Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: കെകെആറിന് തിരിച്ചുവരണം, വീഴ്‌ത്തേണ്ടത് സഞ്ജുവിന്റെ രാജസ്ഥാനെ, പോരാട്ടം തീപാറും

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ (18-04-2022) സൂപ്പര്‍ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍. രണ്ട് ടീമുകളും ഒന്നിനൊന്ന് ശക്തമായതിനാല്‍ തീപാറും പോരാട്ടം ഉറപ്പ്. മുംബൈയില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് മത്സരം. അഞ്ച് മത്സരത്തില്‍ നിന്ന് മൂന്ന് ജയവും രണ്ട് തോല്‍വിയുമടക്കം രാജസ്ഥാന്‍ നാലാം സ്ഥാനത്താണ്. അതേ സമയം ആറ് മത്സരത്തില്‍ നിന്ന് കെകെആര്‍ മൂന്ന് വീതം ജയവും തോല്‍വിയും വഴങ്ങി കെകെആര്‍ ആറാം സ്ഥാനത്താണ്.

ഹാട്രിക് തോല്‍വി ഒഴിവാക്കാന്‍ കെകെആര്‍

ഹാട്രിക് തോല്‍വി ഒഴിവാക്കാന്‍ കെകെആര്‍

ചാമ്പ്യന്‍ നിരയായ കെകെആര്‍ ഹാട്രിക് തോല്‍വി ഒഴവാക്കാനുറച്ചാവും രാജസ്ഥാനെതിരേ ഇറങ്ങുക. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ച് തുടങ്ങിയ ശ്രേയസ് അയ്യരും സംഘവും രണ്ടാം മത്സരത്തില്‍ ആര്‍സിബിയോട് മൂന്ന് വിക്കറ്റിന് തോറ്റു. പഞ്ചാബ് കിങ്‌സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച് കെകെആര്‍ തിരിച്ചുവരവ് നടത്തി. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത കെകെആറിന് പക്ഷെ ഡല്‍ഹി ക്യാപിറ്റല്‍സിനോടും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും തോല്‍ക്കേണ്ടി വന്നു.

ഈ ക്ഷീണത്തിലാണ് അവര്‍ രാജസ്ഥാനെ നേരിടുന്നത്. കെകെആര്‍ താരങ്ങള്‍ക്ക് സ്ഥിരത കാട്ടാനാവുന്നില്ല. വെങ്കടേഷ് അയ്യര്‍ ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തുന്നു. ആരോണ്‍ ഫിഞ്ചും ഫോമിലേക്കെത്തേണ്ടതായുണ്ട്. ശ്രേയസ് അയ്യരില്‍ നിന്നും പ്രതീക്ഷിച്ച പ്രകടനം ഉണ്ടാവുന്നില്ല. പേസര്‍മാരായ ഉമേഷ് യാദവും പാറ്റ് കമ്മിന്‍സും ഡെത്ത് ഓവറില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്നത് ടീമിനെ പ്രതികൂലമായി ബാധിക്കുന്നു.

രാജസ്ഥാനും തോല്‍വിയുടെ ക്ഷീണത്തില്‍

രാജസ്ഥാനും തോല്‍വിയുടെ ക്ഷീണത്തില്‍

ഇത്തവണ വലിയ പ്രതീക്ഷയോടെ തുടങ്ങിയ രാജസ്ഥാന്‍ അവസാന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റ ക്ഷീണത്തിലാണ് ഇറങ്ങുന്നത്. ഹൈദരാബാദിനെതിരേ 61 റണ്‍സ് ജയം നേടിയാണ് രാജസ്ഥാന്‍ വരവറിയിച്ചത്. മുംബൈയെ 23 റണ്‍സിനും തോല്‍പ്പിച്ച രാജസ്ഥാന്‍ ആര്‍സിബിയോട് നാല് വിക്കറ്റിന് തോറ്റു. ലഖ്‌നൗവിനോട് മൂന്ന് റണ്‍സിന്റെ ത്രില്ലിങ് ജയവും നേടാന്‍ രാജസ്ഥാന് സാധിച്ചിരുന്നു.

ടോപ് ഓഡറിന്റെ ബാറ്റിങ് പ്രകടനമാണ് രാജസ്ഥാന്റെ പ്രശ്‌നം. ജോസ് ബട്‌ലര്‍ ഭേദപ്പെട്ട ഫോമില്‍ തുടരുമ്പോഴും ദേവ്ദത്ത് പടിക്കലിനും സഞ്ജു സാംസണിനും സ്ഥിരത കണ്ടെത്താനായിട്ടില്ല. ഷിംറോന്‍ ഹെറ്റ്‌മെയറിന്റെ മധ്യനിരയിലെ വെടിക്കെട്ട് ടീമിന് കരുത്ത് നല്‍കുന്നു. പ്രസിദ്ധ് കൃഷ്ണ, ട്രന്റ് ബോള്‍ട്ട് എന്നിവര്‍ ഡെത്ത് ഓവറില്‍ നിരാശപ്പെടുത്തുമ്പോള്‍ ആര്‍ അശ്വിനും യുസ് വേന്ദ്ര ചഹാല്‍ എന്നിവര്‍ സ്പിന്നുകൊണ്ട് മികവ് കാട്ടുന്നു.

നേര്‍ക്കുനേര്‍ പോരാട്ടം

നേര്‍ക്കുനേര്‍ പോരാട്ടം

25 മത്സരങ്ങളിലാണ് ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയത്. 13 തവണ ജയം നേടി കെകെആര്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് 11 ജയമാണ് നേടിയത്. ഒരു മത്സരത്തിന് ഫലം കാണാനുമായില്ല. അവസാന സീസണില്‍ അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ 86 റണ്‍സിനാണ് കെകെആര്‍ ജയിച്ചത്. നേര്‍ക്കുനേര്‍ നിലവിലെ സാഹചര്യത്തില്‍ രാജസ്ഥാന് മുന്‍തൂക്കം അവകാശപ്പെടാം. എന്നാല്‍ ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള നിരവധി താരങ്ങള്‍ കെകെആറിലുള്ളതിനാല്‍

സാധ്യതാ 11

സാധ്യതാ 11

രാജസ്ഥാന്‍ റോയല്‍സ്- ജോസ് ബട്‌ലര്‍, യശ്വസി ജയ്‌സ്വാള്‍, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ്, ജിമ്മി നിഷാം, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ്‌വേന്ദ്ര ചഹാല്‍.

കെകെആര്‍- ആരോണ്‍ ഫിഞ്ച്, വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍, നിധീഷ് റാണ, ആന്‍ഡ്രേ റസല്‍, ഷെല്‍ഡോന്‍ ജാക്‌സന്‍, പാറ്റ് കമ്മിന്‍സ്, സുനില്‍ നരെയ്ന്‍, ഉമേഷ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

Story first published: Sunday, April 17, 2022, 16:50 [IST]
Other articles published on Apr 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+