IPL 2022: നിലനിര്‍ത്തിയവര്‍, എന്നാല്‍ സ്‌ട്രൈക്കറേറ്റ് ദയനീയം, പട്ടികയില്‍ കോലിയും രോഹിതും

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ പുരോഗമിക്കുകയാണ്. പ്ലേ ഓഫിലേക്ക് ടൂര്‍ണമെന്റടുക്കവെ പല പ്രമുഖരും നിരാശപ്പെടുത്തുന്നതായാണ് കാണുന്നത്. മുംബൈ ഇന്ത്യന്‍സ്, സിഎസ്‌കെ, കെകെആര്‍ തുടങ്ങിയ കൂടുതല്‍ കിരീടം നേടിയ ചാമ്പ്യന്‍നിരയൊക്കെ ഇത്തവണ ഏറ്റവും പിന്നിലാണ്. ബാറ്റ്‌സ്മാന്‍മാരുടെ പ്രകടന കണക്കുകള്‍ എടുത്താലും പ്രമുഖരെല്ലാം നിരാശപ്പെടുത്തുകയാണ്. വിരാട് കോലി, രോഹിത് ശര്‍മ, കെയ്ന്‍ വില്യംസന്‍ തുടങ്ങിയ ആധുനിക ക്രിക്കറ്റിലെ ഇതിഹാസങ്ങളെല്ലാം ഇത്തവണ തീര്‍ത്തും നിറം മങ്ങുന്നു.
ഇത്തവണ ഏറ്റവും പ്രതിഫലം നേടിയ താരമായെത്തിയ ഇഷാന്‍ കിഷനെല്ലാം ടീമിന് ബാധ്യതയായി മാറുന്ന അവസ്ഥ. ഇത്തവണ ഗ്രൂപ്പു ഘട്ടത്തില്‍ നടക്കുന്ന ടൂര്‍ണമെന്റ് മുക്കാല്‍ ഭാഗത്തോളം പിന്നിടവെ ഇത്തവണ നിലനിര്‍ത്തപ്പെട്ട സൂപ്പര്‍ താരങ്ങളുടെ സ്‌ട്രൈക്കറേറ്റ് പരിശോധിക്കാം. ഇതില്‍ ആരുടെയും സ്‌ട്രൈക്കറേറ്റ് 125ന് മുകളിലല്ല എന്നതാണ് എടുത്തു പറയേണ്ടത്.

ഇത്തവണ നിരാശപ്പെടുത്തുന്നവരില്‍ മുന്നിട്ട് നില്‍ക്കുന്ന ബാറ്റ്‌സ്മാനാണ് മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് ശര്‍മ. എന്നാല്‍ ഇത്തവണ നിലനിര്‍ത്തപ്പെട്ട് നിരാശപ്പെടുത്തുന്ന സൂപ്പര്‍ താരങ്ങളില്‍ സ്‌ട്രൈക്കറേറ്റില്‍ മുന്നില്‍ രോഹിത്താണ്. 123.01 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. 9 മത്സരത്തില്‍ നിന്ന് 155 റണ്‍സ് മാത്രമാണ് രോഹിത് ഇത്തവണ നേടിയത്.
രണ്ടാം സ്ഥാനക്കാരന്‍ മുംബൈ ഇന്ത്യന്‍സിന്റെ കറെന്‍ പൊള്ളാര്‍ഡാണ്. 120.19 ആണ് സ്‌ട്രൈക്കറേറ്റ്. ഇത്തവണ ഫിനിഷറെന്ന നിലയില്‍ തിളങ്ങാന്‍ പൊള്ളാര്‍ഡിനായിട്ടില്ല. ഈ സാഹചര്യത്തില്‍ വലിയ വിമര്‍ശനം പൊള്ളാര്‍ഡ് നേരിടുന്നു. 9 മത്സരത്തില്‍ നിന്ന് 125 റണ്‍സ് മാത്രമാണ് പൊള്ളാര്‍ഡിന് നേടാന്‍ സാധിച്ചത്. മുംബൈ ഇന്ത്യന്‍സിലെ പൊള്ളാര്‍ഡിന്റെ സ്ഥാനം ഇപ്പോള്‍ സുരക്ഷിതമല്ലെന്ന് പറയാം.

മൂന്നാമന്‍ മുന്‍ ആര്‍സിബി നായകനും സൂപ്പര്‍ താരവുമായ വിരാട് കോലിയാണ്. 111.91 ആണ് സ്‌ട്രൈക്കറേറ്റ്. ഇത്തവണ തുടര്‍ച്ചയായി രണ്ട് ഗോള്‍ഡന്‍ ഡെക്കടക്കം നേരിട്ട് വലിയ നിരാശയിലൂടെയാണ് അദ്ദേഹം കടന്ന് പോകുന്നത്. ഒരു അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 11 മത്സരത്തില്‍ നിന്ന് 216 റണ്‍സാണ് കോലിക്ക് നേടാനായത്.
15.25 കോടിക്ക് മുംബൈ സ്വന്തമാക്കിയ ഇഷാന്‍ കിഷന്‍ ഇപ്പോള്‍ ടീമിന്റെ ഏറ്റവും വലിയ തലവേദനയാണ്. ആദ്യ രണ്ട് മത്സരങ്ങളിലും അര്‍ധ സെഞ്ച്വറി നേടിയെങ്കിലും പിന്നീടങ്ങോട്ട് നിരാശപ്പെടുത്തി. 11.38 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. 9 മത്സരത്തില്‍ നിന്ന് 225 റണ്‍സാണ് ഇഷാന്‍ നേടിയത്. താരത്തിന് വലിയ സ്‌കോര്‍ നേടാനാവാത്തത് മുംബൈയുടെ തകര്‍ച്ചക്കുള്ള പ്രധാന കാരണമാണ്. വരുന്ന മത്സരങ്ങളില്‍ നിരാശപ്പെടുത്തുന്ന പ്രകടനം തുടര്‍ന്നാല്‍ പ്ലേയിങ് 11ല്‍ നിന്ന് പോലും ഇഷാന്‍ പുറത്തായേക്കും.

കെകെആര്‍ വലിയ പ്രതീക്ഷയോടെ നിലനിര്‍ത്തിയ താരമാണ് വെങ്കടേഷ് അയ്യര്‍. അവസാന സീസണില്‍ കെകെആര്‍ ഫൈനല്‍ കളിച്ചപ്പോള്‍ നിര്‍ണ്ണായകമായത് വെങ്കടേഷ് അയ്യരായിരുന്നു. ഇന്ത്യന്‍ ടീമിലടക്കം അരങ്ങേറ്റം കുറിച്ച താരം ഇത്തവണ കൂടുതല്‍ തിളങ്ങുമെന്നാണ് കരുതിയതെങ്കിലും മറിച്ചാണ് സംഭവിച്ചത്. ഓപ്പണിങ്ങില്‍ ക്ലിക്കാവാത്തതിനാല്‍ മധ്യനിരയില്‍ അവസരം നല്‍കി. എന്നിട്ടും വെങ്കടേഷിന് തിളങ്ങാനായില്ല. 97.77 ആണ് ഇടം കൈയന്‍ ഓപ്പണറുടെ സ്‌ട്രൈക്കറേറ്റ്. 9 മത്സരത്തില്‍ നിന്ന് നേടിയത് വെറും 132 റണ്‍സ്. ഇതില്‍ ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്യംസനാണ് ഇത്തവണ നിരാശപ്പെടുത്തുന്ന മറ്റൊരു താരം. 96.13 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. ഇത്തവണ ഹൈദരാബാദ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുമ്പോഴും വില്യംസണ്‍ ബാറ്റുകൊണ്ട് തീര്‍ത്തും നിരാശപ്പെടുത്തുന്നു. 10 മത്സരത്തില്‍ നിന്ന് 199 റണ്‍സാണ് അദ്ദേഹത്തിന് നേടാനായത്. ഇതില്‍ ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications