വളര്‍ത്തിയെടുക്കാനുള്ള അവസരമാണ് സെലക്ടര്‍മാര്‍ക്ക് മുന്നിലുള്ളത്. ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെ ശക്തമായ പിന്തുണയും ബിഷ്‌ണോയിക്കുണ്ട്. രോഹിത് ശര്‍മയ്ക്കും ബിഷ്‌ണോയ് ടീമിലുള്ളതാണ് താല്‍പര്യം. ചാഹല്‍ ടീമിന്റെ സ്ഥിരം സ്പിന്നറാണ്. വിരാട് കോലി അടക്കമുള്ളവരുടെ പിന്തുണയും താരത്തിനുണ്ട്. ഒപ്പം മികച്ച പ്രകടനം നടത്തുന്നുവെന്ന ലേബലുമുണ്ട്.

ഇത്രയും കടുപ്പമേറിയ സാഹചര്യത്തില്‍ രണ്ടാം സ്പിന്നറായി ടി20 ലോകകപ്പില്‍ ഇടംപിടിക്കുക കുല്‍ദീപിന് ദുഷ്‌കരമാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര കുല്‍ദീപിനുള്ള ആദ്യ പരീക്ഷണം. പക്ഷേ ലോകകപ്പിലേക്കുള്ള കുല്‍ദീപിന്റെ യാത്ര എളുപ്പമാകില്ല. കാരണം ദീര്‍ഘകാലമായി അന്താരാഷ്ട്ര മത്സരങ്ങളില്‍ കുല്‍ദീപ് തിളങ്ങിയിട്ടില്ല. അന്താരാഷ്ട്ര മത്സരങ്ങളില്‍ മികവ് കാണിക്കാന്‍ തുടങ്ങണം. എങ്കില്‍ മാത്രമേ താരത്തെ പരിഗണിക്കാന്‍ സാധ്യതയുള്ളൂ. ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് കുല്‍ദീപ് യാദവ് നടത്തിയത്. അത് ആത്മവിശ്വാസം നല്‍കുന്നുണ്ടാവും. പക്ഷേ കുറച്ച് കാര്യങ്ങള്‍ കൂടി ശരിയായി വരാനുണ്ടെന്നും സെലക്ഷന്‍ കമ്മിറ്റി അംഗം പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ടീമില്‍ ചാഹലിനൊപ്പം കുല്‍ദീപും ഇടംപിടിച്ചിട്ടുണ്ട്. അക്ഷര്‍ പട്ടേലും രവി ബിഷ്‌ണോയിയും ഉണ്ട്. ശക്തമായ സ്പിന്‍ നിരയാണ് ഉള്ളത്. ഇംഗ്ലണ്ട് പര്യടനം മുന്നില്‍ കണ്ട് ചിലര്‍ക്ക് വിശ്രമവും സെലക്ടര്‍മാര്‍ നല്‍കിയിട്ടുണ്ട്. പക്ഷേ വെസ്റ്റിന്‍ഡീസിനെതിരെ രവി ബിഷ്‌ണോയ് ഗംഭീര പ്രകടനമാണ് നടത്തിയത്. ഇതാണ് കുല്‍ദീപിനുള്ള വെല്ലുവിളി. അക്ഷര്‍ പട്ടേല്‍ ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ ടീമില്‍ ഇടംപിടിക്കും. ചാഹല്‍ എന്തായാലും മാറിയത്. പുറത്ത് രാഹുല്‍ ചാഹര്‍ അവസരത്തിനായി കാത്തിരിക്കുന്നുണ്ട്. രവീന്ദ്ര ജഡേജ ടീമിലേക്ക് ഉറപ്പായും തിരഞ്ഞെടുക്കപ്പെടും. ഇതിനിടയില്‍ കുല്‍ദീപ് ടീമില്‍ തുടരുക തന്നെ ദുഷ്‌കരമാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസരം കിട്ടും. പക്ഷേ ലോകകപ്പില്‍ അവസരം കിട്ടുമോ എന്നത് വലിയ ചോദ്യമാണ്.

പരസ്പരമുള്ള മത്സരം നല്ലതാണെന്ന് സെലക്ടര്‍മാര്‍ പറയുന്നു. ബിഷ്‌ണോയ്, ജഡേജ, ചാഹല്‍ എന്നിവരെല്ലാം കുല്‍ദീപിന്റെ സുഹൃത്തുക്കളാണ്. ഒരുപാട് വളരാന്‍ കുല്‍ദീപിനെ അത് സാധിക്കും. 2019 ലോകകപ്പിന് ശേഷം അധികം അവസരങ്ങള്‍ കുല്‍ദീപിന് ലഭിച്ചില്ല. കഴിഞ്ഞ മൂന്ന് സീസണ്‍ കെകെആറിനായി കളിച്ചെങ്കിലും ഫോമൗട്ടായിരുന്നു. ഡല്‍ഹി ടീമിലൂടെ താരം ഫോമിലേക്ക് തിരിച്ചെത്തുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വിക്കറ്റ് എടുക്കാതിരുന്നാല്‍ ദീര്‍ഘകാലം ഇനിയും ബെഞ്ചില്‍ ഇരിക്കേണ്ടി വരും. ജഡേജയും അശ്വിനും ടീമിലെത്തും. ഇത്രയും സമ്മര്‍ദങ്ങളെ അതിജീവിച്ചാണ് കുല്‍ദീപിന് ടീമിലെത്തേണ്ടത്.

Story first published: Saturday, May 28, 2022, 9:11 [IST]
Other articles published on May 28, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+