Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'രാഹുലിന് ഒരു പ്രശ്‌നമുണ്ട്', ആ രീതി മാറണം, പോരായ്മ ചൂണ്ടിക്കാട്ടി മുന്‍ പാക് നായകന്‍

1

കറാച്ചി: ഇന്ത്യയുടെ ഭാവി നായകന്മാരായി പരിഗണിക്കുന്ന താരങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന താരങ്ങളിലൊരാളാണ് കെ എല്‍ രാഹുല്‍. ബാറ്റ്‌സ്മാനെന്ന നിലയില്‍ രാഹുലിന്റെ സ്ഥിരതയെ ചോദ്യം ചെയ്യുക പ്രയാസമാണെങ്കിലും ക്യാപ്റ്റനെന്ന നിലയിലെ രാഹുലിന്റെ പ്രകടനത്തിനെതിരേ ചോദ്യങ്ങള്‍ പലപ്പോഴും ഉയരാറുണ്ട്. ബൗളിങ് ചെയ്ഞ്ചിലും ഫീല്‍ഡ് വിന്യാസത്തിലും രാഹുലിന് പിഴക്കുന്നു. അതുകൊണ്ട് തന്നെ രാഹുലിനെ ക്യാപ്റ്റനാക്കുന്നത് ടീമിന് വലിയ ഗുണം ചെയ്‌തേക്കില്ല.

ഇത്തവണ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ നായകനായിരുന്ന രാഹുലിന് ടീമിനെ പ്ലേ ഓഫിലെത്തിക്കാന്‍ സാധിച്ചെങ്കിലും ക്യാപ്റ്റന്‍സി ബ്രില്യന്‍സൊന്നും അവകാശപ്പെടാനാവില്ല. ഐപിഎല്ലിലെ നായകനെന്ന നിലയിലെ രാഹുലിന്റെ പ്രകടനം ശരാശരിയെന്ന് മാത്രമാണ് പറയാനാവുക. രോഹിത് ശര്‍മയെപ്പോലെയോ വിരാട് കോലിയെപ്പോലെയോ ഇംപാക്ട് സൃഷ്ടിക്കുന്ന നായകനാവാന്‍ രാഹുലിന് സാധിക്കുന്നില്ല. ഇപ്പോഴിതാ രാഹുലിന് മികച്ച നായകനാവാന്‍ സാധിക്കില്ലെന്നും അതിന്റെ കാരണങ്ങളും ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ നായകന്‍ റാഷിദ് ലത്തീഫ്.

1

ദീര്‍ഘ സമയം ബാറ്റ് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ബാറ്റ്‌സ്മാനാണവന്‍. അധികം സാഹസികതയ്ക്ക് മുതിരാത്ത താരമാണെന്നാണ് ലത്തീഫ് പറഞ്ഞത്. 'ഇതിന് മുമ്പ് പഞ്ചാബ് കിങ്‌സിന്റെ നായകനായിരുന്നപ്പോള്‍ 15-18 ഓവറുകള്‍ വരെ രാഹുല്‍ ബാറ്റ് ചെയ്തിരുന്നു. അതുമൂലം ഗ്ലെന്‍ മാക്‌സ് വെല്ലിന് ലഭിച്ചിരുന്നത് രണ്ടോ മൂന്നോ പന്തുകള്‍ മാത്രമായിരുന്നു. അത് ടീമിന് നേട്ടമുണ്ടാക്കുന്നതല്ല. ഗെയ്ല്‍ അവസാന ഓവര്‍ വരെ ബാറ്റ് ചെയ്യുമ്പോഴുള്ള അവസ്ഥയല്ല രാഹുല്‍ ചെയ്യുമ്പോള്‍.

2

രാഹുല്‍ മികച്ചൊരു ബാറ്റ്‌സ്മാന്‍ ആണെന്നതില്‍ തകര്‍ക്കമില്ല. വിരാട് കോലിയും രോഹിത് ശര്‍മയും ഇഷാന്‍ കിഷനുമൊക്കെ പ്രയാസപ്പെട്ടപ്പോള്‍ സെഞ്ച്വറി നേടാന്‍ രാഹുലിനായി. ദീര്‍ഘ സമയം ബാറ്റ് ചെയ്യുകയെന്നത് ഉത്തരവാദിത്തമാണെന്നാണ് രാഹുല്‍ ചിന്തിക്കുന്നത്. രാഹുല്‍ രോഹിത്തിനെപ്പോലെയും കോലിയെപ്പോലെയുമല്ല. രാഹുല്‍ സവിശേഷനായ താരമാണ്. എന്നാല്‍ അല്‍പ്പം കൂടി മെച്ചപ്പെടാനുണ്ട്. അവന്‍ കൂടുതല്‍ ഡോട്ട് ബോളുകള്‍ കളിക്കുന്നു. അവന്റെ സ്‌കോര്‍ വലുതാകുമ്പോള്‍ പന്തുകളുടെ എണ്ണവും വലുതാകുന്നു. പഞ്ചാബിനായി കളിക്കുമ്പോഴും ഇതേ പ്രശ്‌നം രാഹുലിനുണ്ടായിരുന്നു'- ലത്തീഫ് പറഞ്ഞു.

3

ഇത്തവണ ലഖ്‌നൗവിനൊപ്പവും നന്നായി ബാറ്റ് ചെയ്യാന്‍ രാഹുലിനായി. എന്നാല്‍ റണ്‍റേറ്റ് ഉയര്‍ത്തി കളിക്കുന്നതില്‍ അദ്ദേഹം പിന്നോട്ടാണ്. പ്രധാനമായും അവസാന ഓവറുകള്‍. കൂടാതെ നിലയുറപ്പിക്കാന്‍ അദ്ദേഹത്തിന് കൂടുതല്‍ പന്തുകള്‍ വേണ്ടിവരുന്നു. ഇത് ടീമിനെയാകെ ബാധിക്കുന്ന അവസ്ഥയുണ്ട്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരമാണെങ്കിലും പലപ്പോഴും സാഹസിക ഷോട്ടുകള്‍ക്കൊന്നും രാഹുല്‍ ധൈര്യപ്പെടാറില്ല. ടീമിന്റെ അവസ്ഥക്കനുസരിച്ച് ബാറ്റ് ചെയ്യാന്‍ പലപ്പോഴും രാഹുലിന് സാധിക്കാറില്ല.
സ്ഥിരതയോടെ റണ്‍സ് നേടുന്ന താരമാണെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതില്‍ രാഹുല്‍ പരാജയം തന്നെയാണ്.

4

ഇത്തവണത്തെ ഐപിഎല്ലില്‍ 15 മത്സരത്തില്‍ നിന്ന് 616 റണ്‍സാണ് രാഹുല്‍ നേടിയത്. 51.33 എന്ന മികച്ച ശരാശരിയില്‍ കളിച്ച രാഹുലിന്റെ സ്‌ട്രൈക്കറേറ്റ് 135.38 ആണ്. രണ്ട് സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. എലിമിനേറ്ററില്‍ ആര്‍സിബിയോട് തോറ്റാണ് ലഖ്‌നൗ ഇത്തവണ പുറത്തായത്. ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് രാഹുലാണ്. അദ്ദേഹത്തിന്റെ നായകനായുള്ള കരിയറില്‍ നിര്‍ണ്ണായകമാവുന്ന പരമ്പരയാവും ഇത്.

Story first published: Wednesday, June 1, 2022, 11:09 [IST]
Other articles published on Jun 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+