Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: കോലി-ഡുപ്ലെസിസ്-മാക്‌സ്‌വെല്‍, ക്ലിക്കായാല്‍ ആര്‍സിബി രക്ഷപെട്ടു, മികച്ച പ്ലേയിങ് 11ഇതാ

1

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ മെഗാ താരലേലം പൂര്‍ത്തിയായിരിക്കുകയാണ്. 600 താരങ്ങള്‍ ഉള്‍പ്പെട്ട മെഗാ ലേലം പൂര്‍ത്തിയാവുമ്പോള്‍ 204 താരങ്ങള്‍ക്കാണ് അവസരം ലഭിച്ചിരിക്കുന്നത്. ഇത്തവണ 10 ടീമുകള്‍ എത്തുന്നതോടെ കിരീട പോരാട്ടം കൂടുതല്‍ വാശിയേറിയതാവുമെന്നുറപ്പ്. ഇത്തവണ വലിയ മാറ്റങ്ങളോടെ തന്നെയാണ് വിരാട് കോലിയുടെ ആര്‍സിബി എത്തുന്നത്. ഇത്തവണ നായകസ്ഥാനത്ത് കോലിയില്ലെങ്കിലും ടീമിന്റെ നട്ടെല്ല് അദ്ദേഹം തന്നെയാണ്. ശക്തമായ താരനിരയെ കളത്തിലിറക്കി കന്നി കിരീടമാണ് ടീമിന്റെ ലക്ഷ്യം.

ഫഫ് ഡുപ്ലെസിസ്, ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവരിലൊരാള്‍ ടീമിന്റെ നായകസ്ഥാനത്തേക്കെത്താനാണ് സാധ്യത. ഫഫ് ഡുപ്ലെസിസ്, ദിനേഷ് കാര്‍ത്തിക് എന്നിവരെ ടീമിലെത്തിച്ചതില്‍ പല ആരാധകര്‍ക്കും നിരാശയുണ്ടെന്നതാണ് വസ്തുത. എന്നാല്‍ ഇവരെയെല്ലാം ഫലപ്രദമായി ഉപയോഗിച്ചാല്‍ കപ്പിലേക്കെത്താന്‍ ആര്‍സിബിക്ക് സാധിക്കുമെന്നുറപ്പ്. ഇത്തവണ ആര്‍സിബിക്ക് കളത്തിലിറക്കാന്‍ സാധിക്കുന്ന ഏറ്റവും ശക്തമായ പ്ലേയിങ് 11 ഏതാണെന്ന് പരിശോധിക്കാം.

ഫഫ് ഡുപ്ലെസിസ്-വിരാട് കോലി

ഫഫ് ഡുപ്ലെസിസ്-വിരാട് കോലി

ഓപ്പണിങ് വിരാട് കോലി-ഫഫ് ഡുപ്ലെസിസ് കൂട്ടുതന്നെ ഇറങ്ങാനാണ് സാധ്യത. രണ്ട് പേരും അനുഭവസമ്പന്നരായ താരങ്ങളാണ്. ഇതില്‍ ഡുപ്ലെസിസിനെ ആര്‍സിബി നായകനാക്കി മുന്നോട്ട് പോകാനുള്ള സാധ്യതകളാണുള്ളത്. അവസാന സീസണിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനക്കാരനായിരുന്നു ഡുപ്ലെസിസ്. മികച്ച ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ രണ്ട് പേര്‍ക്കും മികവുണ്ടെങ്കിലും പവര്‍പ്ലേ മുതലാക്കി കളിക്കാന്‍ കഴിയുന്ന പവര്‍ഹിറ്റര്‍മാരെന്ന് രണ്ട് പേരെയും വിളിക്കാനാവില്ല. ഇത് ആര്‍സിബിക്ക് തലവേദനയായേക്കാവുന്ന കാര്യമാണ്.

ഷഹബാസ് അഹ്‌മദ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ദിനേഷ് കാര്‍ത്തിക്

ഷഹബാസ് അഹ്‌മദ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ദിനേഷ് കാര്‍ത്തിക്

ആര്‍സിബിക്ക് പ്ലേയിങ് 11ലേക്ക് പരിഗണിക്കാവുന്ന താരമാണ് ഷഹബാസ് അഹ്‌മദ്. 2.40 കോടിക്ക് ടീമിലെത്തിച്ച താരം സ്പിന്‍ ഓള്‍റൗണ്ടറാണ്. അവസാന സീസണിലും ആര്‍സിബിയുടെ ഭാഗമായിരുന്ന താരം ഏഴ് വിക്കറ്റുകളും വീഴ്ത്തി. ടീമിന് മുതല്‍ക്കൂട്ടാവാന്‍ കെല്‍പ്പുള്ള താരം തന്നെയാണ് അദ്ദേഹം. മൂന്നാം നമ്പറില്‍ ബാറ്റിങ്ങിലേക്കും പരിഗണിക്കാം.

നാലാം നമ്പറില്‍ ഗ്ലെന്‍ മാക്‌സ് വെല്ലിനാണ് അവസരം. അവസാന സീസണില്‍ ബംഗളൂരുവിലെത്തിയ താരം അപ്രതീക്ഷിത പ്രകടനമാണ് നടത്തിയത്. പക്വതയോടെ കളിച്ച താരം 15 മത്സരത്തില്‍ നിന്ന് 513 റണ്‍സും നേടി. മെഗാ ലേലത്തിന് മുമ്പ് 11 കോടിക്ക് നിലനിര്‍ത്തപ്പെട്ട മാക്‌സ് വെല്‍ ഇത്തവണയും വലിയ പ്രതീക്ഷ നല്‍കുന്നു.

അഞ്ചാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ദിനേഷ് കാര്‍ത്തികിനാണ് അവസരം. കാര്‍ത്തികിന്റെ ബാറ്റിങ് പ്രകടനം എത്രത്തോളം മികച്ചതാവുമെന്നത് കണ്ടറിയണം. അവസാന രണ്ട് സീസണിലും അദ്ദേഹം നിരാശപ്പെടുത്തിയെങ്കിലും ആര്‍സിബി അദ്ദേഹത്തില്‍ വിശ്വാസം അര്‍പ്പിക്കുകയായിരുന്നു. സീനിയര്‍ താരമായ കാര്‍ത്തിക് നേരത്തെയും ആര്‍സിബിയുടെ ഭാഗമായിട്ടുണ്ട്.

വനിന്‍ഡു ഹസരങ്ക, മഹിപാല്‍ ലോംറോര്‍, ഹര്‍ഷല്‍ പട്ടേല്‍

വനിന്‍ഡു ഹസരങ്ക, മഹിപാല്‍ ലോംറോര്‍, ഹര്‍ഷല്‍ പട്ടേല്‍

ശ്രീലങ്കയുടെ സ്പിന്‍ ഓള്‍റൗണ്ടറെയാവും മധ്യനിരയില്‍ വജ്രായുധമാക്കുക. ഒരുകോടി അടിസ്ഥാന വിലയില്‍ നിന്നെത്തിയ താരത്തെ 10.75 കോടിക്കാണ് ആര്‍സിബി സ്വന്തമാക്കിയത്. സ്പിന്നറെന്ന നിലയില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിളങ്ങുന്നുണ്ടെങ്കിലും അവസാന സീസണിലെ ഐപിഎല്ലില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് താരം നടത്തിയത്. അതുകൊണ്ട് തന്നെ പ്രകടനം കണ്ട് തന്നെ അറിയണം.

ഏഴാം നമ്പറില്‍ മഹിപാല്‍ ലോംറോറിനാണ് അവസരം. വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ മിടുക്കനായ അദ്ദേഹം പന്തുകൊണ്ടും മിടുക്കുകാട്ടാന്‍ കെല്‍പ്പുള്ളവനാണ്. രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കിയ താരത്തെ 95 ലക്ഷത്തിനാണ് ആര്‍സിബി കളത്തിലെത്തിച്ചത്. ഫിനിഷര്‍ റോളിലേക്ക് ടീം പരിഗണിക്കുന്നത് ലോംറോറിനെയാണെന്ന് പറയാം.

ഹര്‍ഷല്‍ പട്ടേലാവും എട്ടാം സ്ഥാനത്ത്. അവസാന സീസണിലെ ഓറഞ്ച് ക്യാപ്പിനുടമയായ ഹര്‍ഷല്‍ പട്ടേല്‍ ബാറ്റുകൊണ്ടും തിളങ്ങാന്‍ കെല്‍പ്പുള്ളവനാണ്. ഇന്ത്യന്‍ ടീമിലും അരങ്ങേറ്റം നടത്തിയ ഹര്‍ഷലിനെ 10.75 കോടിക്കാണ് ആര്‍സിബി സ്വന്തമാക്കിയിരിക്കുന്നത്. അവസാന സീസണിലെ മികവ് ഇത്തവണ ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനാവുമോയെന്നത് കണ്ടറിയാം.

കരണ്‍ ശര്‍മ, ജോഷ് ഹെയ്‌സല്‍വുഡ്, മുഹമ്മദ് സിറാജ്

കരണ്‍ ശര്‍മ, ജോഷ് ഹെയ്‌സല്‍വുഡ്, മുഹമ്മദ് സിറാജ്

സ്പിന്‍ നിരയില്‍ ഒമ്പതാമനായി കരണ്‍ ശര്‍മക്കാണ് അവസരം. 34കാരനായ താരം അനുഭവസമ്പന്നനാണ്. 2009ല്‍ ആര്‍സിബിയുടെ ഭാഗമായിരുന്നു അദ്ദേഹം. 50 ലക്ഷം രൂപക്ക് ആണ് കരണിനെ ആര്‍സിബി സ്വന്തമാക്കിയത്. യുസ് വേന്ദ്ര ചഹാലിനെ കൈവിട്ട ആര്‍സിബി ഹസരങ്കയേയും കരണ്‍ ശര്‍മയേയും സ്പിന്‍ നിരയുടെ ആയുധമാക്കാനാണ് സാധ്യത.

10ാമനായി ജോഷ് ഹെയ്‌സല്‍വുഡിന് സ്ഥാനം ഉറപ്പ്. ഓസീസ പേസര്‍ അവസാന സീസണില്‍ സിഎസ്‌കെയ്ക്കായും തിളങ്ങിയിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ മിന്നും പ്രകടനം നടത്തി അദ്ദേഹം വീണ്ടും കരുത്ത് തെളിയിച്ചു. 7.75 കോടിക്കാണ് ഹെയ്‌സല്‍വുഡിനെ ആര്‍സിബി സ്വന്തമാക്കിയത്. അവസാന സീസണില്‍ 12 മത്സരത്തില്‍ നിന്ന് 12 വിക്കറ്റാണ് നേടിയത്.

11ാമനായി മുഹമ്മദ് സിറാജിനാണ് അവസരം. ആര്‍സിബി ലേലത്തിന് മുമ്പ് നിലനിര്‍ത്തിയ താരങ്ങളിലൊരാളാണ് സിറാജ്. പേസ് ബൗളറെന്ന നിലയില്‍ വളരെയധികം മെച്ചപ്പെട്ട സിറാജാവും പേസ് നിരയിലെ ആര്‍സിബിയുടെ മുഖ്യ ആയുധം. മികച്ച ലൈനും ലെങ്തും ബൗണ്‍സും സൃഷ്ടിക്കാന്‍ മിടുക്കനായ ബൗളറാണ് സിറാജ്.

Story first published: Monday, February 14, 2022, 16:26 [IST]
Other articles published on Feb 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+