Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: രാജകീയം രാഹുല്‍, 100ാം മത്സരത്തില്‍ സെഞ്ച്വറി, മറ്റാര്‍ക്കുമില്ലാത്ത റെക്കോഡ്, എല്ലാമറിയാം

1

മുംബൈ: മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെ കൈയടി നേടിയിരിക്കുകയാണ് കെ എല്‍ രാഹുല്‍ (103*). തന്റെ 100ാം മത്സരത്തിനിറങ്ങിയ രാഹുല്‍ സെഞ്ച്വറിയോടെ മത്സരം അവിസ്മരണീയമാക്കിയിരിക്കുകയാണ്. 60 പന്തുകള്‍ നേരിട്ട് 9 ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 171.66 സ്‌ട്രൈക്കറേറ്റിലായിരുന്നു രാഹുലിന്റെ വെടിക്കെട്ട്. ഇത്തവണ രണ്ട് തവണ ഗോള്‍ഡെക്ക് ആയപ്പോള്‍ വിമര്‍ശിച്ചവര്‍ ഏറെയായിരുന്നെങ്കിലും അവരുടെയെല്ലാം മുന്നിലൂടെ രാജകീയമായ തിരിച്ചുവരവാണ് രാഹുല്‍ നടത്തിയിരിക്കുന്നത്.

1

100ാം ഐപിഎല്‍ മത്സരത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യത്തെ താരമെന്ന റെക്കോഡ് രാഹുല്‍ സ്വന്തം പേരിലാക്കിയിരിക്കുകയാണ്. 100ാം മത്സരത്തിന്റെ സമ്മര്‍ദ്ദമില്ലെങ്കിലും നായകനെന്ന നിലയിലെ വലിയ ഉത്തരവാദിത്തത്തില്‍ നിന്ന് ഇത്രയും മികച്ച സെഞ്ച്വറി പ്രകടനം നടത്തുന്നത് തീര്‍ച്ചയായും പ്രശംസ അര്‍ഹിക്കുന്നു. മുംബൈ ഇന്ത്യന്‍സിനെതിരേ ബ്രാബോണില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരം മാത്രമാണ് രാഹുല്‍. ഇതിന് മുമ്പ് 2010ല്‍ രാജസ്ഥാന്‍ റോയല്‍സിനായി യൂസഫ് പഠാനാണ് സെഞ്ച്വറി നേടിയത്.

ഐപിഎല്ലില്‍ രാഹുല്‍ നേടുന്ന മൂന്നാമത്തെ സെഞ്ച്വറിയാണിത്. ഇതോടെ ഐപിഎല്ലിലെ സെഞ്ച്വറി വേട്ടക്കാരില്‍ നാലാം സ്ഥാനത്തേക്കെത്താന്‍ രാഹുലിനായി. മൂന്ന് സെഞ്ച്വറിയുമായി സഞ്ജു സാംസണും നാലാം സ്ഥാനം പങ്കിടുന്നുണ്ട്. ആറ് സെഞ്ച്വറിയുമായി ക്രിസ് ഗെയ്ല്‍ തലപ്പത്ത് നില്‍ക്കുമ്പോള്‍ വിരാട് കോലി (5), ഡേവിഡ് വാര്‍ണര്‍ (4), ഷെയ്ന്‍ വാട്‌സന്‍ (4) എന്നിവരാണ് പിന്നാലെയുള്ളത്. ലഖ്‌നൗവിന്റെ നായകനായ ശേഷമുള്ള ആദ്യ സീസണില്‍ത്തന്നെ നായകനെന്ന നിലയില്‍ രാഹുലിന് സെഞ്ച്വറി പ്രകടനം നടത്താനായി.

1

മുംബൈ ഇന്ത്യന്‍സിനെതിരേ എന്നും മികച്ച റെക്കോഡുള്ള താരമാണ് രാഹുല്‍. 68*, 20, 94, 71*, 100*, 17, 77, 60*, 21, 103* എന്നിങ്ങനെയാണ് രാഹുലിന്റെ സ്‌കോര്‍. കൃത്യമായി പറഞ്ഞാല്‍ 15 മത്സരത്തില്‍ നിന്ന് 76.40 ശരാശരിയില്‍ 764 റണ്‍സ്. അഞ്ച് അര്‍ധ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും നേടിയ രാഹുലിന്റെ പേരില്‍ 132.63 എന്ന ഭേദപ്പെട്ട സ്‌ട്രൈക്കറേറ്റുമുണ്ട്.

1

മുംബൈയുടെ ബൗളിങ് നിരയുടെ ദൗര്‍ബല്യവും രാഹുല്‍ നന്നായി മുതലാക്കി. രാഹുല്‍ ടീമിന്റെ വിജയത്തിനായി കളിക്കാതെ ഓറഞ്ച് ക്യാപ്പിനായി കളിക്കുന്ന താരമാണെന്ന് ആക്ഷേപം പലരും ഉന്നയിക്കാറുണ്ട്. എന്നാല്‍ ഇവര്‍ക്കെല്ലാം കൃത്യമായി പ്രകടനംകൊണ്ട് രാഹുല്‍ മറുപടി പറയുന്നു. ഇന്ത്യന്‍ ടീമിനും വലിയ പ്രതീക്ഷ നല്‍കുകയാണ് രാഹുല്‍. ഈ സീസണിലെ ഐപിഎല്ലിലെ രണ്ടാമത്തെ സെഞ്ച്വറി പ്രകടനമാണ് രാഹുലിന്റേത്. രാജസ്ഥാന്റെ ജോസ് ബട്‌ലര്‍ നേരത്തെ മുംബൈക്കെതിരേ തന്നെ സെഞ്ച്വറി നേടിയിരുന്നു. ഇതിനോടകം രണ്ട് സെഞ്ച്വറി പ്രകടനം മുംബൈക്കെതിരേ നടന്നു എന്നതില്‍ നിന്ന് തന്നെ ടീമിന്റെ ബൗളിങ് നിരയുടെ ദൗര്‍ബല്യം എടുത്തുകാട്ടുന്നു.

1

100 മത്സരത്തില്‍ നിന്ന് 3508 റണ്‍സ് രാഹുല്‍ ഇതിനോടകം നേടിക്കഴിഞ്ഞു. 47,41 എന്ന മികച്ച ശരാശരിയും 136.87 എന്ന ഭേദപ്പെട്ട സ്‌ട്രൈക്കറേറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. മൂന്ന് സെഞ്ച്വറിയോടൊപ്പം 28 അര്‍ധ സെഞ്ച്വറിയും രാഹുലിന്റെ പേരിലുണ്ട്. 300 ഫോറും 144 സിക്‌സുമാണ് രാഹുല്‍ പറത്തിയത്.

Story first published: Saturday, April 16, 2022, 17:58 [IST]
Other articles published on Apr 16, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+