Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഹൈദരാബാദിനു കടിഞ്ഞാണിടാന്‍ കെകെആര്‍- പ്രിവ്യു, സാധ്യതാ ഇലവന്‍

മുംബൈ: ഐപിഎല്ലിന്റെ 15ാം സീസണില്‍ ഹാട്രിക് വിജയം തേടിയാണ് വെള്ളിയാഴ്ച മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സുമായി കൊമ്പുകോര്‍ക്കുന്നത്. മുംബൈയിലെ ബ്രാബണ്‍ സ്‌റ്റേഡിയത്തില്‍ വെള്ളിയാഴ്ച രാത്രി 7.30നാണ് മുന്‍ ചാംപ്യന്‍മാരുടെ പോരാട്ടം. ആറു പോയിന്റുമായി നിലവില്‍ ലീഗില്‍ രണ്ടാംസ്ഥാനത്താണ് ശ്രേയസ് അയ്യരുടെ കെകെആര്‍. നാലു പോയിന്റുള്ള എസ്ആര്‍എച്ച് എട്ടാംസ്ഥാനത്താണ്. കെകആറിനു ഇതു ആറംറൗണ്ട് പോരാട്ടമാണെങ്കില്‍ ഓറഞ്ച് ആര്‍മിയുടെ അഞ്ചാമത്തെ മല്‍സരമാണ്.

1

പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കു കീഴില്‍ തകര്‍പ്പന്‍ പ്രകടനമാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നടത്തുന്നത്. പരാജയപ്പെടുത്താന്‍ വളരെ ബുദ്ധിമുട്ടുള്ള ടീമുകളിലൊന്നായി അവര്‍ മാറിയിരിക്കുകയാണ്. ടീമിനൊപ്പം ചേര്‍ന്ന ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും ഓപ്പണറുമായ ആരോണ്‍ ഫിഞ്ച് ഹൈദരാബാദിനെതിരേ ഇറങ്ങുമോയെന്നാണ് അറിയാനുള്ളത്.
മോശം ഫോമിലുള്ള അജിങ്ക്യ രഹാനെയ്ക്കു പകരം ഫിഞ്ച് ടീമിലേക്കു വന്നേക്കും. ദേശീയ ടീമിനൊപ്പം പരമ്പരയുള്ളതിനാലായിരുന്നു അദ്ദേഹം കെകെആറിനൊപ്പം ചേരുന്നത് വൈകിയത്. ഫിഞ്ച് കളിക്കുന്ന ഒമ്പതാമത്തെ ഐപിഎല്‍ ടീം കൂടിയാണ് കെകെആര്‍. ഏറ്റവുമധികം ഫ്രാഞ്ചൈസികളുടെ ഭാഗമായ താരമെന്ന റെക്കോര്‍ഡും അദ്ദേഹത്തിനാണ്.

2

ഉദ്ഘാടന മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആറു വിക്കറ്റിനു തകര്‍ത്തു കൊണ്ടാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഈ സീസണിനു തുടക്കമിട്ടത്. രണ്ടാമത്തെ കളിയില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടു മൂന്നു വിക്കറ്റിനു തോല്‍ക്കുകയായിരുന്നു. പക്ഷെ അടുത്ത രണ്ടു മല്‍സരങ്ങളും ജയിച്ച് കെകെആര്‍ മുന്നേറി. പഞ്ചാബ് കിങ്‌സിനെ ആറു വിക്കറ്റിനും മുംബൈ ഇന്ത്യന്‍സിനെ അഞ്ചു വിക്കറ്റിനും കെകെആര്‍ തകര്‍ത്തുവിടുകയായിരുന്നു. പക്ഷെ അവസാന കളിയില്‍ കെകെആറിനു അടിതെറ്റി. ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു 44 റണ്‍സിനാണ് ശ്രേയസും സംഘവും കീഴടങ്ങിയത്.

3

അതേസമയം, കഴിഞ്ഞ സീസണിലെ ലീഗിലെ അവസാന സ്ഥാനക്കാരായിരുന്ന ഹൈദരാബാദിന്റെ തുടക്കം മോശമായിരുന്നു. ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും കെയ്ന്‍ വില്ല്യംസണിന്റെ ടീമിനു പിഴച്ചു. ആദ്യ കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനോടു 61 റണ്‍സിനു എസ്ആര്‍എച്ച് തോല്‍ക്കുകയായിരുന്നു. രണ്ടാമത്തെ മല്‍സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടു 12 റണ്‍സിനും ഓറഞ്ച് ആര്‍മി കീഴങ്ങി. എന്നാല്‍ മൂന്നാംറൗണ്ടില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ എട്ടു വിക്കറ്റിനു കെട്ടുകെട്ടിച്ച് ഹൈദരാബാദ് വിജയവഴിയില്‍ തിരിച്ചെത്തി. അവസാന കളിയില്‍ ഗുജറാത്ത് ടൈറ്റന്‍സിനെയും എട്ടു വിക്കറ്റിനു തന്നെ ഹൈദരാബാദ് തുരത്തുകയായിരുന്നു.

ഐപിഎല്ലിലെ ഇതുവരെയുള്ള കണക്കുകളെടുത്താല്‍ സണ്‍റൈസഴ്‌സ് ഹൈദരാബാദിനെതിരേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വ്യക്തമായ മുന്‍തൂക്കമുണ്ട്. ഇതുവരെ 21 മല്‍സരങ്ങളിലാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. ഇതില്‍ 14ലും വിജയം കൊല്‍ക്കത്തയ്ക്കായിരുന്നു. ഏഴു മല്‍സരങ്ങളിലാണ് ഹൈദരാബാദിനു വിജയിക്കാനായത്. കൂടാത അവസാനത്തെ ആറു മല്‍സരങ്ങളെടുത്താല്‍ അഞ്ചിലും കെകെആര്‍ വിജയിച്ചിരുന്നു. 2020ലെ കെകെആര്‍-എസ്ആര്‍എച്ച് മല്‍സരം ടൈയാവുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ കെകെആര്‍ ജയിക്കുകയും ചെയ്തു.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, നിക്കോളാസ് പൂരന്‍, എയ്ഡന്‍ മര്‍ക്രാം, ശശാങ്ക് സിങ്, ശ്രേയസ് ഗോപാല്‍/ വാഷിങ്ടണ്‍ സുന്ദര്‍, മാര്‍ക്കോ യാന്‍സണ്‍, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്, ടി നടരാജന്‍.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- അജിങ്ക്യ രഹാനെ, വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), സാം ബില്ലിങ്‌സ് (വിക്കറ്റ് കീപ്പര്‍), നിതീഷ് റാണ, ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, പാറ്റ് കമ്മിന്‍സ്, ഉമേഷ് യാദവ്, റാസിഖ് സലാം, വരുണ്‍ ചക്രവര്‍ത്തി.

Story first published: Thursday, April 14, 2022, 21:50 [IST]
Other articles published on Apr 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+