Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: കെകെആറിന്‍റെ ക്യൂട്ട് ഫാന്‍, ഇപ്പോള്‍ പലരും ആരതിയുടെ ഫാന്‍സ്!

ഐപിഎല്‍ മല്‍സരവേദികളില്‍ ഈ സീസണില്‍ കാണികള്‍ക്കു പ്രവേശനം അനുവദിച്ചതോടെ മല്‍സരങ്ങള്‍ കൂടുതല്‍ ആവേശകരമായി മാറിയിരിക്കുകയാണ്. ഒപ്പം സുന്ദരികളായ ഫാന്‍സിന്റെ സാന്നിധ്യവും മല്‍സരത്തിന്റെ കൊഴുപ്പ് കൂട്ടിയിട്ടുണ്ട്. മല്‍സരം കവര്‍ ചെയ്യാനെത്തുന്ന ക്യാമറാമാന്‍മാരുടെ ക്യാമറാക്കണ്ണുകള്‍ പലപ്പോഴും ഗാലറിയിലെ സുന്ദരികളായ ഫാന്‍സിന്റെ മുഖത്താണ് പതിയാറുള്ളത്. ഇവരില്‍ ചിലരുടെ മുഖം വീണ്ടും വീണ്ടും സ്‌ക്രീനില്‍ തെളിയുകയും ചെയ്യും. ഇത്തരത്തില്‍ ക്യാമറാമാന്‍മാര്‍ കാരണം പ്രശസ്തരായ ചില ഫാന്‍സിനെയും നമുക്ക് മുന്‍ സീസണുകളെടുത്താന്‍ കാണാന്‍ കഴിയും.

1

ഈ സീസണിലും അത്തരമൊരു സുന്ദരിയായ ആരാധിക ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ഞായറാഴ്ച വൈകീട്ട് ഡല്‍ഹി ക്യാപ്പിറ്റല്‍സും കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സും തമ്മിലുള്ള മല്‍സരത്തിനിടെയായിരുന്നു സംഭവം. മുംബൈയിലെ ബ്രാബണ്‍ സ്റ്റേഡിയത്തില്‍ കെകെആര്‍ ടീമിനെ പിന്തുണച്ചു കൊണ്ടു വന്ന ആരാധികയുടെ പേര് ആരതി ബേദിയെന്നാണ്.

2

ആരതി ബേദി വെറുമൊരു ഫാന്‍ മാതമല്ല നടി കൂടിയാണെന്നതാണ് ശ്രദ്ധേയമായ കാര്യം. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലുള്ള മല്‍സരത്തിനു മുമ്പ് 30,000 ഫോളോവേഴ്‌സായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ ഇവര്‍ക്കുണ്ടായിരുന്നത്. എന്നാല്‍ ഈ മല്‍സരം കഴിഞ്ഞതോടെ ആരതിയുടെ ആരാധകരുടെ എണ്ണം കുത്തനെ ഉയര്‍ന്നു. ഒറ്റയടിക്കു ഫോളോവേഴ്‌സിന്റെ എണ്ണം 46,000ത്തില്‍ എത്തിയിരിക്കുകയാണ്.

3

ഞായറാഴ്ച കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലുള്ള മല്‍സരത്തിനിടെ ആരതി ബേദി തന്റെ ഇന്‍സ്റ്റഗ്രാം ഹാന്റിലില്‍ മൂന്നു സ്റ്റോറികളിട്ടിരുന്നു. കെകെആര്‍ ടീമിനെ പിന്തുണച്ചുകൊണ്ടുള്ളവയായിരുന്നു ഇവയെല്ലാം. ഒരുപാട് പരസ്യ ചിത്രങ്ങളില്‍ നേരത്തേ ആരതി അഭിനയിച്ചിട്ടുണ്ട്. ഐസിഐസിഐ ബാങ്ക്, വിഎല്‍സിസി, വൈല്‍ഡ്‌സ്‌റ്റോ്ണ്‍, ഹിമാലയ പേഴ്‌സനല്‍ കെയര്‍, കിങ്ഫിഷര്‍, നെസ്ലേ, ഓല കാബ്‌സ്, സ്ട്രീക്‌സ്, ക്ലാര്‍ക്ക് ഗാബ്ള്‍, സെന്റര്‍ ഫ്രഷ് തുടങ്ങിയ പരസ്യങ്ങളിലാണ് ആരതി അഭിനയിച്ചിട്ടുള്ളത്.

4

അഭിനയത്തോടൊപ്പം നൃത്തവും ആരതി ബേദിയുടെ മറ്റൊരു പാഷനാണ്. കൂടാതെ ലോകം മുഴുവന്‍ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്ന യാത്രാസ്‌നേഹിയും കൂടിയാണ് ഇവര്‍. ലണ്ടന്‍, തായ്‌ലാന്‍ഡ്, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍ എന്നീവിടങ്ങളെല്ലാം ആരതി സന്ദര്‍ശിച്ചു കഴിഞ്ഞു. ഇവയെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ഇവര്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

5

ഐസ്‌ക്രീമാണ് ആരതിയുട മറ്റൊരു വീക്ക്‌നെസ്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇറ്റലിയിലെ പ്രശസ്തമായ ഗലെറ്റേറിയ സാന്റ ട്രിനിറ്റ ഐസ്‌ക്രീം ഷോപ്പില്‍ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ ഇവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. മൃഗസ്‌നേഹിയും കൂടിയാണ് ഇവര്‍. ഫ്യുജെന്നു പേരുള്ള ഒരു പൂച്ചയെ ആരതി വളര്‍ത്തുന്നുണ്ട്. തന്റെ കുടുംബത്തിലെ ഏറ്റവും സുന്ദരിയായ അംഗമെന്നാണ് പൂച്ചയെ ഇവര്‍ വിശേഷിപ്പിക്കുന്നത്.

Story first published: Monday, April 11, 2022, 17:26 [IST]
Other articles published on Apr 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+