IPL 2022:'ഇവരെ എന്തിന് കൈവിട്ടു ? ', ഹൈദരാബാദ് ഇന്നും ദുഖിക്കുന്നു, മൂന്ന് താരങ്ങള്‍ ഇതാ

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കരുത്തുറ്റ ടീമുകളിലൊന്നാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. 2016ലെ ചാമ്പ്യന്മാരായ ഹൈദരാബാദ് ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഏറ്റവും സ്ഥിരതയുള്ള ടീമുകളിലൊന്നാണ്. ഡേവിഡ് വാര്‍ണറിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഹൈദരാബാദ് കിരീടം നേടിയത്. വലിയ ആരാധക പിന്തുണ അവകാശപ്പെടാനാവില്ലെങ്കിലും എല്ലാ ആരാധകര്‍ക്കും ഇഷ്ടപ്പെട്ട ടീമുകളിലൊന്നാണ് ഹൈദരാബാദ്. അവസാന സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ടീം കാഴ്ചവെച്ചത്.

ഇത്തവണ മെഗാ ലേലത്തില്‍ ഹൈദരാബാദ് വലിയ താരങ്ങളെ ടീമിലെത്തിച്ചുവെന്ന് പറയാനാവില്ല. ടീമിന്റെ പദ്ധതികള്‍ പ്രകാരം ലേലത്തില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകാതിരുന്നതോടെ സഹ പരിശീലകന്‍ സ്ഥാനത്ത് നിന്ന് സൈമണ്‍ കാറ്റിച്ച് രാജിവെച്ചിരുന്നു. കെയ്ന്‍ വില്യംസന്‍ നയിക്കുന്ന ഹൈദരാബാദ് ഇത്തവണ അത്ഭുതം കാണിക്കുമെന്ന് കരുതാനാവില്ല. ടീമിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ചില താരങ്ങളെ ഒഴിവാക്കിയത് ടീമിനെ ഇന്നും സങ്കടപ്പെടുത്തുണ്ടെന്ന് വ്യക്തമാവും. അത്തരത്തില്‍ ഹൈദരാബാദ് വിട്ടുകളഞ്ഞതില്‍ ദുഖിക്കുന്ന താരങ്ങള്‍ ആരൊക്കെയാണെന്നറിയാം.

കെ എല്‍ രാഹുല്‍
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഏറ്റവും ദുഖിക്കുന്നത് കെ എല്‍ രാഹുലിനെ കൈവിട്ടതോര്‍ത്താവും. വിരാട് കോലിയെ ആര്‍സിബിയും രോഹിത് ശര്‍മയെ മുംബൈ ഇന്ത്യന്‍സും വളര്‍ത്തിക്കൊണ്ടുവന്നതുപോലെ ഹൈദരാബാദിന് വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കുന്ന താരമായിരുന്നു രാഹുല്‍. എന്നാല്‍ അവര്‍ രാഹുലില്‍ വിശ്വാസം അര്‍പ്പിച്ചില്ല. ഇന്ന് ടി20യില്‍ ഏറ്റവും മികച്ച റെക്കോഡുള്ള താരങ്ങളിലൊരാളാണ് രാഹുല്‍. 2014-15 സീസണില്‍ ഹൈദരാബാദിന്റെ ഭാഗമായിരുന്നു രാഹുല്‍. എന്നാല്‍ തൊട്ടടുത്ത സീസണില്‍ ആര്‍സിബി രാഹുലിനെ സ്വന്തമാക്കി. 2018ലെ മെഗാ ലേലത്തില്‍ പഞ്ചാബ് കിങ്‌സിലെത്തിയ രാഹുല്‍ മൂന്ന് വര്‍ഷം അവരുടെ നായകനായി. ഇത്തവണ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റനാണ്. സ്ഥിരതയോടെയുള്ള ബാറ്റിങ്ങുകൊണ്ട് വിസ്മയിപ്പിക്കുന്ന രാഹുലിനെ വിട്ടുകളഞ്ഞത് ഹൈദരാബാദിന്റെ വലിയ നഷ്ടങ്ങളിലൊന്നാണ്.

ജെപി ഡുമിനി
ദക്ഷിണാഫ്രിക്കയുടെ മുന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ജെപി ഡുമിനിയെ കൈവിട്ടതും ഹൈദരാബാദിന്റെ ചരിത്രത്തിലെ വലിയ നഷ്ടങ്ങളിലൊന്നാണ്. 2013 സീസണില്‍ ഹൈദരാബാദ് ബെഞ്ചിലിരുത്തിയ ഡുമിനിയെ 2014ല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി. 2014, 2015 സീസണില്‍ 400 ന് മുകളില്‍ റണ്‍സ് നേടാന്‍ ഡുമിക്ക് സാധിച്ചു. കൂടാതെ പന്തുകൊണ്ടും മികവ് കാട്ടി. ഐപിഎല്ലില്‍ ഭേദപ്പെട്ട റെക്കോഡുള്ള താരങ്ങളിലൊരാളാണ് ഡുമിനി. വേണ്ടവിധം ഹൈദരാബാദ് ഉപയോഗിക്കാതെ കൈവിട്ടുകളഞ്ഞ പ്രതിഭകളിലൊരാളാണ് ഡുമിനിയെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ഡേവിഡ് വാര്‍ണര്‍
ഓസീസ് വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറ ഹൈദരാബാദ് അവസാന സീസണോടെയാണ് ഒഴിവാക്കിയത്. ടീം മാനേജ്‌മെന്റുമായുള്ള അഭിപ്രായ ഭിന്നതയാണ് വാര്‍ണറുടെ പടിയിറക്കത്തില്‍ കലാശിച്ചത്. വമ്പന്‍ റെക്കോഡുകളുള്ള വാര്‍ണറെ കൈവിട്ട് കളഞ്ഞത് തീര്‍ച്ചയായും ഹൈദരാബാദിനെ നിരാശപ്പെടുത്തുന്ന കാര്യമാണ്. മൂന്ന് തവണ ഓറഞ്ച് ക്യാപ് നേടിയ ഏക താരമാണ് വാര്‍ണര്‍. 50 അര്‍ധ സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. ടീമിന്റെ ഏക കിരീടനേട്ടം വാര്‍ണറുടെ നായകത്വത്തിന് കീഴിലായിരുന്നുവെന്നതാണ് മറ്റൊരു കാര്യം. വാര്‍ണറെ വിട്ടുകളഞ്ഞതില്‍ ഹൈദരാബാദ് ദുഖിക്കുമെന്ന കാര്യം ഉറപ്പാണ്.

ഓയിന്‍ മോര്‍ഗന്‍
ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനെ കൈവിട്ടതും ഹൈദരാബാദിന്റെ ചരിത്രത്തിലെ മോശം തീരുമാനങ്ങളിലൊന്നായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രകടനം മികച്ചതല്ലെങ്കിലും കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പുവരെ നിര്‍ണ്ണായക പ്രകടനം നടത്താന്‍ കെല്‍പ്പുള്ള സൂപ്പര്‍ താരമായിരുന്നു മോര്‍ഗന്‍. 2015, 2016 സീസണില്‍ ഹൈദരാബാദിന്റെ ഭാഗമായിരുന്ന താരം ഭേദപ്പെട്ട പ്രകടനവും നടത്തി. 2021ല്‍ കെകെആറിനെ ഫൈനലിലേക്കെത്തിക്കാനും ക്യാപ്റ്റനെന്ന നിലയില്‍ മോര്‍ഗന് സാധിച്ചിരുന്നു. കുറച്ച് അവസരങ്ങള്‍ക്കൂടി മോര്‍ഗന് നല്‍കാമായിരുന്നുവെന്ന് ഹൈദരാബാദ് ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാവുമെന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications