
നേര്‍ക്കുനേര്‍ കണക്ക്
നേര്‍ക്കുനേര്‍ കണക്കില്‍ കെകെആറിന് വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാം. 29 തവണയാണ് ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ 16 തവണയും കെകെആര്‍ വിജയിച്ചപ്പോള്‍ 13 തവണയാണ് ആര്‍സിബിക്ക് ജയിക്കാനായത്. നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ കെകെആറിന്റെ ഉയര്‍ന്ന സ്‌കോര്‍ 222 റണ്‍സും ആര്‍സിബിയുടെ ഉയര്‍ന്ന സ്‌കോര്‍ 213 റണ്‍സുമാണ്. കെകെആറിന്റെ കുറഞ്ഞ സ്‌കോര്‍ 84 റണ്‍സും ആര്‍സിബിയുടെ കുറഞ്ഞ സ്‌കോര്‍ 49 റണ്‍സുമാണ്.
ആര്‍സിബിക്കായി കൂടുതല്‍ റണ്‍സ് വിരാട് കോലി (774) നേടിയപ്പോള്‍ കെകെആറിനായി കൂടുതല്‍ റണ്‍സ് ഗൗതം ഗംഭീറാണ് (530) നേടിയത്. കെകെആറിനായി കൂടുതല്‍ വിക്കറ്റ് സുനില്‍ നരെയ്‌നും (20) ആര്‍സിബിക്കായി യുസ് വേന്ദ്ര ചഹാലുമാണ് (19) നേടിയത്.

ആര്‍സിബിക്ക് ബൗളിങ് തലവേദന
എല്ലാ തവണത്തേയും പോലെ ഇത്തവണയും ആര്‍സിബിക്ക് ബാറ്റിങ് കരുത്തേറെയാണ്. ബൗളിങ്ങില്‍ പതിവ് തലവേദന ഇത്തവണയുമുണ്ട്. പഞ്ചാബ് കിങ്‌സിനെതിരായ ആദ്യ മത്സരത്തില്‍ വമ്പന്‍ സ്‌കോര്‍ നേടിയിട്ടും ആര്‍സിബി തോറ്റത് ബൗളിങ് നിരയുടെ ദൗര്‍ബല്യം തുറന്ന് കാട്ടുന്നു. മുഹമ്മദ് സിറാജടക്കം ബൗളിങ് നിര ചെണ്ടയാണ്. ഇതിന് മാറ്റം വരുത്തുക ആര്‍സിബിക്ക് എളുപ്പമല്ല. ബാറ്റിങ്ങില്‍ ഫഫ് ഡുപ്ലെസിസ്, വിരാട് കോലി എന്നിവരോടൊപ്പം ദിനേഷ് കാര്‍ത്തികിന്റെ പ്രകടനവും വലിയ പ്രതീക്ഷ നല്‍കുന്നു. ഗ്ലെന്‍ മാക്‌സ് വെല്‍ ടീമിലേക്കെത്താന്‍ വൈകുന്നത് ആര്‍സിബിക്ക് വലിയ തലവേദനയാണ്.

കെകെആര്‍ നിര അതിശക്തം
ശ്രേയസ് അയ്യര്‍ നയിക്കുന്ന കെകെആര്‍ അതിശക്തം. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ മികവ് കാട്ടാന്‍ ആദ്യ മത്സരത്തില്‍ കെകെആറിന് സാധിച്ചു. സീനിയര്‍ താരം അജിന്‍ക്യ രഹാനെയുടെ ഫോം കെകെആറിന് പ്രതീക്ഷ നല്‍കുന്നു. ആന്‍ഡ്രേ റസലിന് ആദ്യ മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. ആര്‍സിബിക്കെതിരേ റസലിന്റെ ബാറ്റിങ് വെടിക്കെട്ടാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

കാത്തിരിക്കുന്ന പ്രധാന റെക്കോഡുകള്‍
കെകെആറിന്റെ അജിന്‍ക്യ രഹാനെ 15 റണ്‍സ് കൂടി നേടിയാല്‍ ഐപിഎല്ലില്‍ 4000 റണ്‍സ് പൂര്‍ത്തിയാക്കാനാവും. മൂന്ന് ബൗണ്ടറി നേടിയാല്‍ വിരാട് കോലിക്ക് 450 ബൗണ്ടറികള്‍ ടൂര്‍ണമെന്റില്‍ പൂര്‍ത്തിയാക്കാനാവും. നിലവില്‍ കോലിയുടെ പേരില്‍ 212 സിക്‌സാണുള്ളത്. മൂന്ന് സിക്‌സുകള്‍ കൂടി നേടിയാല്‍ വിരാട് കോലിക്ക് കറെന്‍ പൊള്ളാര്‍ഡിനെ മറികടന്ന് സിക്‌സര്‍ വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്തേക്കെത്താനാവും. കെകെആര്‍ നായകന്‍ ശ്രേയസ് അയ്യര്‍ അഞ്ച് റണ്‍സ് നേടിയാല്‍ 2400 റണ്‍സ് പൂര്‍ത്തിയാക്കാനാവും. 18 റണ്‍സ് കൂടി നേടിയാല്‍ റണ്‍വേട്ടയില്‍ രവീന്ദ്ര ജഡേജയെ (2412) മറികടക്കാനും ശ്രേയസിനാവും.

സാധ്യതാ പ്ലേയിങ് 11
ആര്‍സിബി- ഫഫ് ഡുപ്ലെസിസ്, അനൂജ് റാവത്ത്, വിരാട് കോലി, ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്, ദിനേഷ് കാര്‍ത്തിക്, വനിന്‍ഡു ഹസരങ്ക, ഡേവിഡ് വില്ലി, സിദ്ധാര്‍ത്ഥ് കൗള്‍, ഹര്‍ഷല്‍ പട്ടേല്‍, ഷഹബാസ് അഹ്‌മദ്, മുഹമ്മദ് സിറാജ്
കെകെആര്‍- വെങ്കടേഷ് അയ്യര്‍, അജിന്‍ക്യ രഹാനെ, ശ്രേയസ് അയ്യര്‍, നിധീഷ് റാണ, സാം ബില്ലിങ്‌സ്, ആന്‍ഡ്രേ റസല്‍, സുനില്‍ നരെയ്ന്‍, ഷെല്‍ഡോന്‍ ജാക്‌സന്‍, ഉമേഷ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ടിം സൗത്തി.


Click it and Unblock the Notifications
