Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഹാട്രിക് ജയം തേടി മുംബൈ, ജീവന്‍മരണ പോരാട്ടത്തിന് കെകെആര്‍, തീപാറും

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ കെകെആറും മുംബൈ ഇന്ത്യന്‍സും നേര്‍ക്കുനേര്‍. നഷ്ടപ്പെടാന്‍ ഒന്നുമില്ലാതെ മുംബൈ ഇന്ത്യന്‍സും നഷ്ടപ്പെടാന്‍ ഏറെയുള്ള കെകെആറും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ പോരാട്ടം കടുക്കുമെന്ന കാര്യം ഉറപ്പാണ്. മുംബൈ ആദ്യത്തെ എട്ട് കളിയും തോറ്റതോടെ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന സീസണിലെ ആദ്യത്തെ ടീമായി മാറി. എന്നാല്‍ അവസാന രണ്ട് മത്സരത്തിലും വിജയം നേടിയ മുംബൈ നിലവില്‍ മികച്ച ഫോമിലാണുള്ളത്.

കെകെആറിന് 11 മത്സരങ്ങളില്‍ നിന്ന് നാല് ജയവും ഏഴ് തോല്‍വിയുമടക്കം എട്ട് പോയിന്റാണുള്ളത്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ ജയിച്ചാലും കെകെആറിന് പ്ലേ ഓഫില്‍ കടക്കുക പ്രയാസമാണ്. ഇനി ഭാഗ്യം വല്ലാതെ തുണച്ചാലും മൂന്ന് മത്സരത്തില്‍ കെകെആര്‍ വമ്പന്‍ ജയം നേടേണ്ടതായുണ്ട്. നിലവിലെ ഫോമില്‍ കെകെആറിന് അത് സാധിക്കുമെന്ന് കരുതാനാവില്ല. അവസാന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനോട് 75 റണ്‍സിന്റെ തോല്‍വിയാണ് കെകെആര്‍ ഏറ്റുവാങ്ങിയത്. 101 റണ്‍സിനാണ് അവര്‍ ഓള്‍ഔട്ടായത്.

1


ബാറ്റിങ്ങ് നിരയാണ് ഇത്തവണ കെകെആറിനെ തളര്‍ത്തിക്കളഞ്ഞത്. സിഎസ്‌കെയെ തോല്‍പ്പിച്ച് തുടങ്ങിയ കെകെആറിന് ഈ മികവ് പിന്നീടുള്ള മത്സരങ്ങളില്‍ കാട്ടാനായില്ല. അവസാന സീസണില്‍ ടീമിന്റെ കുതിപ്പിന് കരുത്തേകിയ വെങ്കടേഷ് അയ്യര്‍ നിറം മങ്ങിയതാണ് ടീമിനേറ്റ പ്രധാന തിരിച്ചടി. ഓപ്പണിങ്ങില്‍ അജിന്‍ക്യ രഹാനെയെ മാറ്റി ആരോണ്‍ ഫിഞ്ച് വന്നിട്ടും വലിയ മാറ്റങ്ങളൊന്നുമുണ്ടായില്ല.

സഹതാരങ്ങളുടെ പിന്തുണക്കുറവ് ശ്രേയസ് അയ്യരുടെ ബാറ്റിങ് പ്രകടനത്തെയും ബാധിച്ചു. ഇത്തവണ പ്രതീക്ഷക്കൊത്തുയരാന്‍ അദ്ദേഹത്തിനും സാധിച്ചിട്ടില്ല. ആന്‍ഡ്രേ റസല്‍ ഒറ്റക്ക് കളി ജയിപ്പിക്കാന്‍ കെല്‍പ്പുള്ള താരമാണെങ്കിലും പ്രതീക്ഷിച്ച പ്രകടനമല്ല ഉണ്ടായിരിക്കുന്നത്. പന്തുകൊണ്ട് ഭേദപ്പെട്ട് നില്‍ക്കുമ്പോഴും ഫിനിഷര്‍ റോളില്‍ പതിവ് മികവിലേക്കുയരാന്‍ അദ്ദേഹത്തിനായിട്ടില്ലെന്ന് പറയാം. നിധീഷ് റാണക്കും സ്ഥിരത പ്രശ്‌നമാണ്.

2

ബൗളിങ് നിരയിലും ആര്‍ക്കും സ്ഥിരതയില്ല. നിലനിര്‍ത്തപ്പെട്ട വരുണ്‍ ചക്രവര്‍ത്തി പ്ലേയിങ് 11ന് പുറത്താണ്. ടിം സൗത്തി ഭേദപ്പെട്ട് നില്‍ക്കുമ്പോഴും സഹ ബൗളര്‍മാര്‍ പ്രതീക്ഷിച്ച പിന്തുണ നല്‍കുന്നില്ല. ശിവം മാവിയൊക്കെ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ യാതൊരു പിശുക്കും കാട്ടിയിട്ടില്ല. സുനില്‍ നരെയ്ന്‍ പതിവ് പോലെ ഭേദപ്പെട്ട് നില്‍ക്കുന്നു.

മുംബൈ ഇന്ത്യന്‍സ് ഇപ്പോള്‍ ആത്മവിശ്വാസം വീണ്ടെടുത്ത് കഴിഞ്ഞു. രോഹിത് ശര്‍മ-ഇഷാന്‍ കിഷന്‍ ഓപ്പണിങ് കൂട്ടുകെട്ട് അവസാന മത്സരത്തില്‍ തിളങ്ങിയിരുന്നു. ഇത് ടീമിന്റെ കരുത്ത് ഉയര്‍ത്തുന്നു. സൂര്യകുമാര്‍ യാദവ് ഫോമിലേക്കെത്തേണ്ടതായുണ്ട്. ടിം ഡേവിഡ് ഫിനിഷര്‍ റോളില്‍ കത്തിക്കയറുമ്പോള്‍ കറെന്‍ പൊള്ളാര്‍ഡ് നനഞ്ഞ പടക്കമായി തുടരുന്നു. കെകെആറിനെതിരേ പൊള്ളാര്‍ഡിന് പകരം ഡെവാള്‍ഡ് ബ്രെവിസിന് മുംബൈ അവസരം നല്‍കിയേക്കും.

3

ബൗളിങ്ങില്‍ ഡാനിയല്‍ സാംസ് ഫോമിലേക്കെത്തിയത് മുംബൈക്ക് കരുത്ത് പകരുന്നുണ്ടെങ്കിലും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറക്ക് വിക്കറ്റുകള്‍ നേടാന്‍ സാധിക്കാത്തത് ടീമിന്റെ കുതിപ്പിനെ ബാധിക്കുന്നു. റണ്ണൊഴുക്ക് നിയന്ത്രിക്കാനും ബുംറക്ക് പഴയ മികവില്ല. ബുംറ ഫോമിലേക്കെത്തേണ്ടത് മുംബൈക്ക് അത്യാവശ്യമാണ്. അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ക്ക് കെകെആറിനെതിരേയും അരങ്ങേറ്റത്തിന് അവസരം ലഭിച്ചേക്കില്ല.

നേര്‍ക്കുനേര്‍ കണക്കില്‍ മുംബൈക്ക് മുന്‍തൂക്കമുണ്ട്. 30 തവണയാണ് ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ 22 തവണയും ജയം മുംബൈക്കായിരുന്നു. എട്ട് മത്സരമാണ് കെകെആര്‍ ജയിച്ചത്. ഈ സീസണില്‍ ആദ്യം നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ അഞ്ച് വിക്കറ്റിന്റെ ജയം കെകെആറിനായിരുന്നു. ഈ തോല്‍വിക്ക് പകരം വീട്ടാനുറച്ചാവും രോഹിതും സംഘവും ഇറങ്ങുക.

4

ചില പ്രധാന റെക്കോഡുകളും മത്സരത്തില്‍ കാത്തിരിക്കുന്നുണ്ട്. 88 റണ്‍സ് നേടിയാല്‍ മുംബൈക്കായി 5000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ രോഹിത് ശര്‍മക്കാവും. മൂന്ന് സിക്‌സുകള്‍ കൂടി നേടിയാല്‍ എംഎസ് ധോണിയുടെ (224) സിക്‌സര്‍ റെക്കോഡിനെ മറികടക്കാന്‍ പൊള്ളാര്‍ഡിനാവും.

Story first published: Sunday, May 8, 2022, 14:21 [IST]
Other articles published on May 8, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+