For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: പഞ്ചാബിനെ പിടിച്ചുകെട്ടാന്‍ കെകെആര്‍- മാച്ച് പ്രിവ്യു, സാധ്യതാ ടീം, കണക്കുകള്‍

വെള്ളിയാഴ്ചയാണ് മല്‍സരം

മുംബൈ: ഐപിഎല്ലില്‍ ഒരു ദിവസത്തെ ബ്രേക്കിനു ശേഷം രണ്ടു തവണ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് വീണ്ടുമിറങ്ങുന്നു. വെള്ളിയാഴ്ച വൈകീട്ട് മുംബൈയിലെ വാംഖഡെയില്‍ നടക്കുന്ന പോരാട്ടത്തില്‍ കെഎല്‍ രാഹുലിന്റെ പഞ്ചാബ് കിങ്‌സാണ് കെകെആറിന്റെ എതിരാളികള്‍. പഞ്ചാബിനു ഇതു രണ്ടാമങ്കമാണെങ്കില്‍ കെകെആറിന് മൂന്നാംറൗണ്ടാണ്.

ബുധനാഴ്ച രാത്രി നടന്ന ത്രില്ലറില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടു തോറ്റതിന്റെ നിരാശയിലാണ് ശ്രേയസ് അയ്യരുടെ കെകെആര്‍ എത്തുക. ബൗളര്‍മാര്‍ വാണ മല്‍സരത്തില്‍ അവസാന ഓവറിലായിരുന്നു കെകെആര്‍ പൊരുതിവീണത്. മറുഭാഗത്ത് ആദ്യ കളിയില്‍ ആര്‍സിബിയെ തകര്‍ത്തുവിട്ടതിന്റെ ആവേശത്തിലാണ് മായങ്ക് അഗര്‍വാള്‍ നയിക്കുന്ന പഞ്ചാബ്.

1

ആദ്യ മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ 200ന് മുകളില്‍ റണ്‍സ് വിജയകരമായി ചേസ് ചെയ്ത അതേ ഇലവനെ തന്നെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേയും പഞ്ചാബ് കിങ്‌സ് നിലനിര്‍ത്തിയേക്കില്ല. ആദ്യ മല്‍സരം നഷ്ടമായ സൗത്താഫ്രിക്കന്‍ സ്പീഡ് സ്റ്റാര്‍ കാഗിസോ റബാഡ പഞ്ചാബ് ടീമിലേക്കു തിരിച്ചെത്തുമെന്നാണ് സൂചന. കഴിഞ്ഞ മല്‍സരത്തില്‍ അര്‍ഷ്ദീപ് സിങും ഹര്‍പ്രീത് ബ്രാറും ഒരുപാട് റണ്‍സ് വിട്ടുകൊടുത്തിരുന്നു. പഞ്ചാബ് ജഴ്‌സിയില്‍ റബാഡയുടെ അരങ്ങേറ്റ മല്‍സരം കൂടിയായിരിക്കും ഇത്. നേരത്തേ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. സീസണിനു ശേഷം ഡിസി കൈവിട്ട റബാഡയെ 9.25 കോടി രൂപയ്ക്കു പഞ്ചാബ് സ്വന്തം കൂടാരത്തിലെത്തിക്കുകയായിരുന്നു.

മറുഭാഗത്ത് കഴിഞ്ഞ മല്‍സരത്തില്‍ തോല്‍വിയേറ്റു വാങ്ങിയെങ്കിലും കെകെആറിനു വീക്ക്‌നെസുകളൊന്നുമില്ല. അതുകൊണ്ടു തന്നെ അവരും ടീമില്‍ മാറ്റം വരുത്താന്‍ സാധ്യത കുറവാണ്.

2

ആദ്യ മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ 200ന് മുകളില്‍ റണ്‍സ് വിജയകരമായി ചേസ് ചെയ്ത അതേ ഇലവനെ തന്നെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേയും പഞ്ചാബ് കിങ്‌സ് നിലനിര്‍ത്തിയേക്കില്ല. ആദ്യ മല്‍സരം നഷ്ടമായ സൗത്താഫ്രിക്കന്‍ സ്പീഡ് സ്റ്റാര്‍ കാഗിസോ റബാഡ പഞ്ചാബ് ടീമിലേക്കു തിരിച്ചെത്തുമെന്നാണ് സൂചന. കഴിഞ്ഞ മല്‍സരത്തില്‍ അര്‍ഷ്ദീപ് സിങും ഹര്‍പ്രീത് ബ്രാറും ഒരുപാട് റണ്‍സ് വിട്ടുകൊടുത്തിരുന്നു. മറുഭാഗത്ത് കഴിഞ്ഞ മല്‍സരത്തില്‍ തോല്‍വിയേറ്റു വാങ്ങിയെങ്കിലും കെകെആറിനു വീക്ക്‌നെസുകളൊന്നുമില്ല. അതുകൊണ്ടു തന്നെ അവരും ടീമില്‍ മാറ്റം വരുത്താന്‍ സാധ്യത കുറവാണ്.

3

മുംബൈയെ വാംഖഡെയിലെ പിച്ച് ബാറ്റിങിനു യോജിച്ചതാണ്. എങ്കിലും ടോസ് ലഭിക്കുന്ന ടീം ബൗളിങ് തന്നെയായിരിക്കും തിരഞ്ഞെടുക്കുക. കാരണം റണ്‍ചേസ് ഇവിടെ കുറേക്കൂടി എളുപ്പമാണ്. രാത്രി 7.30ന് ആരംഭിക്കുന്ന മല്‍സരം സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ വിവിധ ചാനലുകളിലും ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലും തല്‍സമയം സംപ്രേക്ഷം ചെയ്യും. ഏഷ്യാനെറ്റ് പ്ലസില്‍ മലയാളം കമന്ററിയുമുണ്ടാവും.

4

വെള്ളിയാഴ്ചത്തെ മല്‍സരത്തിലെ പ്രവചനത്തിലേക്കു വന്നാല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് വിജയിക്കാനാണ് സാധ്യത. കാരണം പഞ്ചാബിനേക്കാള്‍ കൂടുതല്‍ സന്തുലിതമായ ടീമാണ് കെകെആറിന്റേത്. കൂടാതെ ശ്രേയസ് അയ്യരുടെ മികച്ച ക്യാപ്റ്റന്‍സിയും അവര്‍ക്കു മുതല്‍ക്കൂട്ടാണ്.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- വെങ്കടേഷ് അയ്യര്‍, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നിതീഷ് റാണ, സാം ബില്ലിങ്‌സ്, ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, ഷെല്‍ഡണ്‍ ജാക്‌സണ്‍ (വിക്കറ്റ് കീപ്പര്‍), ഉമേഷ് യാദവ്, ടിം സൗത്തി, വരുണ്‍ ചക്രവര്‍ത്തി.

പഞ്ചാബ് കിങ്‌സ്- ശിഖര്‍ ധവാന്‍, മായങ്ക് അഗര്‍വാള്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ഭാനുക രാജപക്‌സ (വിക്കറ്റ് കീപ്പര്‍), ഒഡെയ്ന്‍ സ്മിത്ത്, ഷാരൂഖ് ഖാന്‍, കാഗിസോ റബാഡ, അര്‍ഷ്ദീപ് സിങ്, ഹര്‍പ്രീത് ബ്രാര്‍, സന്ദീപ് ശര്‍മ, രാഹുല്‍ ചാഹര്‍.

Story first published: Thursday, March 31, 2022, 11:29 [IST]
Other articles published on Mar 31, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+