Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: വിമര്‍ശകര്‍ കരുതിയിരുന്നോ...രാഹുലും ടീമും ഡബിള്‍ സ്‌ട്രോങ്, ലഖ്‌നൗ പൊളിച്ചടുക്കും

1

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം പുരോഗമിക്കവെ ലഖ്‌നൗ എല്ലാവര്‍ക്കും വെല്ലുവിളിയാവുമെന്നുറപ്പായിരിക്കുകയാണ്. കെ എല്‍ രാഹുലിനെ നായകനാക്കി രവി ബിഷ്‌നോയ്, മാര്‍ക്കസ് സ്‌റ്റോയിനിസ് എന്നിവരെയും നിലനിര്‍ത്തി മെഗാ ലേലത്തിലേക്കെത്തിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഇത്തവണ തകര്‍പ്പന്‍ താരനിരയെത്തന്നെയാണ് ഒപ്പം കൂട്ടിയിരിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ട് തവണ കിരീടം ചൂടിച്ച ഗൗതം ഗംഭീറെന്ന നായകന്‍ ഇത്തവണ ലഖ്‌നൗവിന്റെ ഉപദേശകനായി ഒപ്പമുണ്ട്. ഇതിന്റെ ഗുണം ലേലത്തില്‍ത്തന്നെ ടീം കാണിക്കുന്നുണ്ട്.

വളരെ കരുതലോടെ ടീമിന്റെ ഘടന മനസിലാക്കിയാണ് ലഖ്‌നൗ താരങ്ങളെ സ്വന്തമാക്കിയിരിക്കുന്നതെന്ന് പറയാം. വിക്കറ്റ് കീപ്പറായി മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയ ക്വിന്റന്‍ ഡീകോക്കിനെയാണ് ലഖ്‌നൗ ടീമിലെത്തിച്ചത്. വെടിക്കെട്ട് ഓപ്പണര്‍ റോളിലും കളിക്കാന്‍ കെല്‍പ്പുള്ള താരത്തെ 6.75 കോടിക്കാണ് ലഖ്‌നൗ വാങ്ങിയത്. മികച്ച നീക്കം തന്നെയായിരുന്നു ഇത്. മുംബൈ ഇന്ത്യന്‍സ് താരത്തെ തിരിച്ചെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ലഖ്‌നൗ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല.

1

മൂന്ന് ഓള്‍റൗണ്ടര്‍മാരെ ടീമിലെത്തിച്ചതാണ് എടുത്തുപറയേണ്ട കാര്യം. മുംബൈ ഇന്ത്യന്‍സിനൊപ്പം നിരവധി മാച്ച് വിന്നിങ് പ്രകടനം നടത്തിയിട്ടുള്ള ക്രുണാല്‍ പാണ്ഡ്യയെ 8.25 കോടിക്കാണ് ലഖ്‌നൗ സ്വന്തമാക്കിയത്. മധ്യനിരയില്‍ ബാറ്റുകൊണ്ട് തിളങ്ങാന്‍ കെല്‍പ്പുള്ള ഇടം കൈയനാണ് അദ്ദേഹം. ദീപക് ഹൂഡയാണ് മറ്റൊരാള്‍. സ്പിന്‍ ഓള്‍റൗണ്ടറായ താരത്തെ 5.75 കോടിക്കാണ് ലഖ്‌നൗ സ്വന്തമാക്കിയത്. അവസാന സീസണില്‍ പഞ്ചാബ് കിങ്‌സിന്റെ ഭാഗമായിരുന്നു അദ്ദേഹം.

1

വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലും അരങ്ങേറ്റം കുറിക്കാന്‍ ഹൂഡക്കായിരുന്നു. പാര്‍ട് ടൈം സ്പിന്നറെന്ന നിലയിലും ഉപയോഗിക്കാന്‍ കഴിയുന്ന താരമാണ് അദ്ദേഹം. എല്ലാ ടീമുകളും മോഹിച്ച ജേസന്‍ ഹോള്‍ഡറെ ഒപ്പം കൂട്ടാനായി എന്നതാണ് ലഖ്‌നൗവിന്റെ മറ്റൊരു നേട്ടം. അവസാന സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭാഗമായിരുന്ന താരം ഇത്തവണ മിന്നും ഫോമിലാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും ഇന്ത്യന്‍ പരമ്പരയിലും തിളങ്ങിയ താരത്തിനായി വാശിയേറിയ ലേലം തന്നെ പ്രതീക്ഷിച്ചിരുന്നു. ഒടുവില്‍ 8.75 കോടിക്കാണ് ഹോള്‍ഡറെ ലഖ്‌നൗ സ്വന്തമാക്കിയത്. ഈ മൂന്ന് പേരും സ്റ്റോയിനിസും ചേരുമ്പോള്‍ നാല് സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരാവും ലഖ്‌നൗവിലുണ്ടാവുക.

1

പേസ് നിരയിലേക്ക് ആവേഷ് ഖാനെ എത്തിച്ചതും മികച്ച നീക്കമായി. അവസാന സീസണില്‍ ഡല്‍ഹിക്കായി തിളങ്ങിയ താരത്തെ 10 കോടിക്കാണ് ലഖ്‌നൗ റാഞ്ചിയത്. പല ടീമുകളും ആവേഷ് ഖാനില്‍ നോട്ടമിട്ടിരുന്നെങ്കിലും ലഖ്‌നൗ താരത്തെ സ്വന്തമാക്കി. പേസ് നിരയിലേക്ക് അങ്കിത് സിങ് രജപുത്തിനെയും ഉള്‍ക്കൊള്ളിച്ചു. തല്ലുകൊള്ളിയായ ബൗളറെന്ന് വിളിക്കാവുന്ന രജപുത്തിനെ 50 ലക്ഷത്തിനാണ് ലഖ്‌നൗ വാങ്ങിയത്. ഇംഗ്ലണ്ട് പേസര്‍ മാര്‍ക്ക് വുഡിനെ 7.50 കോടിക്ക് ടീമിലെത്തിച്ചതും മികച്ച നീക്കമാണ്. ബാറ്റുകൊണ്ടും ഭേദപ്പെട്ട പ്രകടനം നടത്താന്‍ മാര്‍ക്ക് വുഡിന് മികവുണ്ട്.

ബാറ്റിങ് നിരയിലേക്ക് മനീഷ് പാണ്ഡെയെ പരിഗണിച്ചത് അല്‍പ്പം കൗതുകമായി. അവസാന സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം തീര്‍ത്തും നിരാശപ്പെടുത്തിയ മനീഷ് പാണ്ഡെയെ 4.60 കോടിക്കാണ് ലഖ്‌നൗ സ്വന്തമാക്കിയത്. നേരത്തെ ഗൗതം ഗംഭീറിന് കീഴില്‍ കെകെആറില്‍ കളിച്ചിട്ടുള്ള താരമാണ് മനീഷ് പാണ്ഡെ. ടോപ് ഓഡറിലും മധ്യനിരയിലും തിളങ്ങാനുള്ള മികവ് ഉണ്ടെങ്കിലും സമീപകാല ഫോം മികച്ചതല്ല. ഐപിഎല്ലില്‍ ഇന്ത്യക്കാരില്‍ ആദ്യമായി സെഞ്ച്വറി നേടിയത് മനീഷ് പാണ്ഡെയാണ്.

1

നായകന്നെ നിലയില്‍ കെ എല്‍ രാഹുല്‍ മോശമാണെന്ന അഭിപ്രായമാണ് പലര്‍ക്കുമുള്ളത്. പഞ്ചാബ് കിങ്‌സിനൊപ്പം നിരാശപ്പെടുത്തിയത് മികച്ച ടീമില്ലാത്തതിനാലാണെന്നാണ് അന്ന് രാഹുലടക്കം പറയാതെ പറഞ്ഞത്. എന്നാല്‍ മികച്ച താരനിരയെ ഒപ്പം ലഭിക്കുമ്പോള്‍ അരങ്ങേറ്റ സീസണില്‍ത്തന്നെ ടീമിനെ കിരീടത്തിലേക്കെത്തിച്ച് വിമര്‍ശകരുടെ വായടപ്പിക്കാന്‍ രാഹുലിന് സാധിക്കുമോയെന്നത് കണ്ടറിയണം.

Story first published: Sunday, February 13, 2022, 17:03 [IST]
Other articles published on Feb 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+