For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: 'രാജകീയം രാഹുല്‍', വീണ്ടും സെഞ്ച്വറി, കോലിക്ക് തൊട്ടടുത്ത്, എല്ലാം അറിയാം

മുംബൈക്കെതിരേ തന്നെ സീസണിലെ ആദ്യ സെഞ്ച്വറി നേടിയ രാഹുല്‍ മുംബൈക്കെതിരായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടി ഞെട്ടിച്ചിരിക്കുകയാണ്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ രണ്ടാം സെഞ്ച്വറി നേടി കെ എല്‍ രാഹുല്‍. മുംബൈക്കെതിരേ തന്നെ സീസണിലെ ആദ്യ സെഞ്ച്വറി നേടിയ രാഹുല്‍ മുംബൈക്കെതിരായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടി ഞെട്ടിച്ചിരിക്കുകയാണ്. 103 റണ്‍സുമായാണ് രാഹുല്‍ പുറത്താവാതെ നിന്നത്. 12 ഫോറും നാല് സിക്‌സും ഉള്‍പ്പെടെയുള്ള രാജകീയ പ്രകടനമായിരുന്നു രാഹുലിന്റേത്. കരിയറിലെ നാലാം ഐപിഎല്‍ സെഞ്ച്വറിയാണ് രാഹുല്‍ കുറിച്ചത്. ഇതില്‍ മൂന്നെണ്ണവും മുംബൈക്കെതിരേയായിരുന്നുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

1

സെഞ്ച്വറി പ്രകടനത്തോടെ നിരവധി റെക്കോഡും രാഹുല്‍ സ്വന്തം പേരിലാക്കി. മുംബൈയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറക്കെതിരേ കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡ് രാഹുല്‍ സ്വന്തം പേരിലാക്കി. 143 റണ്‍സാണ് രാഹുല്‍ ബുംറക്കെതിരേ നേടിയത്. 140 റണ്‍സ് നേടിയ വിരാട് കോലിയാണ് രണ്ടാം സ്ഥാനത്ത്. എബി ഡിവില്ലിയേഴ്‌സ് (125), ശിഖര്‍ ധവാന്‍ (105) എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.

ടി20 ഫോര്‍മാറ്റില്‍ ഇന്ത്യക്കായി കൂടുതല്‍ സെഞ്ച്വറി നേടിയ താരങ്ങളില്‍ രോഹിത് ശര്‍മക്കൊപ്പം തലപ്പെത്തേക്കെത്താനും രാഹുലിനായി. രണ്ട് പേര്‍ക്കും ആറ് സെഞ്ച്വറികളാണുള്ളത്. അഞ്ച് സെഞ്ച്വറിയുള്ള കോലിയാണ് രണ്ടാം സ്ഥാനത്ത്. ഐപിഎല്ലിലെ രാഹുലിന്റെ നാലാം സെഞ്ച്വറിയാണിത്. ഇതോടെ ഐപിഎല്ലില്‍ കൂടുതല്‍ സെഞ്ച്വറിയുള്ള ഇന്ത്യക്കാരില്‍ രാഹുല്‍ രണ്ടാം സ്ഥാനത്തേക്കെത്തി. അഞ്ച് സെഞ്ച്വറിയുള്ള കോലിയാണ് ഈ റെക്കോഡില്‍ തലപ്പത്ത്.

1

മുംബൈക്കെതിരേ കൂടുതല്‍ റണ്‍സ് നേടുന്ന താരമാവാനും രാഹുലിനായി. വെറും 16 ഇന്നിങ്‌സില്‍ നിന്ന് 867 റണ്‍സാണ് രാഹുലിന്റെ പേരിലുള്ളത്. സുരേഷ് റെയ്‌ന 34 ഇന്നിങ്‌സില്‍ നിന്ന് 824 റണ്‍സാണ് നേടിയത്. എട്ട് മത്സരത്തില്‍ നിന്ന് 368 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ രാഹുല്‍ ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. ഏഴ് മത്സരത്തില്‍ നിന്ന് 491 റണ്‍സുമായി ജോസ് ബട്‌ലറാണ് തലപ്പത്ത്.

ഒരു ഐപിഎല്‍ സീസണില്‍ കൂടുതല്‍ സെഞ്ച്വറി വഴങ്ങുന്ന രണ്ടാമത്തെ ടീമെന്ന നാണക്കേട് മുംബൈ ഇന്ത്യന്‍സിന് പേറേണ്ടി വന്നു. ഈ സീസണില്‍ മുംബൈക്കെതിരേ എതിരാളികള്‍ നേടുന്ന മൂന്നാമത്തെ സെഞ്ച്വറിയാണിത്. രാജസ്ഥാന്റെ ജോസ് ബട്‌ലറാണ് മുംബൈക്കെതിരേ ഈ സീസണില്‍ സെഞ്ച്വറി നേടിയ മറ്റൊരു താരം. 2018ല്‍ നാല് സെഞ്ച്വറി വഴങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ഈ നാണക്കേടിന്റെ റെക്കോഡില്‍ തലപ്പത്ത്. ഗുജറാത്ത് ലയണ്‍സ് 2016ല്‍ മൂന്ന് സെഞ്ച്വറിയും വഴങ്ങിയിരുന്നു.

1

ഇത്തവണ ഗോള്‍ഡന്‍ ഡെക്കോടെ തുടങ്ങിയപ്പോള്‍ വിമര്‍ശിച്ചവരുടെ വായടപ്പിക്കാന്‍ രാഹുലിന് സാധിച്ചു. ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യന്‍ ടീമിന്റെ ഓപ്പണിങ് സ്ഥാനം ഊട്ടിയുറപ്പിക്കുന്ന പ്രകടനമാണ് രാഹുല്‍ കാഴ്ചവെക്കുന്നതെന്ന് പറയാം. ഐപിഎല്ലിലെ ഏറ്റവും സ്ഥിരതയുള്ള ബാറ്റ്‌സ്മാനെന്ന് കെ എല്‍ രാഹുലിനെ വിശേഷിപ്പിക്കാം.

Story first published: Sunday, April 24, 2022, 21:59 [IST]
Other articles published on Apr 24, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+