Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: തിരിച്ചുവരാന്‍ സഞ്ജുവും ടീമും, വഴി മുടക്കാന്‍ കെകെആര്‍- പ്രിവ്യു, സാധ്യതാ ടീം

മുംബൈ: ഐപിഎല്ലിന്റെ 15ാം സീസണില്‍ ജീവന്‍ മരണ പോരാട്ടത്തിനു കച്ചമുറുക്കി മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഇറങ്ങുന്നു. തിങ്കളാഴ് രാത്രി 7.30ന് മുംബൈിലെ വാംഖഡെയില്‍ നടക്കുന്ന പോരാട്ടത്തില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സാണ് കെകെആറിന്റെ എതിരാളികള്‍.

മികച്ച തുടക്കത്തിനു ശേഷം ലീഗില്‍ താഴേക്കു വീണുകൊണ്ടിരിക്കുന്ന കെകെആറിനു പ്ലേഓഫ് സാധ്യത കാക്കാന്‍ ജയിച്ചേ തീരൂ. മറുഭാഗത്ത് തൊട്ടുമുമ്പത്തെ കളിയില്‍ മുംബൈ ഇന്ത്യന്‍സിനോടു തോറ്റ റോയല്‍സ് വിജയവഴിയില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ്.

1

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ലീഗില്‍ എട്ടാംസ്ഥാനത്താണുള്ളത്. ഒമ്പതു മല്‍സരങ്ങളില്‍ വെറും മൂന്നെണ്ണത്തിലാണ് അവര്‍ക്കു ജയിക്കാനായത്. ആറു കളികളിലും കെകെആര്‍ തോല്‍വിയറിഞ്ഞു. ആറു പോയിന്റ് മാത്രമേ അവരുടെ അക്കൗണ്ടിലുള്ളൂ. ബാക്കിയുള്ള അഞ്ചു മല്‍സരങ്ങളിലും വിജയിക്കാനായാല്‍ മാത്രമേ കെകെആറിനു പ്ലേഓഫ് സാധ്യതയുള്ളൂ. ഒന്നില്‍ തോറ്റാല്‍പ്പോലും അത് അവരുടെ പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിക്കും.അതുകൊണ്ടു തന്നെ രണ്ടും കല്‍പ്പിച്ചാണ് ശ്രേയസും സംഘവും റോയല്‍സിനെതിരേ അങ്കത്തിന് ഇറങ്ങുക.

2

ആദ്യത്തെ നാലു മല്‍സരങ്ങളില്‍ മൂന്നിലും ജയിച്ച ടീമായിരുന്നു കൊല്‍ക്കത്ത. പക്ഷെ പിന്നീട് അവര്‍ക്കു കാലിടറുകയായിരുന്നു. അവസാനമായി കളിച്ച അഞ്ചു മല്‍സരങ്ങളിലും കെകെആറിനു വിജയിക്കാനായിട്ടില്ല. ഇവയില്‍ രണ്ടു കളികളില്‍ നേരിയ മാര്‍ജിനിലാണ് കെകെആര്‍ വിജയം കൈവിട്ടത്. ഇനിയൊരു പിഴവ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തേക്കു വഴിയൊരുക്കുമെന്നതിനാല്‍ കൊല്‍ക്കത്തയ്ക്കു മുന്നില്‍ വിജയമല്ലാതെ മറ്റു വഴികളില്ല.
ചെന്നൈ സൂപ്പര്‍ കിങ്‌സ്, പഞ്ചാബ് കിങ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ക്കെതിരേയാണ് ഈ സീസണില്‍ കെകെആര്‍ ജയിച്ചത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവരോടു തോല്‍ക്കുകയും ചെയ്തു.

3

ആദ്യപാദത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ കൈയെത്തുംദൂരത്തായിരുന്നു കൊല്‍ക്കത്തയ്ക്കു വിജയം നഷ്ടമായത്. ഇരുടീമുകളും 200ന് മുകളില്‍ വാരിക്കൂട്ടിയ പോരാട്ടത്തില്‍ ഏഴു റണ്‍സിനു കെകെആര്‍ ജയിച്ചുകയറുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് അഞ്ചു വിക്കറ്റിനു 217 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയിരുന്നു. ഈ സ്‌കോര്‍ കെകെആറിനു ചേസ് ചെയ്യുക അസാധ്യമായിരിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ കെകെആറും അതേ നാണയത്തില്‍ തിരിച്ചടിച്ചു. എന്നാല്‍ രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെ 210 റണ്‍സില്‍ കെകെആര്‍ പുറത്താവുകയായിരുന്നു.

അതേസമയം, ഒമ്പതു മല്‍സരങ്ങളില്‍ നിന്നും ആറു ജയവും മൂന്നു തോല്‍വിയുമടക്കം 12 പോയിന്റോടെ ലീഗില്‍ രണ്ടാംസ്ഥാനത്തുണ്ട് റോയല്‍സ്. മോശം ഫോമിലുള്ള കെകെആറിനെ തകര്‍ത്ത് പ്ലേഓഫിനു ഒരുപടി കൂടി അടുക്കുകയാവും റോയല്‍സിന്റെ ലക്ഷ്യം. തുടര്‍ച്ചയായ മൂന്നു വിജയങ്ങള്‍ക്കു ശേഷമായിരുന്നു മുംബൈ ഇന്ത്യന്‍സിനെതിരേ അവസാന കളിയില്‍ റോയല്‍സ് തോല്‍വിയിലേക്കു വീണത്. ഈ പരാജയത്തില്‍ നിന്നും കരകയറി ശക്തമായ തിരിച്ചുവരവിനു കച്ചമുറുക്കുകയാണ് സഞ്ജുവും സംഘവും.

4

ഇതുവരെയുള്ള കണക്കുകളെടുത്താല്‍ റോയല്‍സിനെതിരേ നേരിയ മുന്‍തൂക്കം കൊല്‍ക്കത്തയ്ക്കാണ്. 26 മല്‍സരങ്ങളിലാണ് ഇതിനകം ഇരുടീമുകളും കൊമ്പുകോര്‍ത്തത്. ഇതില്‍ 13 കളികളില്‍ വിജയം കൊല്‍ക്കത്തയ്ക്കായിരുന്നു. 12 മല്‍സരങ്ങളില്‍ റോയല്‍സും ജയിച്ചുകയറി.
അവസാനത്തെ അഞ്ചു മല്‍സരങ്ങളെടുത്താല്‍ മൂന്നെണ്ണത്തില്‍ വിജയം കെകെആറിനായിരുന്നു. രണ്ടു കളികള്‍ റോയല്‍സും ജയിച്ചു.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- സാം ബില്ലിങ്‌സ്/ ആരോണ്‍ ഫിഞ്ച്, സുനില്‍ നരെയ്ന്‍, ബാബ ഇന്ദ്രജിത്ത്, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നിതീഷ് റാണ, വെങ്കടേഷ് അയ്യര്‍/ അനുകുല്‍ റോയ്, റിങ്കു സിങ്, ആന്ദ്രെ റസ്സല്‍, ടിം സൗത്തി, ഉമേഷ് യാദവ്, ശിവം മാവി/ഹര്‍ഷിത് റാണ.

രാജസ്ഥാന്‍ റോയല്‍സ്- ജോസ് ബട്‌ലര്‍, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഡാരില്‍ മിച്ചെല്‍/ റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ്, ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് സെന്‍.

Story first published: Sunday, May 1, 2022, 10:25 [IST]
Other articles published on May 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+