Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഓറഞ്ച് ക്യാപ്പ് ആരു നേടും? ഇവരിലൊരാളെ ഉറപ്പിക്കാം

ഐപിഎല്ലിന്റെ 15ാം സീസണിലെ റണ്‍ മെഷീന്‍ ആരാവും? ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. സീസണില്‍ ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്ത് ഓറഞ്ച് ക്യാപ്പ് ആരു സ്വന്തമാക്കുമെന്നത് പ്രവചിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. കാരണം ഒരുപിടി മികച്ച ബാറ്റര്‍മാരെ വിവിധ ഫ്രാഞ്ചൈസികളോടൊപ്പം നമുക്ക് കാണാന്‍ സാധിക്കും. മുന്‍ സീസണിനെ അപേക്ഷിച്ച് പുതിയ രണ്ടു ഫ്രാഞ്ചൈസികള്‍ കൂടി ഇത്തവണ ലീഗിന്റെ ഭാഗമാവുന്നതനാല്‍ ഓറഞ്ച് ക്യാപ്പിനായുള്ള പോര് മുറുകുമെന്നുറപ്പാണ്.

വരാനിരിക്കുന്ന സീസണില്‍ കൂടുതല്‍ റണ്‍സുമായി ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കാന്‍ ഏറ്റവുമധികം സാധ്യതയുള്ള അഞ്ചു ബാറ്റര്‍മാര്‍ ആരൊക്കെയായിരിക്കുമെന്നു നമുക്കു പരിശോധിക്കാം.

 കെഎല്‍ രാഹുല്‍

കെഎല്‍ രാഹുല്‍

2020ലെ ഐപിഎല്ലിലെ ഓറഞ്ച് ക്യാപ്പിന്റെ അവകാശിയായ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുല്‍ 15ാം സീസണില്‍ പുതിയ ഫ്രാഞ്ചൈസിയുടെ ഭാഗമാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടിയാണ് അദ്ദേഹം കളിക്കുക. ടീമിന്റെ നായകനും രാഹുല്‍ തന്നെയാണ്.
2018ല്‍ പഞ്ചാബ് കിങ്‌സിലെത്തിയ ശേഷം എല്ലാ സീസണുകളിലും സ്ഥിരതയാര്‍ന്ന പ്രകടനമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. ഒരു സീസണിലൊഴികെ എല്ലാ സീസണിലും രാഹുല്‍ 600ന് മുകളില്‍ നേടുകയും ചെയ്തു.
ഇനി ലഖ്‌നൗവിലും തന്റെ റണ്‍വേട്ട തുടരാന്‍ തന്നെയായിരിക്കും രാഹുലിന്റെ ശ്രമം. മല്‍സരങ്ങള്‍ നടക്കുന്ന മുംബൈയിലെ പിച്ചുകള്‍ രാഹുലിന്റെ ബാറ്റിങിനു വളരെയധികം യോജിച്ചതുമാണ്.

ഇഷാന്‍ കിഷന്‍

ഇഷാന്‍ കിഷന്‍

ഇത്തവണത്തെ മെഗാ ലേലത്തിലെ ഏറ്റവും വില കൂടിയ താരമായ മുംബൈ ഇന്ത്യന്‍സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനാണ് ഓറഞ്ച് ക്യാപ്പ് നേടാന്‍ സാധ്യതയുള്ള മറ്റൊരാള്‍. കഴിഞ്ഞ സീസണില്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ഇശാനെ ലേലത്തില്‍ തിരികെ വാങ്ങാന്‍ 15.25 കോടി രൂപയാണ് മംബൈയ്ക്കു മുടക്കേണ്ടി വന്നത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഇഷാനുമായിരിക്കും പുതിയ സീസണില്‍ മുംബൈയ്ക്കു വേണ്ടി ഓപ്പണ്‍ ചെയ്യുകയെന്നുറപ്പായിരിക്കുകയാണ്. നേരത്തേ മുംബൈയ്ക്കു വേണ്ടി ഓപ്പണിങിലടക്കം പല പൊസിഷനുകളിലും താരം ബാറ്റ് ചെയ്തിട്ടുണ്ട്.

3

പക്ഷെ വരാനിരിക്കുന്ന സീസണില്‍ സൗത്താഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്ക് മുംബൈ ടീമിന്റെ ഭാഗമല്ലാത്തതിനാല്‍ ഈ റോള്‍ ഇഷാനായിരിക്കും. 2020ലെ ഐപിഎല്ലില്‍ മുംബൈയ്ക്കു വേണ്ടി താരം 516 റണ്‍സ് അടിച്ചെടുത്തിരുന്നു. അന്നു മധ്യനിരയിലായിരുന്നു ഇഷാന്‍ ബാറ്റ് ചെയ്തത്.

ഫഫ് ഡുപ്ലെസി

ഫഫ് ഡുപ്ലെസി

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകനും സൗത്താഫ്രിക്കയുടെ സ്റ്റാര്‍ ബാറ്ററുമായ ഫഫ് ഡുപ്ലെസിയാണ് ഈ ലിസ്റ്റിലെ മറ്റൊരു താരം. കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നാലാം കിരീട വിജയത്തില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിരുന്നു. 633 റണ്‍സാണ് ഡുപ്ലെസി വാരിക്കൂട്ടിയത്. രണ്ടു റണ്‍സ് വ്യത്യാസത്തില്‍ ടീമംഗമായ റുതുരാജ് ഗെയ്ക്വാദ് അന്നു അദ്ദേഹത്തെ പിന്തള്ളി ഓറഞ്ച് ക്യാപ്പ് കൈക്കലാക്കുകയായിരുന്നു.

5

പുതിയ സീസണില്‍ മുന്‍ നായകന്‍ വിരാട് കോലിയോടൊപ്പം ആര്‍സിബിയില്‍ ഡുപ്ലെസി ഓപ്പണറായി തന്നെ കളിക്കാനാണ് സാധ്യത. കഴിഞ്ഞ സീസണിലെ ഫോം ആര്‍സിബി നായകനെന്ന നിലയില്‍ ആവര്‍ത്തിക്കാനായാല്‍ ഓറഞ്ച് ക്യാപ്പ് അദ്ദേഹം നേടുമെന്നുറപ്പാണ്.

 റുതുരാജ് ഗെയ്ക്വാദ്

റുതുരാജ് ഗെയ്ക്വാദ്

നിലവിലെ ഓറഞ്ച് ക്യാപ്പിന്റെ അവകാശിയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓപ്പണറുമായ റുതുരാജ് ഗെയ്ക്വാദ് പുതിയ സീസീസണിലും ഇതു നിലനിര്‍ത്താനുള്ള സാധ്യ തള്ളാന്‍ കഴിയില്ല. മഹാരാഷ്ട്രയില്‍ നിന്നുള്ള താരത്തിന്റെ കരിയറില്‍ വഴിത്തിരിവായ സീസണായിരുന്നു കഴിഞ്ഞ തവണത്തേത്. 45.36 ശരാശരിയില്‍ 635 റണ്‍സാണ് റുതരാജ് അടിച്ചെടുത്തത്. കരിയറിലെ ആദ്യത്തെ ഐപിഎല്‍ സെഞ്ച്വറിയും അദ്ദേഹം നേടിയിരുന്നു.
ഐപിഎല്ലിനു ശേഷം ആഭ്യന്തര ക്രിക്കറ്റിലും താരം റണ്‍വേട്ട തുടര്‍ന്നിരുന്നു. വിജയ് ഹസാരെ ട്രോഫിയില്‍ ഏറ്റവുധികം റണ്ണെടുത്തത് റുതുരാജായിരുന്നു.

 ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരവും ഓപ്പണറുമായ ഡേവിഡ് വാര്‍ണറാണ് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കാനിടയുള്ള മറ്റൊരു ബാറ്റര്‍. നേരത്തേ മൂന്നു തവണ ഓറഞ്ച് ക്യാപ്പ് നേടിയിട്ടുള്ള താരമാണ് അദ്ദേഹം. എല്ലാം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടൊപ്പമായിരുന്നു. 2015, 17, 19 വര്‍ഷങ്ങളിലായിരുന്നു ഇത്.

8

കഴിഞ്ഞ സീസണിനു ശേഷം വാര്‍ണറെ എസ്ആര്‍എച്ച് കൈവിട്ടിരുന്നു. തുടര്‍ന്നു മെഗാ ലേലത്തില്‍ തന്റെ മുന്‍ ഫ്രാഞ്ചൈസിയായ ഡല്‍ഹി ക്യാപ്പിറ്റല്‍സിലേക്കു വാര്‍ണര്‍ മടങ്ങിയെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ യുവതാരം പൃഥ്വി ഷായായിരിക്കും ഡിസിയില്‍ അദ്ദേഹത്തിന്റെ ഓപ്പണിങ് പാര്‍ട്‌നര്‍. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന്റെ പേരില്‍ തന്റെ കാലം കഴിഞ്ഞുവെന്നു പരിഹസിച്ചവര്‍ക്കു ടി20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായാണ് വാര്‍ണര്‍ മറുപടി നല്‍കിയത്.

Story first published: Sunday, March 13, 2022, 16:40 [IST]
Other articles published on Mar 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+