Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: രാഹുലിന് പഞ്ചാബ് മടുത്തു! അടുത്ത സീസണില്‍ പുതിയ ടീമിലേക്ക്?

1

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റനും റണ്‍മെഷീനുമായ കെഎല്‍ രാഹുല്‍ അടുത്ത സീസണില്‍ മറ്റൊരു ഫ്രാഞ്ചൈസിയിലേക്കു മാറാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ക്രിക് ബസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2018ലെ മെഗാ ലേലത്തില്‍ പഞ്ചാബിലെത്തിയതു മുതല്‍ ടീമിന്റെ സ്ഥിരം റണ്‍വേട്ടക്കാരനാണ് അദ്ദേഹം. ടീമിനു കിരീടം നേടിക്കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ബാറ്റിങില്‍ പഞ്ചാബിന്റെ നട്ടെല്ലാണ് രാഹുല്‍. 2020ലാണ് അദ്ദേഹം ടീമിന്റെ ക്യാപ്റ്റനായി നിയമിക്കപ്പെടുന്നത്. പക്ഷെ പഞ്ചാബിനെ പ്ലേഓഫിലെത്തിക്കാനായില്ല. ഈ സീസണിലും പഞ്ചാബ് പ്ലേഓഫ് കാണാതെ പുറത്തായിരുന്നു.

പഞ്ചാബിനു വേണ്ടി ഇതുവരെ കളിച്ച നാലു സസീണുകളില്‍ മൂന്നു തവണയും രാഹുല്‍ 600ന് മുകളില്‍ റണ്‍സാണ് വാരിക്കൂട്ടിയത്. 2019ല്‍ മാത്രമേ അദ്ദേഹത്തിനു ഈ നേട്ടം കൈവരിക്കാനാവാതെ പോയിട്ടുള്ളൂ. സീസണില്‍ 593 റണ്‍സായിരുന്നു രാഹുലിന്റെ സമ്പാദ്യം. മിന്നുന്ന ഫോമിലുള്ള രാഹുലിനെ അടുത്ത സീസണിലും നിലനിര്‍ത്താന്‍ തന്നെയായിരിക്കും പഞ്ചാബ് ശ്രമിക്കുകയെന്നുറപ്പാണ്. എന്നാല്‍ ടീം വിടാന്‍ അദ്ദേഹം ആഗ്രഹിക്കുന്നതായാണ് വിവരം.

2

അടുത്ത സീസണിലെ ഐപിഎല്ലില്‍ പുതിയ രണ്ടു ഫ്രാഞ്ചൈസികള്‍ കൂടി വരാനിരിക്കുകയാണ്. അതുകൊണ്ടു തന്നെ മെഗാ താരലേലവും സീസണിനു മുമ്പ് നടക്കുന്നുണ്ട്. ഒന്നിലേറെ ഫ്രാഞ്ചൈസികള്‍ ഇതിനകം രാഹുലിനെ ടീമിലെത്തിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് സമീപിച്ചിട്ടുണ്ടെന്നാണ് വിവരം. പഞ്ചാബ് വിടുകയാണെങ്കില്‍ അദ്ദേഹത്തിനു അടുത്ത മെഗാ ലേലത്തില്‍ വന്‍ തുക തന്നെ ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

പുതിയ സീസണിലേ ലേലത്തിനു മുമ്പ് ഫ്രാഞ്ചൈസികളുടെ റീട്ടെന്‍ഷന്‍ പോളിസിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ബിസിസിഐ പുറത്തുവിട്ടില്ലില്ല. അതുകൊണ്ടു തന്നെ മെഗാ ലേലത്തിനു മുമ്പ് എത്ര പേരെ നിലനിര്‍ത്താമെന്ന കാര്യത്തിലും റൈറ്റ് ടു മാച്ച കാര്‍ഡിന്റെ (ആര്‍ടിഎം) കാര്യത്തിലും അവ്യക്തതയുണ്ട്. പഞ്ചാബ് കിങ്‌സ് ഈ സീസണിലും പ്ലേഓഫ് കാണാതെ പുറത്തായതിനു പിന്നാലെ രാഹുല്‍ ഐസിസിയുടെ ടി20 ലോകകപ്പിനായി ഇന്ത്യന്‍ ടീമിന്റെ ബയോ ബബ്‌ളിനൊപ്പം ചേര്‍ന്നിരിക്കുകയാണ്.

അതേസമയം, ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനു സഹായിക്കുന്നതിനു വേണ്ടി ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ ചില കളിക്കാരെ ഇന്ത്യന്‍ സംഘത്തോടൊപ്പം ചേര്‍ത്തേക്കും. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഫാസ്റ്റ് ബൗളറും വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പിന്റെ അവകാശിയുമായ ഹര്‍ഷല്‍ പട്ടേല്‍, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ കണ്ടെത്തലായി മാറിയ ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍. കൊല്‍ക്കത്തയുടെ തന്നെ യുവ പേസര്‍ ശിവം മാവി എന്നിവരാണ് ലോകകപ്പ് ടീമിനൊപ്പം ചേര്‍ന്നേക്കുകയെന്നാണ് വിവരം. സണ്‍റൈസേഴ്‌സ് ഹൈദാബാദിന്റെ അതിവേഗ ഫാസ്റ്റ് ബൗളര്‍ ഉമ്രാന്‍ മാലിക്കിനെ ഇതിനകം ലോകകപ്പിലെ നെറ്റ് ബൗളര്‍മാരില്‍ ഒരാളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സണിലെ ഐപിഎല്ലില്‍ ഏറ്റവും വേഗമേറി പന്തെറിഞ്ഞ ബൗളര്‍ കൂടിയാ് 21 കാരനായ ഉമ്രാന്‍.

Story first published: Monday, October 11, 2021, 22:29 [IST]
Other articles published on Oct 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+