IPL 2022: ഇനി ക്യാപ്റ്റന്‍ പാണ്ഡെ! മൂന്നു ടീമുകള്‍ നോട്ടമിട്ടേക്കും- കൂട്ടത്തില്‍ സിഎസ്‌കെയും

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിലെ നിര്‍ണായക താരങ്ങളിലൊരാളാണ് മനീഷ് പാണ്ഡെ. മികച്ച ബാറ്റ്‌സ്മാനും ഫീല്‍ഡറുമായ അദ്ദേഹം എസ്ആര്‍ച്ചിനു വേണ്ടി പല മാച്ച് വിന്നിങ് ഇന്നിങ്‌സുകളും കളിച്ചിട്ടുണ്ട്. എന്നാല്‍ അടുത്ത സീസണിലും പാണ്ഡ്യെ എസ്ആര്‍എച്ച് നിലനിര്‍ത്തുമോയെന്ന കാര്യം ഉറപ്പില്ല. മെഗാ താരലേലം നടക്കാനിരക്കുന്നതിനാല്‍ അദ്ദേഹത്തെ പല ഫ്രാഞ്ചൈസികളും നോട്ടമിട്ടേക്കും.
ചില ഫ്രാഞ്ചൈസികള്‍ നായകസ്ഥാനത്തേക്കു പാണ്ഡെയെ പരിഗണിക്കാനിടയുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ കുറച്ചുകാലമായി കര്‍ണാടകയെ നയിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന് ക്യാപ്റ്റനെന്ന നിലയില്‍ അനുഭവസമ്പത്തുമുണ്ട്. 2022ലെ ഐപിഎല്ലില്‍ പാണ്ഡെയെ നായകസ്ഥാനത്തേക്കു കൊണ്ടു വരാന്‍ ചില ഫ്രാഞ്ചൈസികള്‍ ശ്രമിച്ചേക്കും. ഇവ ഏതൊക്കെയാവുമെന്നു നോക്കാം.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്
രണ്ടു തവണ ചാംപ്യന്‍മാരായിട്ടുള്ള കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു ഇപ്പോള്‍ സമയം മോശമാണ്. ഗൗതം ഗംഭീറിനു കീഴില്‍ രണ്ടു തവണ ചാംപ്യന്മാരായ ശേഷം കെകെആറിന്റെ ഗ്രാഫ് താഴേക്കാണ്. 2018ലെ മെഗാ ലേലത്തിനു ശേഷം ദിനേശ് കാര്‍ത്തികിനെ കെകെആര്‍ ക്യാപ്റ്റനാക്കിയിരുന്നു. രണ്ടു സീസണുകളില്‍ അദ്ദേഹത്തിനു കീഴില്‍ മികച്ച പ്രകടനം നടത്തിയ കെകെആര്‍ 2020ല്‍ നിരാശപ്പെടുത്തി. ഇതോടെ സീസണിന്റെ പകുതിയില്‍ വച്ച് കാര്‍ത്തിക്കിനു പകരം ഒയ്ന്‍ മോര്‍ഗനെ അവര്‍ നായകനാക്കി.
പക്ഷെ ഈ നീക്കം ക്ലിക്കായില്ല. ഈ സീസണിലും കെകെആറിന്റെ മോശം പ്രകടനം തുടരുകയാണ്. വെറും രണ്ടു മല്‍സരങ്ങളിലാണ് അവര്‍ക്കു വിജയിക്കാനായത്. ഈ സീസണ്‍ അവസാനിക്കുന്നതിനു മുമ്പ് തന്നെ മോര്‍ഗനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും കെകെആര്‍ മാറ്റിയേക്കും. നേരത്തേ കെകെആറിനു വേണ്ടി കളിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തിട്ടുള്ള താരമാണ് പാണ്ഡെ. അതുകൊണ്ടു തന്നെ അടുത്ത സീസണില്‍ അദ്ദേഹത്തെ ടീമിലെത്തിക്കാനും നായകസ്ഥാനം നല്‍കാനും കെകെആര്‍ നീക്കം നടത്തിയേക്കും.

പഞ്ചാബ് കിങ്‌സ്
ഐപിഎല്ലില്‍ എല്ലാ കാലത്തും ക്യാപ്റ്റന്‍സി പഞ്ചാബ് കിങ്‌സിനു തലവേദനയായിരുന്നു. എല്ലാ സീസണിലും മികച്ച ക്യാപ്റ്റനെ അവര്‍ തിരയാറുണ്ടെങ്കിലും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന, വിശ്വസിക്കാവുന്ന ക്യാപ്റ്റനെ അവര്‍ക്കു കണ്ടെത്താനായിട്ടില്ല. ടൂര്‍ണമെന്റില്‍ ഏറ്റവുധികം ക്യാപ്റ്റന്‍മാരെ പരീക്ഷിച്ച ടീമും പഞ്ചാബാണ്. കഴിഞ്ഞ സീസണ്‍ മുതല്‍ കെഎല്‍ രാഹുലാണ് ടീമിനെ നയിക്കുന്നത്. പക്ഷെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം അവര്‍ക്ക് ഇനിയും കാഴ്ചവയ്ക്കാനായിട്ടില്ല. കഴിഞ്ഞ സീസണില്‍ പഞ്ചാബ് പ്ലേഓഫ് കാണാതെ പുറത്തായിരുന്നു. ഇത്തവണയും പ്ലേഓഫിലെത്തുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. ഈ സീസണിലും പ്ലേഓഫിലെത്തിയില്ലെങ്കില്‍ അടുത്ത തവണ പുതിയ നായകനെ അവര്‍ പരീക്ഷിച്ചേക്കും.
പാണ്ഡെയെ തീര്‍ച്ചയായും പഞ്ചാബിന് പരിഗണിക്കാവുന്നതാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം പഞ്ചാബിന്റെ മധ്യനിരയെ കൂടുതല്‍ ശക്തമാക്കുകയും ചെയ്യും. നിലവില്‍ ടീമിന് ആശ്രയിക്കാവുന്ന മികച്ചൊരു മധ്യനിര ബാറ്റ്‌സ്മാനില്ലെന്ന കുറവ് നികത്താനും പാണ്ഡെയ്ക്കു കഴിയും.

ചെന്നൈ സൂപ്പര്‍കിങ്‌സ്
2008ലെ പ്രഥമ സീസണ്‍ മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിച്ചുകൊണ്ടിരിക്കുന്ന ഇതിഹാസ താരം എംഎസ് ധോണിയെ ഇനിയൊരു സീസണ്‍ കൂടി ക്യാപ്റ്റന്‍സ്ഥാനത്തു കണ്ടെന്നു വരില്ല. 39 കാരനായ അദ്ദേഹം ഈ സീസണോടെ കളി നിര്‍ത്താന്‍ സാധ്യത കൂടുതലാണ്. അങ്ങനെയെങ്കില്‍ 2022ലെ ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കു പുതിയ നായകന്‍ വേണ്ടിവരും. ധോണിയുടെ പിന്‍ഗാമിയായി സിഎസ്‌കെയ്ക്കു പാണ്ഡെയെ പരിഗണിക്കാവുന്നതാണ്.
സുരേഷ് റെയ്‌ന, ഫഫ് ഡുപ്ലെസി തുടങ്ങിയ ക്യാപ്റ്റനാവാന്‍ കഴിയുന്നവര്‍ സിഎസ്‌കെ ടീമിലുണ്ടെങ്കിലും ഇവര്‍ക്കൊന്നും അധികകാലം മല്‍സരരംഗത്തു തുടരാന്‍ കഴിയില്ല. അതിനാല്‍ തന്നെ ഒരു യുവ ക്യാപ്റ്റനെ സിഎസ്‌കെ പരീക്ഷിക്കാനാണ് സാധ്യത.
കര്‍ണാടകയെ ആഭ്യന്തര ക്രിക്കറ്റില്‍ നിരവധി കിരീടവിജയങ്ങളിലേക്കു നയിച്ചിട്ടുള്ളതിനാല്‍ തന്നെ പാണ്ഡെയുടെ ക്യാപ്റ്റന്‍സി മിടുക്കിനെക്കുറിച്ച് സംശയിക്കാനില്ല. റെയ്‌നയടക്കമുള്ള സിഎസ്‌കെയിലെ പരിചയസമ്പന്നരായ താരങ്ങളുടെ സാന്നിധ്യവും ക്യാപ്റ്റന്‍സി കൂടുതല്‍ മെച്ചപ്പെടുത്താന്‍ പാണ്ഡെയെ സഹായിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications