Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ക്യാപ്റ്റനായി കസറിയാല്‍ കാത്തിരിക്കുന്നത് ഇന്ത്യന്‍ നായകസ്ഥാനം! ഇതാ മൂന്നു പേര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി ക്യാപ്റ്റനാവാനിടയുള്ള ചില താരങ്ങള്‍ വരാനിരിക്കുന്ന ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികളെ നയിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ നായകരെന്ന നിലയില്‍ ഇവര്‍ക്കു തങ്ങളുടെ ടീമിനെ എത്രത്തോളം മുന്നോട്ടു കൊണ്ടപോവാന്‍ സാധിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ബിസിസിഐയും സെലക്ടര്‍മാരുമെല്ലാം ഇവരുടെ ക്യാപ്റ്റന്‍സി സൂക്ഷ്മമായി വീക്ഷിക്കുമെന്നുറപ്പാണ്.

1

നിലവില്‍ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ടീമിനെ മൂന്നു ഫോര്‍മാറ്റുകളിലും നയിച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെയാണ് വിരാട് കോലിയില്‍ നിന്നും അദ്ദേഹം ടീമിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തത്. പക്ഷെ ഒന്നോ, രണ്ടോ വര്‍ഷം മാത്രമേ രോഹിത് ക്യാപ്റ്റന്‍ സ്ഥാനത്തു തുടരാനിടയുള്ളൂ. കാരണം അദ്ദേഹത്തിന് 34 വയസ്സായിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ ഭാവി ക്യാപ്റ്റനെ ഇന്ത്യ കണ്ടുവയ്‌ക്കേണ്ട സമയമാണിത്. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തേണ്ട ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍മാരാവാനിടയുള്ള താരങ്ങള്‍ ആരൊക്കെയാണെന്നറിയാം.

കെഎല്‍ രാഹുല്‍ (ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്)

കെഎല്‍ രാഹുല്‍ (ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്)

ഇന്ത്യന്‍ ടീമിന്റെ പുതിയ വൈസ് ക്യാപ്റ്റനായി അടുത്തിടെ മാറിയ താരമാണ് ഓപ്പണര്‍ കെഎല്‍ രാഹുല്‍. സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യയെ ഒരു ടെസ്റ്റിലും മൂന്ന് ഏകദിനങ്ങളിലും അദ്ദേഹം നയിക്കുകയും ചെയ്തിരുന്നു. ഐപിഎല്ലിന്റെ 15ാം സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റനാണ് രാഹുല്‍. ഇത്തവണ ടൂര്‍ണമെന്റില്‍ അരങ്ങേറാന്‍ പോവുന്ന ഫ്രാഞ്ചൈസി കൂടിയാണ് എല്‍എസ്ജി.
കഴിഞ്ഞ രണ്ടു സീസണുകളിലും പഞ്ചാബ് കിങ്‌സിനെ നയിച്ചത് രാഹുലായിരുന്നു. പക്ഷെ രണ്ടു തവണയും ടീമിനെ പ്ലേഓഫിലെത്തിക്കാന്‍ അദ്ദേഹത്തിനായില്ല. പഞ്ചാബിലെ മോശം പ്രകടനനത്തിന് ഇത്തവണ ലഖ്‌നൗവിനൊപ്പം പ്രായശ്ചിത്തം ചെയ്യാനായിരിക്കും രാഹുലിന്റെ ശ്രമം.

3

ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയിലും ദയനീയ റെക്കോര്‍ഡാണ് അദ്ദേഹത്തിന്റേത്. ഇതുവരെ നയിച്ച നാലു മല്‍സരങ്ങളിലും ടീം പരാജയപ്പെട്ടിരുന്നു. ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയില്‍ രാഹുലിന്റെ വിജയശരാശരി 44 ശതമാനം മാത്രമാണ്. പഞ്ചാബിനെ 27 കളികളിലാണ് അദ്ദേഹം നയിച്ചത്. ഇതില്‍ 12 എണ്ണത്തില്‍ ടീം വിജയിച്ചപ്പോള്‍ 15 എണ്ണത്തില്‍ തോല്‍ക്കുകയും ചെയ്തു. ലഖ്‌നൗ ടീമില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഫ്‌ളോപ്പായാല്‍ അതു ഇന്ത്യന്‍ ക്യാപ്റ്റനാവുകയെന്ന അദ്ദേഹത്തിന്റെ മോഹങ്ങള്‍ക്കു മങ്ങലേല്‍പ്പിച്ചേക്കും.

ശ്രേയസ് അയ്യര്‍ (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്)

ശ്രേയസ് അയ്യര്‍ (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്)

ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വരാനിടയുള്ള മറ്റൊരു താരമാണ് മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍. നേരത്തേ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിന്റെ മാത്രം ഭാഗമായിരുന്ന അദ്ദേഹം ഇപ്പോള്‍ ടെസ്റ്റിലും സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ ശ്രേയസിനെ ഭാവി നായകസ്ഥാനത്തേക്കു പരിഗണിക്കാനും സാധ്യതയുണ്ട്. ഐപിഎല്ലിന്റെ പുതിയ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെയാണ് അദ്ദേഹം നയിക്കുന്നത്. ഇതാദ്യമായിട്ടാണ് ശ്രേയസ് കെകെആറിന്റെ ഭാഗമായത്.
കഴിഞ്ഞ സീസണ്‍ വരെ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഭാഗമായിരുന്നു അദ്ദേഹം.

5

2020ലെ ടൂര്‍ണമെന്റില്‍ ഡിസിയെ ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിച്ചതോടെയാണ് ശ്രേയസിന്റെ നേതൃമികവ് ശ്രദ്ധിക്കപ്പെടുന്നത്. ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോടു ഡിസി തോല്‍ക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ പരിക്കു കാരണം ശ്രേയസിനു വിട്ടുനില്‍ക്കേണ്ടി വന്നതോടെ റിഷഭ് പന്ത് താല്‍ക്കാലിക നായകനാവുകയായിരുന്നു. സീസണിന്റെ രണ്ടാംപകുതിയില്‍ ശ്രേയസ് ഫിറ്റ്‌നസ് വീണ്ടെടുത്ത് കെകെആറിലേക്കു തിരിച്ചുവന്നെങ്കിലും റിഷഭിനെ നായകസ്ഥാനത്തു നിന്നും ഡിസി മാറ്റിയില്ല. ഇതോടെ സീസണിനു ശേഷം ടീം വിടാന്‍ ആഗ്രഹിക്കുന്നതായി ശ്രേസ് ഡിസിയെ അറിയിക്കുകയായിരുന്നു. ഇത്തവണ കെകെആറിനെ അദ്ദേഹം കിരീടത്തിലേക്കു നയിക്കുകയാണെങ്കില്‍ അത് ഏറ്റവുമധികം ഷോക്കായി മാറുക ഡിസിക്കായിരിക്കും.

റിഷഭ് പന്ത് (ഡല്‍ഹി ക്യാപ്പിറ്റല്‍സ്)

റിഷഭ് പന്ത് (ഡല്‍ഹി ക്യാപ്പിറ്റല്‍സ്)

ഇതിഹാസ താരം എംഎസ് ധോണിക്കു ശേഷം ഇന്ത്യയുടെ അടുത്ത വിക്കറ്റ് കീപ്പര്‍ ക്യാപ്റ്റനായി മാറാനിടയുള്ള താരമാണ് റിഷഭ് പന്ത്. പ്രായം റിഷഭിനു ഏറ്റവും വലിയ പ്ലസ് പോയിന്റാണ്. മൂന്നു ഫോര്‍മാറ്റുകളിലും ഒരുപോലെ അഗ്രസീവായിട്ടുള്ള ബാറ്ററും കളിക്കളത്തില്‍ വളരെ കൂളായിട്ടുള്ള താരവുമാണ് റിഷഭ്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തുടര്‍ച്ചയായി രണ്ടാം സീസണിലും നയിക്കുന്നതിന്റെ ത്രില്ലിലാണ് താരം.

7

കഴിഞ്ഞ സീസണില്‍ ശ്രേയസ് അയ്യര്‍ക്കു പകരം താല്‍ക്കാലിക ക്യാപ്റ്റനായി വന്ന റിഷഭ് മികച്ച ക്യാപ്റ്റന്‍സിയിസൂടെ ഈ സ്ഥാനം സ്ഥിരപ്പെടുത്തുകയായിരുന്നു. ലീഗ് ഘട്ടത്തില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തായിരുന്നു ഡിസി പ്ലേഓഫിലേക്കു കുതിച്ചത്. പക്ഷെ പ്ലേഓഫില്‍ തോറ്റു പുറത്താവേണ്ടി വരികയായിരുന്നു. എങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ റിഷഭിന്റെ പല നീക്കങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത്തവണയും ഐപിഎല്ലില്‍ ഡിസിയുടെ ക്യാപ്റ്റമെന്ന നിലയില്‍ തിളങ്ങാനായാല്‍ ഇന്ത്യന്‍ നായകസ്ഥാനത്തേക്കു വരാനുള്ള അദ്ദേഹത്തിന്റെ സാധ്യതകള്‍ വര്‍ധിക്കുമെന്നുറപ്പാണ്.

Story first published: Monday, March 21, 2022, 12:05 [IST]
Other articles published on Mar 21, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+