Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഒരൊറ്റ ഓവറിലൂടെ റോയല്‍സിന്റെ ഹീറോ, ആരാണ് കുല്‍ദീപ് സെന്‍?

ഐപിഎല്ലിന്റെ 15ാം സീസണിലൂടെ പുതിയൊരു താരോദയം കൂടിയുണ്ടായിരിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ കുല്‍ദീപ് സെന്നാണ് അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഉജ്ജ്വല പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെട്ടത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായി ഞായറാഴ്ച രാത്രി നടന്ന ത്രില്ലറില്‍ റോയല്‍സിനു മൂന്നു റണ്‍സിന്റെ നാടകീയ വിജയം സമ്മാനിച്ചത് കുല്‍ദീപായിരുന്നു.

ഒരൊറ്റ ഓവറിലൂടെ രാജസ്ഥാനെ ജയിപ്പിച്ചു യുവ താരം കുല്‍ദീപ് സെന്‍? | Oneindia Malayalam
1

15 റണ്‍സായിരുന്നു അവസാന ഓവറില്‍ ലഖ്‌നൗവിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. ക്രീസിലുള്ളത് അപകടകാരിയായ മാര്‍ക്കസ് സ്‌റ്റോയ്‌നിസും പേസര്‍ ആവേശ് ഖാനും. കളി റോയല്‍സില്‍ നിന്നും കൈവിട്ടുപോവുമോയെന്നു തോന്നിച്ച നിമിഷമായിരുന്നു ഇത്. പക്ഷെ കടുത്ത സമ്മര്‍ദ്ദത്തിനിടയിലും ഉജ്ജ്വലമായി ബൗള്‍ ചെയ്ത കുല്‍ദീപ് ആദ്യ നാലു ബോളില്‍ വിട്ടുകൊടുത്തത് ഒരു റണ്‍സ് മാത്രം.

2

തുടര്‍ന്നുള്ള രണ്ടു ബോളുകളില്‍ സ്‌റ്റോയ്‌നിസ് ബൗണ്ടറിയും സിക്‌സറുമടിച്ചെങ്കിലും അപ്പോഴേക്കും റോയല്‍സ് ജയിച്ചിരുന്നു. ഈ ഓവറില്‍ 11 റണ്‍സ് മാത്രമേ കുല്‍ദീപ് വിട്ടുകൊടുത്തുള്ളൂ. കളിയില്‍ നാലോവര്‍ ബൗള്‍ ചെയ്ത പേസര്‍ 35 റണ്‍സിനു ഒരു വിക്കറ്റുമെടുത്തിരുന്നു. അപകടകാരിയായ ദീപക് ഹൂഡയെയാണ് താരം ബൗള്‍ഡാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറെ പരിചയസമ്പത്തുള്ള ഒരു ബൗളറെപ്പോലെയായിരുന്നു കുല്‍ദീപ് ബൗള്‍ ചെയ്തത്. ഈ പ്രകടനത്തോടെ ഹീറോ പരിവേഷമാണ് താരത്തിനു ലഭിച്ചിരിക്കുന്നത്. കുല്‍ദീപിനെക്കുറിച്ച് കൂടുതലറിയാം.

3

ഈ സീസണിനു മുന്നോടിയായുള്ള മെഗാ ലേലത്തില്‍ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് കുല്‍ദീപ് സെന്നിനെ രാജസ്ഥാന്‍ റോയല്‍സ് വാങ്ങിയത്. ചില പ്രാദേശിക കോച്ചുമാരാണ് താരത്തിന്റെ കഴിവ് ആദ്യം കണ്ടെത്തിയത്. രാംപാല്‍ സെന്‍- ഗീത ദമ്പതികളുടെ അഞ്ചു മക്കളില്‍ മൂന്നാമത്തെയാളാണ് കുല്‍ദീപ്. നാട്ടില്‍ ഒരു ചെറിയ ബാര്‍ബര്‍ ഷാപ്പ് നടത്തുകയാണ് രാംപാല്‍. 10 വര്‍ഷങ്ങള്‍ക്കു മുമ്പ് വിന്ധ്യ ക്രിക്കറ്റ് അക്കാദമിയില്‍ (വിസിഎ) കളിച്ചുകൊണ്ടാണ് താരം ക്രിക്കറ്റിലേക്കു ചുവടുവച്ചത്. സാമ്പത്തികമായി അത്ര മികച്ചതായിരുന്നില്ല കുല്‍ദീപിന്റെ കുടുംബം. അതുകൊണ്ടു തന്നെ താരത്തിന്റെ കഴിവ് തിരിച്ചറിഞ്ഞ അക്കാദമി ഫീസ് ഒഴിവാക്കി കൊടുക്കുകയും ചെയ്തിരുന്നു.

4

2018ല്‍ കുല്‍ദീപ് സെന്‍ മധ്യപ്രദേശ് ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. അരങ്ങേറ്റ സീസണില്‍ പഞ്ചാബിനെതിരായ കളിയില്‍ ഒരിന്നിങ്‌സില്‍ അഞ്ചു വിക്കറ്റുകളെടുത്തതോടെയാണ് താരം ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. സീസണില്‍ 25 വിക്കറ്റുകളും കുല്‍ദീപിനു ലഭിച്ചു. മികച്ച ഔട്ട് സ്വിങറുകളെറിയാന്‍ മിടുക്കനാണ് താരം.

5

ബാറ്റിങിലും മോശമല്ലാത്ത സംഭാവന നല്‍കാന്‍ കുല്‍ദീപിനു കഴിയും. വമ്പന്‍ സിക്‌സറുകളടിക്കാനുള്ള പ്രഹരശേഷി താരത്തിനുണ്ട്. 135-140 കിമി വേഗതയിലാണ് കുല്‍ദീപ് സ്ഥിരമായി ബൗള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഏറ്റവും മികച്ച ബാറ്ററെപ്പോലും സര്‍പ്രൈസ് ചെയ്യിക്കാനുള്ള മിടുക്ക് താരത്തിനുണ്ട്. കുല്‍ദീപിന്റെ ഇന്‍ സ്വിങറുകളും ഔട്ട് സ്വിങറുകളും ഏതു മികച്ച ബാറ്റര്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

Story first published: Monday, April 11, 2022, 11:14 [IST]
Other articles published on Apr 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+