IPL 2022: ജഡ്ഡുവും പൊള്ളാര്‍ഡുമെത്തിയത് ഇങ്ങനെ, 'സൈലന്‍റ് ടൈബ്രേക്കര്‍'- അറിയാമോ ഈ നിയമം?
ഐപിഎല്ലിന്റെ മെഗാതാരലേലം രണ്ടു ദിവസങ്ങളിലായി ബെംഗളൂരുവില്‍ നടക്കാനിരിക്കുകയാണ്. ശനി, ഞായര്‍ ദിവസങ്ങളിലായി ബെംഗളൂരുവിലാണ് ലേലം നടക്കുക. 10 ഫ്രാഞ്ചൈസികളാണ് ലേലത്തില്‍ കളിക്കാര്‍ക്കു വേണ്ടി രംഗത്തിറങ്ങുന്നത്. 590 താരങ്ങള്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ലേലത്തില്‍ ആകെ 90 കോടി രൂപയാണ് ഒരു ഫ്രാഞ്ചൈസിക്കു ചെലവഴിക്കാന്‍ അനുമതിയുള്ളത്. എന്നാല്‍ ഇത്രയും തുക നിലവില്‍ ഒരു ഫ്രാഞ്ചൈസിയുടെയും പഴ്‌സില്‍ ഇല്ല. കാരണം കളിക്കാരെ നിലനിര്‍ത്തുന്നതിനായി എല്ലാ ഫ്രാഞ്ചൈസികളും കോടികള്‍ ചെലവഴിച്ചു കഴിഞ്ഞു. പഴ്‌സില്‍ ബാക്കിയുള്ള തുകയ്ക്കായിരിക്കും ഇനി ഓരോ ഫ്രാഞ്ചൈസിയും കളിക്കാര്‍ക്കു വേണ്ടി മുടക്കുക. സൈലന്റ് ടൈബ്രേക്കര്‍ എന്നൊരു നിയമം 2010 മുതല്‍ ലേലത്തിലുണ്ട്. അധികമാര്‍ക്കുമറിയാത്ത ഇതിനെക്കുറിച്ച് കൂടുതലറിയാം.

ഒരു ഫ്രാഞ്ചൈസിയുടെ പഴ്‌സില്‍ ബാക്കിയുള്ള തുക മുഴുവനും ലേലത്തിനിടെ അവസാനിക്കുകയാണെങ്കില്‍ എന്തു സംഭവിക്കും? ഇത്തരമൊരു സാഹചര്യം ഇതു വരെ ലേലത്തില്‍ ഉണ്ടായിട്ടില്ലെന്നു കാണാം. സൈലന്റ് ടൈബ്രേക്കറെന്ന നിയമാണ് ഇതിനു കാരണം.
2010 മുതല്‍ ലേലത്തില്‍ ഈ നിയമം ഉള്‍പ്പെടുത്തിയിട്ടുണ്ട്. വ്യത്യസ്ത സാഹചര്യങ്ങളില്‍ വിവിധ ഫ്രാഞ്ചൈസികള്‍ ഈ നിയമം ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. കരെണ്‍ പൊള്ളാര്‍ഡ്, രവീന്ദ്ര ജഡേജ, ഷെയ്ന്‍ ബോണ്ട് എന്നീ താരങ്ങളെല്ലാം ഈ തരത്തില്‍ ടീമിലേക്കു വന്നവരാണ്.

ഈ നിയമം പ്രാബല്യത്തില്‍ വരിക ഒരു ഫ്രാഞ്ചൈസിയുടെ പഴ്‌സിലുള്ള മുഴുവന്‍ പണവും കാലിയാവുമ്പോഴാണ്. അതുകൊണ്ടു തന്നെ ലേലത്തിന്റെ അവസാനത്തിലേക്കു മാത്രമേ ഈ നിയമം ടീമുകള്‍ക്കു ഉപയോഗിക്കേണ്ടി വരികയും ചെയ്യാറുള്ളൂ. ഒരു ഫ്രാസൈിയുടെ അവസാനത്തെ ബിഡ് മറ്റൊരു ടീമിന്റേതിന് ഒപ്പമെത്തുമ്പോഴാണ് സൈലന്റ് ടൈബ്രേക്കര്‍ പ്രയോജനപ്പെടുക. ഇങ്ങനെ വരുമ്പോള്‍ ഒരു ടീമിന്റെ പക്കല്‍ ഇനിയും മുടക്കാന്‍ പഴ്‌സില്‍ പണം ബാക്കിയില്ലാതെ വരുമ്പോള്‍ അവര്‍ക്കു സൈലന്റ് ടൈബ്രേക്കര്‍ ഉപയോഗിക്കാം.

ഇത്തരമൊരു സാഹചര്യ വരുമ്പോള്‍ രണ്ടു ഫ്രാഞ്ചൈസികളും താരത്തിനു വേണ്ടി മുടക്കാന്‍ ഉദ്ധേശിക്കുന്ന തുക എത്രയാണെന്നു രേഖാമൂലം സമര്‍പ്പിക്കും. തുക എത്രയായിരിക്കുമെന്നു ഫ്രാഞ്ചൈസികള്‍ പരസ്യപ്പെടുത്തില്ല. നേരത്തേ ടൈ ആയ തുകയേക്കാള്‍ എത്ര രൂപ അധികമായി താരത്തിനു വേണ്ടി ചെലവഴിക്കാന്‍ തയ്യാറെന്നായിരിക്കും ഫ്രാഞ്ചൈസി എഴുതി അറിയിക്കുക.
സൈലന്റ് ടൈബ്രേക്കറില്‍ ഒരു ഫ്രാഞ്ചൈസിക്കു മുടക്കാന്‍ സാധിക്കുന്ന തുകയ്ക്കു നിയന്ത്രണമില്ല.

ഇത്തരത്തില്‍ അധികമായി ചെലവഴിക്കുന്ന തുക ബിസിസിഐയ്്ക്കാണ് ലഭിക്കുക. അതായത് അധികമായി ഒരു ഫ്രാഞ്ചൈസി മുടകുന്ന പണം ആ കളിക്കാരനു ലഭിക്കില്ലെന്നര്‍ഥം. സെലന്റ് ടൈബ്രേക്കറില്‍ സമര്‍പ്പിച്ച തുകയും ടൈ ആവുകയാണെങ്കില്‍ ഇതേ നടപടിക്രമം വീണ്ടും ആവര്‍ത്തിക്കും. ടൈ അവസാനിക്കുന്നതു വരെ ഇതു തുടരുകയും ചെയ്യും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications