Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: രാഹുല്‍ വിവാഹിതനാവുന്നു, ലോകകപ്പിന് മുമ്പ് തന്നെ ഉണ്ടാവും, വധു ആരെന്നറിയുമോ ?

1

മുംബൈ: ഇന്ത്യയുടെ സൂപ്പര്‍ ബാറ്റ്‌സ്മാനും ഭാവി നായകനെന്ന് വിശേഷിപ്പിക്കുപ്പെടുകയും ചെയ്യുന്ന കെ എല്‍ രാഹുല്‍ വിവാഹിതനാവുന്നു. ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുമ്പ് തന്നെ രാഹുലിന്റെ വിവാഹം ഉണ്ടാവുമെന്നാണ് ലഭിക്കുന്ന സൂചന. നടിയും മോഡലുമായ അതിയാ ഷെട്ടിയെയാണ് രാഹുല്‍ വിവാഹം കഴിക്കാന്‍ പോകുന്നത്. ഇരുവരും തമ്മിലുള്ള പ്രണയം നേരത്തെ തന്നെ പരസ്യപ്പെടുത്തിയതാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. ക്രിക്കറ്റ്-സിനിമ മേഖലയില്‍ നിന്നുള്ള മറ്റൊരു താരവിവാഹം ഉടന്‍ തന്നെ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

1

വിരാട് കോലി വിവാഹം ചെയ്ത അനുഷ്‌ക ശര്‍മയും ഹര്‍ദിക് പാണ്ഡ്യ വിവാഹം ചെയ്ത നഡാഷ സ്റ്റാന്‍കോവിച്ചുമെല്ലാം സിനിമാ മേഖലയില്‍ തിളങ്ങി നില്‍ക്കുന്ന സൂപ്പര്‍ താരങ്ങളാണ്. നിരവധി ക്രിക്കറ്റ് താരങ്ങളാണ് സിനിമാ മേഖലയില്‍ നിന്നുള്ളവരെ വിവാഹം കഴിച്ചത്. ഈ പട്ടികയിലേക്കെത്തുന്ന അവസാനത്തെ ആളായി കെ എല്‍ രാഹുലെത്താന്‍ ഇനി അധികനാള്‍ വേണ്ടിവന്നേക്കില്ല.

പരമ്പരാഗത ചടങ്ങുകളോടെ തന്നെ വിവാഹം നടത്താനാണ് ഇരു വീട്ടുകാരും തീരുമാനിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഷെട്ടി കുടുംബം ഇതിനോടകം തന്നെ വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. അതിയയുടെ പിതാവ് പ്രശസ്ത സിനിമാ താരം സുനില്‍ ഷെട്ടിയാണ്. ക്രിക്കറ്റ് പ്രേമി കൂടിയായ സുനില്‍ ഷെട്ടിക്ക് രാഹുലുമായുള്ള മകളുടെ വിവാഹ ബന്ധത്തില്‍ പൂര്‍ണ്ണ സമ്മതമായിരുന്നു. പ്രശസ്ത കുടുംബമായതിനാല്‍ത്തന്നെ വലിയ ചടങ്ങുകളോടെ ആഘോഷമായി വിവാഹം നടത്താനാണ് ഇരു കൂട്ടരും പദ്ധതിയിടുന്നത്.

2

രാഹുലും അതിയയും തമ്മിലുള്ള പ്രണയം ഏറെനാള്‍ രഹസ്യമായിരുന്നെങ്കിലും അതിയയുടെ സഹോദരന്‍ അയാന്‍ ഷെട്ടി അഭിനയിക്കുന്ന ആദ്യ ചിത്രത്തിന്റെ സെറ്റില്‍ രാഹുലും അതിയയും ഒന്നിച്ചെത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള പ്രണയബന്ധം ആരാധകര്‍ അറിയുന്നത്. പിന്നീട് പൊതുവേദികളില്‍ പല തവണ ഇരുവരും പ്രത്യക്ഷപ്പെട്ടതോടെ ഇരുവരും തമ്മില്‍ പ്രണയമാണെന്ന കാര്യത്തിന് സ്ഥിരീകരണമാവുകയായിരുന്നു.

3

ഐപിഎല്ലില്‍ രാഹുലിന്റെ പ്രകടനങ്ങള്‍ കാണാനും പിന്തുണ അറിയിക്കാനും അതിയ എത്താറുണ്ട്. പഞ്ചാബ് കിങ്‌സ് നായകനായിരിക്കെ രാഹുലിന്റെ മത്സരം കാണാന്‍ അതിയ മിക്കപ്പോഴും എത്താറുണ്ടായിരുന്നു. എന്തായാലും മറ്റൊരു ക്രിക്കറ്റ് -സിനിമ താര പ്രണയം കൂടി പൂവണിയുന്നത് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

കെ എല്‍ രാഹുല്‍ നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് നായകനാണ്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കുന്ന താരം കൂടിയാണ് അദ്ദേഹം. ഇത്തവണത്തെ ഐപിഎല്ലിലും രാഹുല്‍ മികച്ച പ്രകടനം തുടരുന്നു. മുംബൈ ഇന്ത്യന്‍സിനെതിരേ സെഞ്ച്വറി പ്രകടനമടക്കം നടത്താന്‍ രാഹുലിന് സാധിച്ചിട്ടുണ്ട്. ഇത്തവണയും റണ്‍വേട്ടക്കാരില്‍ അദ്ദേഹം മുന്‍നിരയില്‍ത്തന്നെയുണ്ട്. ഐപിഎല്ലില്‍ അപാര സ്ഥിരതയുള്ള താരങ്ങളിലൊരാളാണ് രാഹുല്‍.

4

30കാരനായ രാഹുലിനെക്കാള്‍ ഒരു വയസ് മാത്രം കുറവാണ് അതിയക്കുള്ളത്. ഹീറോ, മുബാര്‍ക്കന്‍, മോട്ടിച്ചോര്‍ ചക്കനെച്ചോര്‍ എന്നിവയെല്ലാമാണ് അതിയയുടെ പ്രധാന സിനിമകള്‍. വോഗ് ബ്യൂട്ടി അവാര്‍ഡ്, സ്റ്റാര്‍ഡസ്റ്റ് അവാര്‍ഡ്, അന്താരാഷ്ട്ര ഇന്ത്യന്‍ ഫിലിം അക്കാദമി അവാര്‍ഡ് എന്നിവയെല്ലാം അതീയ ഷെട്ടി നേടിയിട്ടുണ്ട്.

Story first published: Wednesday, April 20, 2022, 12:44 [IST]
Other articles published on Apr 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+