Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: തകര്‍പ്പന്‍ ഫിഫ്റ്റി, ക്യാപ്റ്റന്‍മാരില്‍ രാഹുലിന് വമ്പന്‍ റെക്കോഡ്, കോലി രണ്ടാമത്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ ഫിഫ്റ്റിയുമായി തിരിച്ചുവരവ് അറിയിച്ചിരിക്കുകയാണ് ലഖ്‌നൗ നായകന്‍ കെ എല്‍ രാഹുല്‍. ആദ്യ രണ്ട് മത്സരത്തിലും നിരാശപ്പെടുത്തിയ രാഹുല്‍ ഹൈദരാബാദിനെതിരേ 68 റണ്‍സാണ് നേടിയത്. 50 പന്ത് നേരിട്ട് ആറ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയാണ് രാഹുലിന്റെ ഗംഭീര തിരിച്ചുവരവ്. നായകന്റെ ഇന്നിങ്‌സ് കാഴ്ചവെച്ച രാഹുല്‍ നായകന്മാരുടെ റെക്കോഡില്‍ ചരിത്ര കുതിപ്പാണ് നടത്തുന്നത്.

1

2020ന് ശേഷം കൂടുതല്‍ റണ്‍സ് നേടുന്ന നായകനെന്ന റെക്കോഡിലാണ് രാഹുല്‍ മറ്റുള്ളവരെയെല്ലാം പിന്നിലാക്കി കുതിക്കുന്നത്. ഇന്നത്തെ അര്‍ധ സെഞ്ച്വറി പ്രകടനം ഉള്‍പ്പെടെ 1404 റണ്‍സാണ് നായകനായി 2020ന് ശേഷം രാഹുല്‍ നേടിയത്. ലഖ്‌നൗവിനായി മൂന്ന് മത്സരം മാത്രം കളിച്ച താരം പഞ്ചാബ് കിങ്‌സിനൊപ്പമാണ് കൂടുതല്‍ മത്സരങ്ങളും കളിച്ചത്. രണ്ടാം സ്ഥാനത്തുള്ള മുന്‍ ആര്‍സിബി നായകന്‍ വിരാട് കോലിയുടെ പേരില്‍ 871 റണ്‍സാണുള്ളത്. അവസാന സീസണോടെ നായകസ്ഥാനം ഒഴിഞ്ഞതിനാല്‍ ഈ റെക്കോഡില്‍ ഇനി കോലിക്ക് രാഹുലിന് വെല്ലുവിളി ഉയര്‍ത്താനാവില്ല.

1

ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്ത് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണ്. അഞ്ച് തവണ മുംബൈയെ കിരീടം ചൂടിച്ചിട്ടുള്ള രോഹിത് 2020ന് ശേഷം നേടിയത് 764 റണ്‍സാണ്. ഇത്തവണ പ്രതീക്ഷിച്ച തുടക്കമല്ല മുംബൈക്ക് ലഭിച്ചിരിക്കുന്നത്. ആദ്യ രണ്ട് മത്സരവും ടീം തോറ്റു. അവസാന സീസണിലും നിരാശപ്പെടുത്തിയ മുംബൈ ശക്തമായ തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്നത്. മുന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണറാണ് ഈ റെക്കോഡില്‍ നാലാം സ്ഥാനത്ത്. 741 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.

1

2021 സീസണിന്റെ പാതിയില്‍ നായകസ്ഥാനം നഷ്ടപ്പെട്ട വാര്‍ണര്‍ ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമാണ്. നായകസ്ഥാനം നിലവില്‍ വാര്‍ണര്‍ക്കില്ലാത്തതിനാല്‍ ഈ റെക്കോഡില്‍ രാഹുലിന് വെല്ലുവിളി ഉയര്‍ത്താന്‍ വാര്‍ണര്‍ക്കുമാവില്ല. ഇന്നത്തെ പ്രകടനത്തോടെ ഇന്ത്യന്‍ താരങ്ങളിലെ കൂടുതല്‍ അര്‍ധ സെഞ്ച്വറിക്കാരുടെ റെക്കോഡില്‍ പേരു ചേര്‍ക്കാനും രാഹുലിനായി.

1

ടി20യില്‍ കൂടുതല്‍ ഫിഫ്റ്റി നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്തേക്കെത്തിയിരിക്കുകയാണ് രാഹുല്‍. രാഹുലിന്റെ 50ാം ടി20 ഫിഫ്റ്റിയായിരുന്നു ഇത്. വിരാട് കോലി (75), രോഹിത് ശര്‍മ (69), ശിഖര്‍ ധവാന്‍ (63), ഗൗതം ഗംഭീര്‍ (53), സുരേഷ് റെയ്‌ന (51) എന്നിവരാണ് ഈ റെക്കോഡില്‍ രാഹുലിന് മുന്നിലുള്ളത്.

Story first published: Monday, April 4, 2022, 22:24 [IST]
Other articles published on Apr 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+