IPL 2022: തോറ്റാല്‍ പ്ലേ ഓഫ് കാണില്ല, കെകെആര്‍ x ഹൈദരാബാദ്, തീപാറും പോരാട്ടം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലെ പ്ലേ ഓഫ് സീറ്റീനായുള്ള പോരാട്ടങ്ങള്‍ കടുക്കുന്നു. നാളെ നടക്കുന്ന (14-06-2022) സൂപ്പര്‍ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും നേര്‍ക്കുനേര്‍. തോറ്റാല്‍ രണ്ട് ടീമിന്റെയും പ്ലേ ഓഫ് പ്രതീക്ഷ ഏറെക്കുറെ അവസാനിക്കും. അതുകൊണ്ട് തന്നെ ജയിക്കേണ്ടത് രണ്ട് കൂട്ടര്‍ക്കും നിര്‍ണ്ണായകമാണ്. 11 മത്സരത്തില്‍ നിന്ന് അഞ്ച് ജയവും ആറ് തോല്‍വിയും വഴങ്ങി 10 പോയിന്റുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആറാം സ്ഥാനത്താണ്. അതേ സമയം 12 മത്സരത്തില്‍ നിന്ന് അഞ്ച് ജയവും ഏഴ് തോല്‍വിയും വഴങ്ങിയ കെകെആര്‍ 10 പോയിന്റുമായി ഏഴാം സ്ഥാനത്തുമുണ്ട്.
കെകെആര്‍ ഹൈദരാബാദിനോട് തോറ്റാല്‍ അവരുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിക്കും. സിഎസ്‌കെയെ തോല്‍പ്പിച്ച് തുടങ്ങിയ കെകെആറിന് പിന്നീടുള്ള മത്സരങ്ങളില്‍ ഈ പോരാട്ട വീര്യം കാത്തുസൂക്ഷിക്കാനായില്ല. സൂപ്പര്‍ താരങ്ങളുടെ ഫോമില്ലായ്മയും ടീമിലെ വലിയ അഴിച്ചുപണികളുമെല്ലാം കെകെആറിനെ പ്രതികൂലമായി ബാധിച്ചുവെന്ന് തന്നെ പറയാം. ഇപ്പോഴിതാ ടീമിലെ സ്റ്റാര്‍ പേസ് ഓള്‍റൗണ്ടര്‍ പാറ്റ് കമ്മിന്‍സും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരിക്കുകയാണ്. ഇതോടെ കെകെആറിന്റെ കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമായിരിക്കുന്നു.

ബാറ്റിങ്ങിലേക്ക് വരുമ്പോള്‍ നായകന്‍ ശ്രേയസ് അയ്യര്‍ മാത്രമാണ് കെകെആര്‍ നിരയില്‍ ഭേദപ്പെട്ട് നില്‍ക്കുന്നത്. 12 മത്സരത്തില്‍ നിന്ന് 336 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ രണ്ട് അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടും. എന്നാല്‍ ശ്രേയസിന് മികച്ച പിന്തുണ ലഭിക്കുന്നില്ല. അജിന്‍ക്യ രഹാനെ, ആരോണ്‍ ഫിഞ്ച്, വെങ്കടേഷ് അയ്യര്‍ എന്നിവരെല്ലാം ഓപ്പണിങ്ങിലെ നനഞ്ഞ പടക്കങ്ങള്‍. മധ്യനിരയില്‍ നിധീഷ് റാണക്ക് സ്ഥിരതയില്ല. റിങ്കു സിങ്ങിനും പ്രതീക്ഷക്കൊത്ത് ഉയരാനാവുന്നില്ല.
ആന്‍ഡ്രേ റസല്‍ ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളവനാണെങ്കിലും ഇത്തവണ കാര്യമായൊന്നും ചെയ്യാന്‍ സാധിക്കുന്നില്ല. പന്തുകൊണ്ട് ഉപകാരിയാണെങ്കിലും ബാറ്റിങ്ങില്‍ ഫിനിഷിങ് മികവില്ല. സുനില്‍ നരെയ്‌നും ബാറ്റുകൊണ്ട് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. ബാറ്റിങ് മെച്ചപ്പെടാതെ കെകെആറിന് രക്ഷയില്ല.

ഹൈദരാബാദ് നിസാരക്കാരല്ല. ആദ്യ രണ്ട് മത്സരത്തിലെ തോല്‍വിക്ക് ശേഷം തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളില്‍ ജയിച്ച് ഗംഭീര തിരിച്ചുവരവാണ് ഹൈദരാബാദ് നടത്തിയത്. എന്നാല്‍ പിന്നീടുള്ള നാല് മത്സരങ്ങളില്‍ ടീം തോറ്റു. പരിക്കാണ് ഹൈദരാബാദിനെ വലക്കുന്നത്. സ്റ്റാര്‍ പേസര്‍ ടി നടരാജന്‍ പരിക്കേറ്റ് ടീമിന് പുറത്താണ്. വാഷിങ്ടണ്‍ സുന്ദറിനേയും പരിക്ക് ബാധിച്ചു. ഭുവനേശ്വര്‍ കുമാര്‍ ബൗളിങ്ങില്‍ ഭേദപ്പെട്ട് നില്‍ക്കുമ്പോള്‍ ഉമ്രാന്‍ മാലിക് തല്ലുവാങ്ങുന്നു. അവസാന രണ്ട് മത്സരത്തില്‍ ഉമ്രാന്‍ വിട്ടുകൊടുത്ത റണ്‍സ് നോക്കിയാല്‍ 100നോടടുത്ത് വരും.
പരിക്ക് മൂലം പേസ് കൂട്ടുകെട്ട് പൊളിഞ്ഞത് ഹൈദരാബാദിന്റെ കുതിപ്പിന് കടുത്ത തിരിച്ചടിയായി. ബാറ്റിങ്ങിലും പ്രശ്‌നങ്ങളേറെ. രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം ഭേദപ്പെട്ട് നില്‍ക്കുമ്പോള്‍ നിക്കോളാസ് പുരാന്‍ കൂടുതല്‍ റണ്‍സ് നേടേണ്ടതായുണ്ട്. പ്രധാന പ്രശ്‌നം നായകന്‍ കെയന്‍ വില്യംസണിന്റെ ഫോമാണ്. ഓപ്പണറായി ഇറങ്ങുന്ന വില്യംസണ്‍ തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. മികച്ചൊരു ഇന്നിങ്‌സ് കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. ഇത് ഹൈദരാബാദിനെ പ്രതികൂലമായി ബാധിക്കുന്നു.

സീസണില്‍ ആദ്യ പാദത്തില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ പഞ്ചാബിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിക്കാന്‍ ഹൈദരാബാദിനായിരുന്നു. ഈ ആത്മവിശ്വാസം ഹൈദരാബാദിനെ രണ്ടാം നേര്‍ക്കുനേര്‍ പോരാട്ടത്തിലും തുണക്കുമോയെന്നത് കണ്ടറിയാം. ഇതുവരെ 19 തവണയാണ് ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയത്. ഹൈദരാബാദ് 13 തവണയും പഞ്ചാബ് ആറ് തവണയുമാണ് ജയിച്ചത്.
സാധ്യതാ 11: കെകെആര്‍- വെങ്കടേഷ് അയ്യര്‍, അജിന്‍ക്യ രഹാനെ, നിധീഷ് റാണ, ശ്രേയസ് അയ്യര്‍, ആന്‍ഡ്രേ റസല്‍, റിങ്കു സിങ്, ഷെല്‍ഡോന്‍ ജാക്‌സന്‍, ഉമേഷ് യാദവ്, ശിവം മാവി, സുനില്‍ നരെയ്ന്‍, ടിം സൗത്തി
ഹൈദരാബാദ്- കെയ്ന്‍ വില്യംസന്‍, അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍, ജഗദീഷ് സുചിത്, ശശാങ്ക് സിങ്, ഭുവനേശ്വര്‍ കുമാര്‍, കാര്‍ത്തിക് ത്യാഗി, ഉമ്രാന്‍ മാലിക്, മാര്‍ക്കോ ജാന്‍സന്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications